Calathea lutea

ലാൻഡ്‌സ്‌കേപ്പിങ്ങിലെ താരങ്ങളിൽ താരം

വളരെ നന്നായി ലാന്റ്സ്കേപ്പിംഗ് ചെയ്തിട്ടുള്ള എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് കലാത്തിയ ലൂട്ടിയ. വലിയ ഇലകളോട് കൂടിയ ഈ ചെടി അഞ്ചോ ആരോ അടി ഉയരത്തിൽ വളരും. ട്രഡീഷണൽ, ട്രോപ്പിക്കൽ, കോൺടെംപോററി വീടുകളിലേക്ക് ഒരു പോലെ അനുയോജ്യമാണ് ഈ ചെടി.

ഇവ ചട്ടിയിൽ നേടാമെങ്കിലും താഴെ മണ്ണിൽ നേരിട്ട് നേടുന്നതാണ് കൂടുതൽ നല്ലത്. ചട്ടിയിലാകുമ്പോൾ അധികം വളർച്ച കിട്ടുകയില്ല. നേരിട്ട് മണ്ണിൽ വച്ചാൽ ഇവ ഒരു കൊല്ലം കൊണ്ടുതന്നെ പരമാവതി വലുതായി അതിനു ചുറ്റും ചെറിയ തൈകൾ മുളയ്ക്കാൻ തുടങ്ങും.

കലാത്തിയ ലൂട്ടിയക്കു കാര്യമായ പരിചരണത്തിന്റെ ആവശ്യം ഇല്ല എന്നതാണ് ഇതിന്റെ ഒരു ഗുണം.

നേരിട്ട് കടുത്ത വെയിൽ തട്ടാത്ത ഇടങ്ങളാണ് ഇത്തരം കലാത്തിയയ്‌ക്കു കൂടുതൽ യോജിച്ചത്. വെയിൽ കൂടിയാൽ ഇവയുടെ ഇലകൾ ചുരുളുകയും കരിഞ്ഞു പോകാൻ സാധ്യത കൂടുതലുമാണ്. ഇവയെ പതിവായി നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കുകയും വേണം. ഇവ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നടുന്നതിനേക്കാളും കൂട്ടത്തോടെ നടുമ്പോഴാണ് ഭംഗി വരുന്നത്. എന്നാൽ ഇവ ഒറ്റക്ക് നട്ടാലും പെട്ടന്ന് തന്നെ പുതിയ തൈകൾ അതിനു ചുറ്റും വളർന്നു കട്ട പിടിച്ചോളും.

ഇപ്പോൾ ഇത്തരം കലാത്തിയയ്ക്ക്ഡിമാൻഡ് കൂടുതലായതിനാൽ നേഴ്സറികളിൽ വില കൂടുതലാണ്. വരും കളത്തിൽ ഇതിനു വില കുറഞ്ഞേക്കാം.

  • 221
  • 0