living room interior

സുന്ദരമായ വീടുകൾക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാം

കുറെ പൈസ ചിലവഴിച്ചു വലിയ വീട് വയ്ക്കുന്നതുകൊണ്ട് കാര്യമില്ല. വീട് മനോഹരമാക്കുന്നതിൽ ഇന്റീരിയർ ഡിസൈനിങ്ൻറെ പ്രാധാന്യം നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കർട്ടനുകൾ തിരഞ്ഞെടുക്കുന്നത് മുതൽ പെയിന്റിങ് വരെ പല കാര്യങ്ങളും ഇന്റീരിയറിന്റെ ഭാഗമാണ്. തീരെ സൗകര്യം കുറഞ്ഞ അകത്തളങ്ങൾക്ക് സൗകര്യം വർധിപ്പിക്കാനും അനാവശ്യ വലുപ്പം തോന്നുന്ന മുറികളെ ഒതുക്കി രൂപ ഭംഗി വരുത്താനും ഒരു ഇന്റീരിയർ ഡിസൈനർക്ക് നിഷ്പ്രയാസം സാധിക്കും.

ഇന്റീരിയർ ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.

കൺടെംപോററി, മിനിമൽ, ക്ലാസിക്, താല്പര്യം അറിയുക

ഇന്റീരിയർ സങ്കൽപ്പങ്ങളെ കന്റെംപ്രറി, മിനിമൽ, ക്ലാസിക് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ക്ലാസ്സിക് സ്റ്റൈലിന് ആവശ്യക്കാർ കൂടുതലാണെങ്കിലും അതിനു ചെലവ് കൂടുതലാണ്. ചെലവ് കുറഞ്ഞ രീതിയാണ് നമ്മൾ ഉദ്ദേശിക്കുന്നതെങ്കിൽ കന്റെംപ്രറി, മിനിമൽ ഡിസൈനുകളാണ് അനുയോജ്യം.

ബജറ്റ് പ്ലാൻ

വീടിന്റെ അകത്തളങ്ങൾ ഒരുക്കാൻ അതിനായി മാറ്റിവയ്‌ക്കേണ്ട തുകയെ പറ്റി ഒരു ബോധ്യമുണ്ടാകണം. ഒരു ലക്ഷം മുതൽ ഇരുപതു ലക്ഷം വരെ ചിലവാക്കി നമുക്ക് അകത്തളങ്ങൾ ഒരുക്കാനായി സാധിക്കും. ഇതിൽ ഏതാണ് നമുക്ക് വേണ്ടത് എന്ന് നമ്മൾ തീരുമാനിയ്ക്കും. നമ്മൾ ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന പണത്തെ അടിസ്ഥാനമാക്കിയാണ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കേണ്ടത്.

ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കാം

ഒരു വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്ന സമയത്തു പല വിധത്തിലുള്ള ഡിസൈനുകൾ നമുക്കുമുന്നിൽ പരിചയപ്പെടുത്തും . അതിൽ നമുക്ക് ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കുക. അനാവശ്യ ആവശ്യങ്ങൾക്കു മുൻഗണന കൊടുക്കാതെ അത്യാവശ്യത്തിനുമാത്രം മുൻഗണന കൊടുത്താൽ നമുക്ക്‌ ചെലവ് കുറയ്ക്കാൻ സാധിക്കും.

ഓപ്പൺ സ്പേസ്

നമ്മുടെ അകത്തളങ്ങൾ മനോഹരമാക്കുന്ന പുതിയ ഒരു ട്രെൻഡാണ് ഓപ്പൺ സ്പേസുകൾ. ഓപ്പൺ സ്പേസ് എവിടെ വേണം എന്നും ആ ഓപ്പൺ സ്പേസിൽ എങ്ങനെയെല്ലാം ഫർണിഷിങ് ചെയ്യാം എന്നും
നേരത്തെ തന്നെ തീരുമാനിക്കണം.

അകത്തളങ്ങൾ പ്രകാശം നിറയ്ക്കാം

അകത്തളങ്ങളെ മനോഹരമാക്കുന്ന മറ്റൊരുകാര്യമാണ് അകത്തളങ്ങളിലെ പ്രകാശം. ഒരു വീട്ടിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന രീതിയിലായിരിക്കണം നമ്മുടെ വീട് രൂപകൽപ്പന ചെയ്യാൻ.

ഫ്ളോറിങ്

ടൈലുകൾ മാർബിളുകൾ എന്നിവയ്ക്ക് പുറമെ അൻപതിൽ പരം നിറങ്ങളിലും, ഷെയ്ഡുകളിലും റെഡ് ഓക്‌സൈഡുകളും ഇന്ന് ഫ്ലോറിങ്ങിനായി ലഭ്യമാണ്. ഫ്ളോറിങ് തീമും മുറിയുടെ തീമും ഒരുപോലെ വരുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

  • 353
  • 0