kerala home interior design

ലിവിങ് റൂം ചെറുതായി പോയോ, എന്നാൽ വലിപ്പം കൂട്ടാൻ ചില വിദ്യകൾ

ഒരു വീട്ടിലെ ഏറ്റവും പ്രധാന ഇടമാണ് ലിവിങ് റൂം. വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കുന്നത് മുതൽ ടിവി സ്പേസ് വരെയുള്ള കാര്യങ്ങൾ നമ്മൾ ലിവിങ് റൂമിലാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ലിവിങ് റൂമിന് വലിപ്പക്കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ അധികം വലിപ്പക്കുറവ് തന്നാതിരിക്കാൻ ചില വിദ്യകൾ നോക്കിയാലോ.

ലിവിങ് ഏരിയ, ഡൈനിങ്ങ് ഏരിയ, കിച്ചൻ എന്നിവ ഭിത്തി കെട്ടി വേർതിരിക്കാതെ ഒരു ഓപ്പൺ കോൺസെപ്റ്റിൽ ഡിസൈൻ ചെയ്യുക. പകരം വേണമെങ്കിൽ ഭിത്തിക്ക് പകരം ഗ്ലാസ് ഡൈവേർഷൻ നൽകാം. ഈ ഏരിയകൾ ഭിത്തി കെട്ടാതെ ഡിസൈൻ ചെയ്‌താൽ വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിപ്പിക്കും.

ഫർണിച്ചർ

ലിവിങ് ഏരിയയിലെ പ്രധാനപ്പെട്ട ഫർണിച്ചറാണ് സോഫ. നമ്മുടെ ലിവിങ് ഏരിയയുടെ വലിപ്പം അനുസരിച്ചുവേണം സോഫ തിരഞ്ഞെടുക്കാൻ. ചെറിയ ലിവിങ് റൂമാണെങ്കിൽ അവിടെ വലിയ സെറ്റി ഇട്ടാൽ മുറിയുടെ വിശാലത കുറയും.

പൊക്കം കുറഞ്ഞ സോഫകൾ

അതുപോലെതന്നെ പൊക്കം കുറഞ്ഞ സോഫ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. കാരണം പൊക്കം കുറഞ്ഞ സോഫ എടുക്കുമ്പോൾ സോഫയ്ക്കും സീലിങ്ങിനും ഇടയിലുള്ള അകലം കൂടുന്നത് ലിവിങ് ഏരിയയുടെ വിശാലതക്ക് കാരണമാകും.

കടും നിറങ്ങൾ ഒഴിവാക്കാം

കടും നിറങ്ങൾ ഒഴിവാക്കി ഇളം നിറത്തിലുള്ള സോഫ കവർ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇളം നിറങ്ങൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും മുറിയിൽ നല്ല പ്രകാശം തോന്നിപ്പിക്കും. ഇത് ലിവിങ് ഏരിയയ്ക്ക് കൂടുതൽ വിശാലത തോന്നും. വീടിന്റെ ഇന്റീരിയറിനു ചേരുന്ന നിറം തിരഞ്ഞെടുക്കാൻ നോക്കണം.

ബിൽറ്റ് ഇൻ സ്റ്റോറേജ്

സാധനങ്ങൾ സൂക്ഷിക്കുന്നതിന് ഭിത്തിയിൽ തന്നെ അലമാര ഡിസൈൻ ചെയ്യുന്നതാണ് നല്ലതു. കൂടാതെ ബുക്കുകളും മറ്റും സൂക്ഷിക്കുന്നതിന് ഷെൽഫുകളും പിടിപ്പിക്കാം. ഇത് ലിവിങ് റൂമിന്റെ വിശാലത കൂട്ടുന്നു.

  • 189
  • 0