- July 29, 2023
- -
വീട്ടിൽ സോളാർ വയ്ക്കും മുൻപ് നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിച്ചാലോ
സോളാർ പാനലുകൾ വഴി സംഭരിക്കുന്ന വൈദ്യുതി ഉപയോഗപ്പെടുത്തി വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ കറൻറ് ബിൽ തുക നന്നായി കുറയ്ക്കാൻ സാധിക്കുന്നു. സോളാർ വഴി പ്രവർത്തിക്കുന്ന ലാമ്പുകളും രാത്രി മുഴുവൻ പ്രകാശം തരുന്ന ഗാർഡൻ ലാമ്പ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവ ഇന്ന് വിപണിയിൽ ലഭ്യമാണ്. വീട്ടിലാവശ്യമായ എല്ലാ വൈദ്യുതി ഉപകരണങ്ങളും സൗരോർജത്താൽ പ്രവർത്തിപ്പിക്കാനാകും.
എന്തെല്ലാം ശ്രദ്ധിക്കാം
സോളാർ പാനലുകളുടെ ഉത്പാദനം മഴക്കാലത്തു കുറയുമെങ്കിലും ഇടവിട്ട് മഴയും വെയിലും ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയിൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാറുണ്ട്.
സോളാർ പാനൽ വഴി ഉൽപാദിപ്പിക്കുന്ന ഡയറക്റ്റ് കറൻറ് അത്യാവശ്യത്തിനുള്ള ലൈറ്റും, ഫാനുകളും പ്രത്യേക വയറിങ് നടത്തി പ്രവർത്തിപ്പിച്ചാൽ ചെലവ് കുറയ്ക്കാനാകും.
വീട്ടിലെ ഉപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കാനായി ഡി. സി കറന്റിനെ എ . സി ആക്കി മാറ്റി വോൾടേജ് ഉയർത്തേണ്ടി വരും. അതിനായി പാനലുകളുടെ എണ്ണവും വർധിപ്പിച്ചു ഇൻവെർട്ടറുകൾ സ്ഥാപിക്കുകയും വേണം.
സോളാർ വാട്ടർ ഹീറ്ററുകൾ സ്ഥാപിക്കുന്ന സ്ഥലം പൈപ്പിങ് ജോലികൾ പൂർത്തിയാക്കി ഇട്ടിരുന്നാൽ പിന്നീടാണെകിലും സോളാറ് ഹീറ്റർ സ്ഥാപിക്കാവുന്നതാണ്. സോളാർ ഹീറ്റർ പാനൽ വാട്ടർ ടാങ്കിന്റെ അടി വശത്തു നിന്ന് അഞ്ചടി താഴ്ത്തി വയ്ക്കാനും ശ്രദ്ധിക്കണം. സോളാർ ഹീറ്റർ വഴി എത്തുന്ന ജലം അടുക്കളയിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഒട്ടുമിക്ക കമ്പനികളും അവരുടെ പ്രൊഡക്ടിന്റെ കളക്ഷൻ ടാങ്കിന് ഉന്നത നിലവാരമുള്ള സ്റ്റൈൻലെസ്സ് സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്.
സോളാർ ഉത്പന്നങ്ങൾക്ക് ഗവണ്മെന്റ് സബ്സിഡി നൽകുന്നുണ്ട്. പദ്ധതിയോട് സഹകരിക്കുന്ന സോളാർ ഉത്പാദക കമ്പനികൾക്ക് സബ്സിഡി ലഭിക്കും. വിവിധ കമ്പനികളുടെ വിലനിലവാരം പരിശോധിച്ചേ സോളാർ ജനറേറ്ററുകൾ ബുക്ക് ചെയ്യാവൂ.
സോളാർ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ LED ബൾബുകൾ വ്യാപകമായി ഉപയോഗിച്ച് വരുന്നു. എന്നാൽ നമുക്ക് ട്യൂബ് ലൈറ്റുകളോ, ഫിലമെൻറ് ബുൾബുകളോ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. .
സോളാർ എനർജിക്കായി നാം തിരഞ്ഞെടുക്കുന്ന ബ്രാൻഡിന്റെ വിലനിലവാരത്തോടൊപ്പം സർവീസിങ് മേന്മയും പരിഗണിക്കണം. മുൻപ് ഈ ബ്രാൻഡ് ഉപയോഗിച്ചവരെ പരിചയമുണ്ടെങ്കിൽ അവരോടു ചോദിച്ചു ഗുണനിലവാരം ഉറപ്പാക്കുന്നത് നല്ലതാണ്.
- 324
- 0