- November 1, 2023
- -
വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാനായിട്ട് ഇവ പ്രധാന വാതിലിനു സമീപം ഒഴിവാക്കുക
ഒരു വീടിന്റെ മുഗം എന്ന് പറയുന്നത് ആ വീടിന്റെ പ്രവേശന കവാടമാണ്. വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ പ്രധാന വാതിലിന്റെ ദിശയും ആകൃതിയും രൂപകല്പനയുമൊക്കെ കുടുംബത്തിൻറെ സന്തോഷത്തെ സ്വാധീനിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നെഗറ്റീവ് എനെർജിയെ ഒഴിവാക്കാനും പോസിറ്റീവ് എനെർജിയെ അകത്തേക്ക് കടത്തിവിടുന്ന താരത്തിലുമായിരിക്കണം പ്രധാന വാതിൽ ഒരുക്കാൻ.
മണ്ണോ ചെളിയോ നിറഞ്ഞ വെള്ളക്കെട്ട് വീടിന്റെ പ്രധാന വാതിലിനടുത്തോ ഗെയ്റ്റിനടുത്തോ ഉണ്ടെങ്കിൽ അത് നെഗറ്റീവ് എനെർജിയെ വീടിനകത്തേക്ക് കടത്തും എന്നാണ് വാസ്തു പറയുന്നത്.
ഇന്ന് പലതരത്തിലുള്ള ചെടികൾ വീടിനകത്തും പുറത്തുമായി വളർത്തുന്നത് ട്രെന്ഡായിക്കൊണ്ടിരിക്കുകയാണ്. കാര്യം ഒക്കെ നല്ലതാണ് എന്നാൽ മുള്ളുള്ളതോ സുഖകരമല്ലാത്ത ഗന്ധം പരത്തുന്ന പൂക്കൾ ഉണ്ടാക്കുന്ന ചെടികളും വീടിന്റെ കവാദത്തിനടുത്തായി നടത്തിരിക്കുന്നതാണ് നല്ലതു.
ചിലർ വീടിന്റെ പ്രധാന വാതിലിനടുത്തായി വേസ്റ്റ് ബിൻ സ്ഥാപിക്കുന്നത് കണ്ടിട്ടുണ്ട്. ഈ രീതി ഒഴിവാക്കുന്നതാണ് നല്ലതു എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
നമ്മൾ പതിവായി ഉപയോഗിക്കുന്ന ചെരിപ്പുകൾ സൗകര്യം നോക്കി വാതിലിനടുത്തുതന്നെ ഇട്ടുംവച്ചു പോകുന്നത് കാണാറുണ്ട്. ഈ പ്രവണത നല്ലതല്ല. ഇവ ഒതുക്കി മറ്റൊരിടത്തു വയ്ക്കാനുള്ള സൗകര്യം ഉണ്ടാക്കുക.
വീടിന്റെ മുൻവശത്തിടുന്ന കസാരകൾ ഇപ്പോഴും കേടുപാടുകൾ ഇല്ലായെന്ന് ഉറപ്പുവരുത്തുക.
പ്രധാന വാതിലിന് അഭിമുഖമായി കണ്ണാടികൾ സ്ഥാപിക്കരുത്. പ്രതികൂല ഊർജത്തെ അവ പ്രതിഫലിപ്പിച് വീടിനകത്തേക്ക് കടത്തിവിടും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
- 343
- 0