staircase trend

ഗോവണി വീടിൻറെ അകത്തളത്തിൻറെ സ്റ്റൈൽ തന്നെ മാറ്റുന്നു

ആദ്യമൊക്കെ താഴത്തെ നിലയിൽ നിന്നും മുകളിലേക്ക് പോകാനുള്ള ഒരു മാർഗത്തിനു വേണ്ടി മാത്രമായിരുന്നു സ്റ്റെയർകേസ് കൊടുത്തിരുന്നത്. പ്രത്യേകം ഡിസൈനും കാര്യങ്ങളൊന്നും കൊടുക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. വീടിന്റെ ഇന്റീരിയറിൽ സ്റ്റെയർകേസിനുമുണ്ട് ഒരു പ്രധാന സ്ഥാനം.

കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന രീതിയിലുള്ള ഗോവണികളാണ് ഇപ്പോൾ ട്രെൻഡ്. ഹെൻഡ്രിയലുകളും സ്റ്റെയർകേസിന്റെ ഭംഗിയിൽ വലിയ പങ്ക് വഹിക്കുന്നു. ആദ്യമൊക്കെ വുഡിൽ കൊത്തുപണികളൊക്കെ ചെയ്തു ഹെൻഡ്രിയൽ കൊടുക്കുന്നതായിരുന്നു സ്റ്റൈൽ. എന്നാൽ ഇന്ന് മെറ്റൽ, ഗ്ലാസ്സ് എന്നിവ വുഡിന്റെ സ്ഥാനം കയ്യടക്കി കഴിഞ്ഞു.

ഗ്ലാസ്സ്

സ്റ്റെയർകേസ് റെയ്‌ലിങ്ങിന് ഗ്ലാസ് ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. ഗ്ലാസ്സ് രണ്ടു രീതിയിൽ ചെയ്യാവുന്നതാണ്. ഒന്ന് ഫ്രെയിംലെസ്സ് ആയും, മറ്റൊന്ന് കോമ്പിനേഷൻ രീതിയാണ്. മുകളിൽ തടിയോ മെറ്റാലോ നൽകി താഴേക്ക് ഗ്ലാസ് നൽകുന്നതാണ് കോമ്പിനേഷൻ രീതി എന്ന് പറയുന്നത്. ഗ്ലാസിലെ ഏറ്റവും പുതിയ ട്രെൻഡ് എന്ന് പറയുന്നത് ഗ്ലാസ്സിനൊപ്പമുള്ള മെറ്റലിൽ പിവിഡി ഫിനിഷ് നൽകി ഗോൾഡ്, റോസ്ഗോൾഡ് പോലെയുള്ള നിറങ്ങൾ സൃഷ്ടിച്ചെടുക്കുന്നതാണ്. ഒരു പ്രീമിയം ലുക്ക് ലഭിക്കാൻ ഇത് സഹായിക്കുന്നു.

മൈൽഡ് സ്റ്റീൽ

ഹാൻഡ്‌റൈലിങ്ങിന് ഇപ്പോൾ ഏറ്റവും അധികം ഉപയോഗിച്ചു വരുന്ന മെറ്റീരിയൽ ആണ് മൈൽഡ് സ്റ്റീൽ. മൈൽഡ് സ്റ്റീൽ കൊണ്ടുള്ള ഹാൻഡ്‌റൈലിങ്ങിൽ ഒട്ടേറെ പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പെർഫെറേറ്റഡ് ഷീറ്റ്, സി ൻ സി കട്ടിങ്, സ്ട്രിങ്സ് എന്നിവ അവയിൽ ചിലതാണ്. പെർഫെറേറ്റഡ് ഷീറ്റ് നൽകുന്നത് ഇപ്പോൾ ട്രെൻഡ്ആണ്. ഇഴയടുപ്പം കൂട്ടിയും കുറച്ചോ, വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഇവ ചെയ്തെടുക്കാവുന്നതാണ്. മനസ്സിലാഗ്രഹിക്കുന്ന ഏതു പാറ്റേണും സി ൻ സി കട്ടിങ് വഴി ചെയ്തെടുക്കാവുന്നതാണ്. ഹാൻഡ് റയലിന് ഇടയിൽ നേടുകയും കുറുകെയും സ്ട്രിങ് കൊടുക്കുന്നതും ഭംഗിയാണ്. സ്റ്റിങ് ഉണ്ടെന്നു തന്നെ ഒറ്റനോട്ടത്തിൽ തോന്നില്ല. കാഴ്ചയെ മറയ്ക്കില്ല എന്നതാണ് ഇതിൻറെ ഒരു ഗുണം.

staircase design

കയർ

സുരക്ഷയെക്കാൾ ഭംഗിക്കാന് ഇവിടെ പ്രാധാന്യം കൊടുക്കുന്നത്. ഇക്കോ ഫ്രണ്ട്‌ലി, എത്‌നിക്, ട്രഡീഷണൽ, കന്റെംപ്രറി ശൈലിയിലുള്ള ഇന്റീരിയറിനെല്ലാം കയർ കൊണ്ടുള്ള ഹാൻഡ്റെയിൽ യോചിക്കുന്നതാണ്. മെറ്റൽ ഫ്രെമിലേക്കു വലിയ വടം പിടിപ്പിക്കുകയാണ് ചെയ്യുന്നത്. കയർ പല പാറ്റേർണികളിൽ നൽകുന്നതും പുതുമയാണ്. പൊട്ടി വീഴാത്ത കയറാന് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.

വുഡ്

പണ്ട് തടിയിൽ കൊത്തുപണികൾ ചെയ്ത് അവ ഹാൻഡ്‌റൈൽ ആയി കൊടുക്കുന്നതായിരുന്നു ട്രെൻഡ്. എന്നാൽ ഇന്ന് അത് മാറിക്കഴിഞ്ഞു. വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടാണ് കൂടുതൽ ആളുകളെയും ഇതിൽ നിന്നും പിന്തിരിക്കുന്നത്. കൂടതെ തടിയിൽ ഹാൻഡ്‌റൈൽ ചെയ്യുമ്പോൾ ചിലവും കൂടുതലായിരുന്നു. എന്നാൽ ഇന്ന് ചെലവ് കുറഞ്ഞ വുഡും വിപണിയിൽ ലഭിക്കുന്നുണ്ട്.

  • 784
  • 0