- July 6, 2022
- -
അടുക്കള അടിപൊളിയാക്കാൻ ഫ്ലോറിങ്ങിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാലോ
ഒരു വീട്ടിലെ ഏറ്റവും പ്രധാന്യമേറിയ ഭാഗങ്ങളിലൊന്നാണ് അടുക്കള.പാചകം ചെയ്യുന്ന ഇടം മാത്രമല്ല. കുടുംബാംഗങ്ങളെ ഒന്നിച്ചുചേര്‍ക്കുന്ന ഇടം കൂടിയാണ് അത്. പണ്ടുകാലങ്ങളില്‍ വീട് പണിയുമ്പോള്‍ അടുക്കളയ്ക്ക് അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാല്‍, കാലം മാറിയതോടെ അടുക്കളയ്ക്ക് നല്‍കി വരുന്ന പ്രധാന്യം കൂടി വന്നു. ഇന്ന് വീട് വയ്ക്കുന്നവര്‍ ആധുനികമായ സജ്ജീകരണങ്ങള്‍ ഒരുക്കി, മോഡുലാര്‍ അടുക്കളയാണ് ഡിസൈന്‍ ചെയ്യുന്നത്. അടുക്കളയുടെ ഫ്ലോറിങ്ങിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ഫ്ളോറിങ് മെറ്റീരിയൽ
വേഗത്തിൽ നശിച്ചുപോകാത്തതുമായ മെറ്റീരിയൽ കൊണ്ടുള്ള ഫ്ളോറിങ് ആണ് അടുക്കളയിൽ നമ്മൾ തിരഞ്ഞെടുക്കേണ്ടത്. പോര്സെലെന് ടൈലുകൾ ഈ കാര്യത്തിൽ മുന്നിൽ നിൽക്കുന്നു. ഇവ ബലം കൂടിയതും കൂടുതൽ കാലം നിലനിൽക്കുന്നതുമാണ്. അതേസമയം മാറ്റ് ഫിനിഷിലുള്ള ടൈലുകൾ ഉപയോഗിക്കുമ്പോൾ തെന്നി വീഴാനുള്ള സാധ്യത കുറയുന്നു. വുഡ്, നാച്ചുറൽ സ്റ്റോൺ തുടങ്ങിയ തീമുകളിലുള്ള സെറാമിക് ടൈലുകൾ വിപണിയിൽ ലഭ്യമാണ്. അടുക്കളയിൽ ടെറാക്കോട്ട ടൈലുകൾ ഉപയോഗിക്കുന്നത് എര്ത്തി ലുക്ക് നൽകും.
പാറ്റേൺ
അടുക്കളയിൽ ഏറെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഫ്ളോറിങ് പാറ്റേൺ. അടുക്കളയിലെ മുഴുവൻ ഡിസൈനിനും ഇണങ്ങുന്നതായിരിക്കും ഫ്ളോറിങ് പാറ്റേർണും. പ്ലെയ്ന് പാറ്റേണില് തുടങ്ങി, ഫ്ളോറല്, ജിയോമെട്രിക് പാറ്റേണുകളിലുള്ള ടൈലുകളും ഫ്ളോറിങ് മെറ്റീരിയലുകളും ഇന്ന് ലഭ്യമാണ്.
നിറം
ഇടുങ്ങിയ അടുക്കളയാണെങ്കിൽ ഇളം നിറത്തിലുള്ള ഫ്ളോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഇത് അടുക്കളക്ക് കൂടുതൽ വിശാലത തോന്നിപ്പിക്കും. വലിയ അടുക്കളയാണെങ്കിൽ ഇരുണ്ട നിറവും തിരഞ്ഞെടുക്കാവുന്നതാണ്.
വൃത്തിയാക്കാൻ എളുപ്പം
വൃത്തിയാക്കാൻ എളുപ്പമുള്ളതും കറപിടിക്കാത്തതുമായ മെറ്റീരിയൽ വേണം അടുക്കളയുടെ ഫ്ലോറിങ്ങിലേക്കു തിരഞ്ഞെടുക്കാൻ. വിട്രിഫൈയ്ഡ്, സെറാമിക്, പോര്സെലെന് ടൈലുകള് വൃത്തിയാക്കാന് എളുപ്പമുള്ളതാണ്.
അതേസമയം വുഡ്, സിമന്റ് ടൈലുകൾ, ടെറാക്കോട്ട എന്നിവ വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളവയാണ്.
- 795
- 0