living room ideas

ലിവിങ് റൂം അടിപൊളിയാക്കാം – ചിലകാര്യങ്ങൾ ശ്രദ്ധിക്കാം

നമ്മുടെ വീട്ടിലെ ഒരു പ്രധാന ഏരിയ ആണ് ലിവിങ് റൂം. ഇന്ന് ഫാമിലി ലിവിങ് എന്നൊരു ഏരിയ കൂടി കൂടുതൽ കടന്നു വന്നിട്ടുണ്ട്. കുടുംബാംഗങ്ങളും വീട്ടിലെത്തുന്ന അതിഥികളും ഒന്നിച്ചിരിക്കുന്ന സ്ഥലമെന്ന നിലയിലും ലിവിങ് ഏരിയക്ക് പ്രാധാന്യം ഏറെയാണ്. ലിവിങ് ഏരിയ മനോഹരമാക്കുന്നതിനുള്ള ചില ടിപ്സുകൾ നോക്കാം.

ഓപ്പൺ പ്ലാൻ ലേ – ഔട്ട്

ചുവരുകൾ കെട്ടി വേർതിരിക്കാതെ ഓപ്പൺ സ്റ്റൈലിൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്യുന്നതാണ് ഇന്നത്തെ ട്രെൻഡ്. കിച്ചൻ, ലിവിങ്, ഡൈനിങ്ങ് എന്നിവ ഓപ്പൺ സ്റ്റൈലിൽ ഡിസൈൻ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്സ്. ഈ ഏരിയയിലേക്ക് ഒരേ നിറത്തിലുള്ള ഫർണിച്ചറുകൾ, പെയിന്റ് എന്നിവ തിരഞ്ഞെടുക്കുന്നതാകും ഉത്തമം. ഓപ്പൺ സ്റ്റൈലിൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്യുമ്പോളുള്ള ഏറ്റവും വലിയ നേട്ടം എന്നത് ലിവിങ് ഏരിയക്ക് കൂടുതൽ വിശാലത തോന്നും എന്നുള്ളതാണ്.

അകത്തളത്തിൽ ഉദിച്ചു സൂര്യൻ

വീടിന്റെ അകത്തളത്തിൽ നല്ലപോലെ സൂര്യപ്രകാശവും വായുസഞ്ചാരവും ഉറപ്പു വരുത്തുന്നതാണ് ഇന്നത്തെ ഡിസൈനുകൾ. ഇതിനായി വലുപ്പം കൂടിയ ജനാലകൾ, ജാളികൾ എന്നിവ നൽകാവുന്നതാണ്. സ്റ്റെയർകേസ് ഏരിയ ലിവിങ് ഏരിയയിൽ നിന്നാണ് തുടങ്ങുന്നതെങ്കിൽ അവിടെ പർഗോളയോ, ജാളിയോ നൽകി ഭംഗിയാക്കുന്നതിനോടൊപ്പം വെളിച്ചവും വായുവും നല്ലരീതിയിൽ അകത്തേക്ക് കടക്കാനും സാധിക്കുന്നു.

ഫർണിച്ചറുകൾ ലളിതമാക്കുക

സുഖപ്രദമായതും ലളിതവുമായ ഫര്ണിച്ചറുകള് ലിവിങ് ഏരിയയ്ക്കായി തിരഞ്ഞെടുക്കാന് ശ്രദ്ധിക്കണം. സോഫ, സെറ്റി, കസേരകള് എന്നിവയ്ക്ക് ലെതര്, തുണികള് എന്നിവ കൊണ്ടുള്ള അപ്ഹോള്സ്റ്ററി തയ്യാറാക്കാം. ആധുനിക ശൈലിയുള്ള ഡിസൈന് ആണ് ലക്ഷ്യമിടുന്നതെങ്കില് അലങ്കാരങ്ങള് പരമാവധി ഒഴിവാക്കാം.

തടി, മുള, കല്ലുകൾ എന്നിവകൊണ്ടുള്ള അലങ്കാര വസ്തുക്കൾ ഉപയോഗിച്ചു ലിവിങ് റൂം ഭംഗിയാക്കാം.

ബിൽറ്റ് ഇൻ സ്റ്റോറേജ്

ലിവിങ് ഏരിയയിലെ സ്ഥലപരിമിതി ഒഴിവാക്കാൻ ബിൽറ്റ് ഇൻ സ്റ്റോറേജ് നൽകുന്നത് നല്ലതായിരിക്കും. പതിവായി ഉപയോഗിക്കാത്ത സാധനങ്ങളെല്ലാം ഇതിൽ സൂക്ഷിക്കാം.

  • 832
  • 0