Readymade wall partition board

ചുമര് പണി തീർക്കാം വളരെ എളുപ്പത്തിൽ

റെഡിമേഡ് ബോർഡ് ആണ് ഇപ്പോൾ കെട്ടിടനിർമ്മാണത്തിലെ താരങ്ങൾ. വീട് നിർമ്മാണം വളരെ എളുപ്പത്തിൽ തീർക്കാനും ആവശാനുസാനം ഓറിയത്നിന്ന്ന് പൊളിച്ചുമാറ്റിയ മറ്റൊരിടത്തു സ്ഥാപിക്കാനും കഴിയുന്നു എന്നതാണ് ഇതിന്റെ ഒരു വലിയ പ്രത്യേകത. സിമെൻറ് ഫൈബർ ബോർഡ്, ബൈസെൻ പാനൽ തുടങ്ങിയ റെഡിമേഡ് പാർട്ടീഷൻ ബോർഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 40 – 60 ശതമാനവും സിമെൻറ് ആണ് ഈ ബോർഡിന്റെ പ്രധാന നിർമ്മാണ സാമഗ്രി. സെല്ലുലോയ്ഡ്, മൈക്ക തുടങ്ങിയവയും ഇതിന്റെ നിർമ്മാണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. തീ, പ്രാണികൾ എന്നിവയെ ചെറുക്കൻ ഈ ബോർഡുകൾക്ക് കഴിവുണ്ട്. സിമന്റ് ഉൾപ്പെടുത്തിയ ഷീറ്റുകൾ ആണേലും ഇവ ബൈസെൻ പാനലും സിമെൻറ് ഫൈബർ ബോർഡും നനഞ്ഞാൽ ബലക്ഷയമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഈർപ്പമടിക്കാത്ത ഇടങ്ങളിലേക്കാണ് ഈ ഷീറ്റുകൾ പരിഗണിക്കുന്നത്. താഴത്തെ നിലയിൽ ഇവ വെക്കുമ്പോൾ തറയിൽ നിന്നും ഈർപ്പം വലിച്ചെടുക്കാൻ സാധ്യത ഇല്ല എന്ന് ഉറപ്പുവരുത്തണം. മുകളിലെ നിലയിൽ മുറികളെത്തമ്മിൽ വേർതിരിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്.

രണ്ടുനില വീടുകളിലെ മുകളിലെ നില നിർമ്മിക്കാൻ ഈ ഷീറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. നാല് മുതൽ നാൽപ്പത് എംഎം വരെ കനമുള്ള ഷീറ്റുകൾ ആയാണ് ഇവ ലഭിക്കുന്നത്. ഓരോ ഉപയോഗത്തിനും ഓരോ കനമാണ് വേണ്ടത്. 6, 8 mm കനത്തിലുള്ള ഷീറ്റുകൊണ്ട് ഭിത്തികൾ നിർമ്മിക്കാം. മച്ചു പോലെ മുകളിലെ നില നിർമ്മിക്കാൻ കുറഞ്ഞത് 16 mm വേണ്ടിവരും.

സ്റ്റീൽ അല്ലെങ്കിൽ അലൂമിനിയം ഫ്രെയിം ഉണ്ടാക്കി ഇരുവശങ്ങളിലും ബോർഡ് സ്ക്രൂ ചെയ്ത് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. വയറിങ് ഭിത്തി നിർമ്മാണത്തോടൊപ്പം തന്നെ ചെയ്യണം.

ഫ്രെയിമിൻറെ ഒരു വശത്തു മാത്രം ബോർഡ് പിടിപ്പിക്കുന്നത് ചെലവ് കുറക്കാൻ സഹായിക്കും. എന്നാൽ അത് ശബ്ദത്തെ കടത്തിവിടുന്നതിനാൽ വീടുകളിൽ ഇരുവശത്തും ബോർഡ് വയ്ക്കുന്നതാണ് നല്ലത്. നമ്മുടെ ആവശ്യാനുസരണം അഴിച്ചെടുത്തു പുനരുപയോഗിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ഈ ചുമരിലും പ്രിമേർ അടിച്ച പെയിന്റ് അടിക്കുകയോ വോൾ പേപ്പർ ഒട്ടിച്ചു ഭംഗിയാക്കുകയോ ചെയ്യാം.

ഗോവണിപ്പടികൾ, ഇരിപ്പിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഇത്തരം ഷീറ്റുകൾ ഉപയോഗിക്കാനാകും. ഇത്തരം ഷീറ്റുകൾ ഉപയോഗിക്കുന്നതുവഴി കെട്ടിടത്തിന്റെ ഭാരം നല്ല പോലെ കുറയ്ക്കാനാകും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. അതുകൊണ്ടുതന്നെ പഴയ വീടുകളിൽ മുകളിലെ നിലകൾ എടുക്കുമ്പോൾ ഇത് ഉപകാരപ്പെടും.

  • 408
  • 0