sofa cusian

ഒരു സോഫ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

വീടിൻറെ അകത്തളങ്ങൾ ഭംഗിയാക്കുന്നതിൽ സോഫയ്ക്ക് വലിയ പങ്കാണുള്ളത്. ഒരു സോഫ വാങ്ങുമ്പോൾ അതിന്റെ ഭംഗി മാത്രം നോക്കിയാൽ പോര. അതിന്റെ ഉപയോഗക്ഷമതയും മുറിയുടെ വലുപ്പം ആകൃതി ഇവയെല്ലാം കണക്കിലെടുത്തുവേണം സോഫ വാങ്ങാൻ.

സോഫ വാങ്ങാനായി ഫർണിച്ചർ ഷോപ്പിൽ ചെല്ലുമ്പോൾ അവ ഡിസ്പ്ലേ ചെയ്തിരിക്കുന്ന ഭംഗി കണ്ടു വാങ്ങിക്കരുത്. ആ ഒരു സോഫ നമ്മുടെ വീട്ടിൽ കൊണ്ട് വന്നിടുമ്പോൾ ആ റൂമിൽ എന്തെല്ലാമുണ്ടോ അവയുമായി ഒത്തുനോക്കി, സോഫ ഇടാൻ ഉദ്ദേശിക്കുന്ന റൂമിലെ ലൈറ്റിങ്ങും വലിപ്പവും എല്ലാം കണക്കിലെടുത്തു ഭംഗിയുണ്ടോ എന്നും ആ റൂമിനു ചേരുന്നതാണോ എന്ന് നോക്കേണ്ടതുണ്ട്.

ഫ്രെമിൻറെ ഗുണം

സോഫ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഫ്രെമിന്റെ ഗുണനിലവാരം എന്ന് പറയുന്നത് അതിൻറെ ബലവും ദൃഢതയും ആണ്. സോഫയുടെ ഫ്രെയിം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന തടി ഏതാണെന്നു ചോദിച്ചു മനസിലാക്കി വേണം സോഫ തിരഞ്ഞെടുക്കാൻ.

പ്ലൈവുഡ്, സോഫ്റ്റ് വുഡ് എന്നിവ കൊണ്ട് നിർമ്മിച്ച സോഫകൾക്ക് ഈട് കുറവായിരിക്കുമ്മ് അത് അതികം നാൾ നിലനിൽക്കണമെന്നില്ല. അതുപോലെ തന്നെ മെറ്റൽ കാലുകൾ ഫ്ലോറിൽ ഉരച്ചിൽ വരുത്താൻ കാരണമാകും.

സ്പ്രിങ്

സോഫയുടെ ബൗൺസിങ് കപ്പാസിറ്റി സോഫ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന സ്പ്രിങ്ങിനെ ആശ്രയിച്ചിരിക്കും. അതിനാൽ സോഫയുടെ സ്പ്രിങ് നിർബന്ധമായും പരിശോധിക്കേണ്ടതാണ്. സോഫയിൽ ഇരിക്കുമ്പോൾ സ്പ്രിങ്ങുകളിൽ നിന്നും ശബ്ദം ഉണ്ടാവാത്ത സോഫകൾ വേണം തിരഞ്ഞെടുക്കാൻ.

സോഫയിലെ ഫില്ലിങ്

സാധാരണയായി പൊളിയുറത്തേൻ ഫോമാണ് സോഫകളിൽ ഫില്ലിങ്ങിനായി ഉപയോഗിക്കുന്നത്. ഉയർന്ന അളവിൽ പൊളിയുറത്തേൻ നിറച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തുക. നല്ലപോലെ സോഫയിൽ ഇരുന്നു നോക്കണം കാരണം സോഫയുടെ ഫ്രെയിം നമ്മുടെ ശരീരത്തിൽ മുട്ടുന്നില്ല എന്ന് ഉറപ്പാക്കണം.

തുണിത്തരം

പോളിസ്റ്റർ പോലെയുള്ള സിന്തറ്റിക് തുണിത്തരമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ അവ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ലെതർ സോഫകൾ തിരഞ്ഞെടുക്കുമ്പോൾ അവ നല്ല ലെതർ ആണോ എന്ന് നോക്കണം. കൃത്രിമ ലെതർ ആണെങ്കിൽ അവ ചൂടുകാലത്തു സോഫയിൽ പശപശപ്പ് അനുഭവപ്പെടുകയും എളുപ്പത്തിൽ കീറി പോകുന്നതിനും കാരണമാകുന്നു.

  • 265
  • 0