slab tile living room

ഫ്ളോറിങ് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കാം

  • ബജറ്റ്
    ടൈലിന്റെ ഗുണ നിലവാരം, എത്ര അളവ് വേണ്ടി വരും എന്നീ കാര്യങ്ങൾ ആദ്യമേ തീരുമാനിക്കണം. ബജറ്റ് അനുസരിച്ചു വിട്രിഫൈഡ്, സിറാമിക്, ടെറാകോട്ട, തുടങ്ങി ഏതിനം ടൈൽ ആണ് വേണ്ടത് എന്ന് തീരുമാനിക്കണം. കൂടാതെ പല ബ്രാൻഡുകളുടെ വില താരതമ്യം ചെയ്തുനോക്കുന്നതും നല്ലതാണു.
  • പലതരം ടൈലുകൾ ഉപയോഗിക്കാതെ വീട് മുഴുവൻ ഒരേ പോലെയുള്ള ടൈൽ തന്നെ അല്ലെങ്കിൽ ഒന്നോ രണ്ടോ ടൈലുകൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ ചെലവ് കുറയ്ക്കാൻ സാധിക്കും.
  • നമ്മൾ ടൈൽ ഇടുന്നതു എന്നന്നേക്കുമായാണ്. അതുകൊണ്ടുതന്നെ ഏറ്റവും നല്ലത് കഴിയുന്നതും ബ്രാൻഡഡ് ടൈലുകൾ ഉപയോഗിക്കുന്നതാകും നല്ലത്. വിലയൽപ്പം കൂടിയാലും സാരമില്ല. ലോക്കൽ ടൈലുകൾ വാങ്ങിയിട്ടാൽ അവ പെട്ടന്ന് തന്നെ കേടുവരാണ് സാധ്യതയുണ്ട്. അതായത് കളർ, കറ ഇവ പിടിക്കും. പെട്ടന്ന് തന്നെ സ്ക്രാച് വീഴാനും സാധ്യതയുണ്ട്.
  • വെള്ളം വീഴാൻ സാധ്യതയുള്ളിടത്തു മാറ്റ് ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലുകൾ മാത്രം ഉപയോഗിക്കുക.
    ബാത്‌റൂമിൽ ഇടുന്ന ടൈലുകൾ ഗ്രിപ്പ് ഉള്ളവൻ പ്രത്യേകം ശ്രദ്ധിക്കണം.
  • കിച്ചനിൽ മാറ്റ് ഫിനിഷ്ഡ് ടൈൽ ഉപയോഗിക്കുക.
  • വീടിന്റെ ഇന്റീരിയറിന് ചേരുന്ന ടൈൽ സെലക്ട് ചെയ്യാൻ നോക്കണം. അതായിരിക്കും വീടിന് കൂടുതൽ ഭംഗി.
  • ഇളം നിറത്തിലുള്ള ടൈലുകൾ റൂമുകൾക്ക് കൂടുതൽ വിസ്തൃതി തോന്നിപ്പിക്കും.
    • 167
    • 0