furnishing trends

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും കീശ ചോരാതെ ഫർണിച്ചർ വാങ്ങാം

ഭംഗിയോടൊപ്പം പ്രയോജനവും

ദിവസവും മണിക്കൂറുകൾ ചിലവഴിക്കുന്ന ഇടമാണ് tv, ലാപ്ടോപ്പ് എന്നിവ വച്ചിരിക്കുന്ന സ്ഥലങ്ങൾ. ഇവയ്ക്കു രണ്ടിനും പ്രത്യേകം പ്രത്യേകം ഇടങ്ങൾ വേണമോ അതോ രണ്ടും കൂടി ഒറ്റ ഇടത്തിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന ഫർണിച്ചറാണോ സൗകര്യപ്രദം എന്ന് നാം ആദ്യം ചിന്തിക്കണം. അങ്ങനെയാണെങ്കിൽ മൾട്ടിപർപസ്സ് ഫർണിച്ചർ പരിഗണിക്കാവുന്നതാണ്.

മുറികൾക്ക് യോജിച്ച ഫർണിച്ചർ

മുറികൾ വളരെ വിശാലമായി തോന്നണമോ, അതോ ഇടുങ്ങിയ മുറിയണോ വേണ്ടത്. നമ്മുടെ മുറിയിലെ ഭിത്തി കലാവസ്തുക്കളെ കൊണ്ട് നിറയ്ക്കണമോ? അതോ ഫർണിച്ചറുകൾ നിറഞ്ഞതാകണോ. എങ്ങനെയാണു നമ്മുടെ മുറി വേണ്ടതെന്നു നമ്മൾ തീരുമാനിക്കണം. എന്നിട്ട് അതിനിണങ്ങുന്ന രീതിയിൽ ഫർണിച്ചർ രൂപകൽപ്പന ചെയ്തെടുത്തു മുറിയെ മാറ്റി മറയ്ക്കാം.

നമ്മൾ പലയിടങ്ങളിലും കണ്ടു മറിഞ്ഞു പോയ ഫര്ണിച്ചറുകളുണ്ടാകുമല്ലോ. അങ്ങനെയുള്ള ഫര്ണിച്ചറുകളുടെയും മറ്റും ഫോട്ടോസ് നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ, ഫർണിച്ചർ വാങ്ങാൻ പോകുന്ന ഷോപ്പിൽ ആ ഫോട്ടോസ് കാണിച്ചു കൊടുത്താൽ അവർക്കു നമ്മുടെ അഭിരുചിക്കനുസരിച്ചുള്ള ഫർണിച്ചർ കാണിച്ചു തരാൻ സാധിക്കും.

ട്രെൻഡിനു പിന്നാലെ പോകണമോ

ട്രെൻഡിനെ പാട്ടി അറിയാനും വായിക്കാനും വളരെ രസകരമാണ്. എന്നാൽ ട്രെൻഡിന്റെ പിന്നാലെ പോകുന്നത് സീരിയണോ അതോ പോകണമോ എന്ന് നമ്മൾ വേണം ചിന്തിക്കാൻ. അതായതു ഇപ്പോഴുള്ള ഈ ട്രെൻഡ് നമ്മുടെ വീടിനു വേണമോ. അത് നമ്മുടെ കൈക്കുള്ളിൽ ഒതുങ്ങുമോ എന്നെല്ലാം നമ്മളാണ് തീരുമാനിക്കേണ്ടത്. ട്രെൻഡ് എന്ന് പറയുമ്പോൾ അത് എപ്പോൾ വേണമെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കൊണ്ടിരിക്കുന്നവയാണ്. ട്രെന്റിന് പിന്നാലെ പോകാതെ നമ്മുടെ താല്പര്യത്തിനും നമ്മുടെ ആവശ്യത്തിനും മുൻഗണന കൊടുക്കുന്നതാണ് നല്ലതു.

  • 241
  • 0