kerala vasthu architectural for kerala dream homes
- February 12, 2016
- -
ഗൃഹ നിർമിതിയും വാസ്തുശാസ്ത്രവും
ആദ്യകാലങ്ങളിൽ ഭവന നിർമാണത്തിന് പരിഗണിച്ചിരുന്നത് വാസ്തുശാസ്ത്രവും വീടിന്റെ സൗകര്യവും ആയിരുന്നു പക്ഷെ ഇന്ന് ഗൃഹ നിർമാണം എന്നത് വാസ്തുശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കലയായി മാറി. വീടിനെ മിനുക്ക് പണികളിലൂടെ മനോഹരമാക്കുമ്പോഴും അല്പം വാസ്തുവിനെപ്പറ്റിയും ചിന്തിച്ചാൽ സ്വപ്ന ഗൃഹം സുന്ദരവും താമസം ആഹ്ലാദകരവും ആക്കാം.
1.വാസ്തുശാസ്ത്രവും വീടും
എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു നല്ല വീട്. ഭവനനിർമാണത്തിന് വേണ്ടി സമയവും, പണവും, എഫർട്ടും എടുക്കുന്നപോലെ മറ്റൊന്നിനും നാം ചെലവാക്കില്ല അപ്പോൾ പിന്നെ അത് മികച്ച രീതിൽ നിർമിക്കേണ്ടത് അത്യാവശ്യമാണ്. ആധുനിക ഭവനങ്ങൾ കാഴ്ചക്ക് കൗതുകവും മനോഹരവും ആകുന്നതോടൊപ്പം വാസ്തുവിനെയും പരിഗണിക്കാം. ആദ്യകാലങ്ങളിൽ ആശാരിമാർ വന്നു കുറ്റിയടിച്ച് കഴിഞ്ഞാൽ പിന്നീട് കാര്യമായി ഒന്നും ശ്രദ്ധിക്കില്ല, എന്നാൽ വീടിന്റെ ശിലാസ്ഥാപനം മുതൽ ഹൗസ് വാമിംഗ് വരെയുള്ള ടെൻഷനും തലവേദനകളും ഒന്ന് ശ്രദ്ധിച്ചാൽ ഒഴിവാക്കാം.
2. സ്ഥാന നിർണയം
ഗൃഹ നിർമാണം പോലെ തന്നെ പ്രധാനമാണ് അതിനു വേണ്ടി തിരഞ്ഞെടുക്കുന്ന ഭൂമിയും. സർപ്പക്കാവുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ വീട് പണിയുന്നത് സൂക്ഷിച്ചു വേണം.എന്നാൽ ഇന്ന് സ്ഥലപരിമിതി മൂലം എല്ലാ സ്ഥലങ്ങളും വീട് നിർമാണത്തിന് അനുയോജ്യമായി കണക്കാക്കുന്നു.അത് പോലെ ആരാധനലയങ്ങൾക്ക് സമീപം വീട് പണിയുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.
ആരാധനമൂർത്തികളുടെ സ്വഭാവം അറിഞ്ഞു വേണം ഗൃഹനിർമാണം ആരംഭിക്കാൻ.
ഉഗ്രമൂർത്തികളുടെ നേരെയും,വലതു വശത്തുമായി വരുന്ന രീതിയിലും വീട് നിർമിക്കരുത്.
സൗമ്യമൂർത്തികളുടെ ഇടതുവശത്തും ,പിറകുവശത്തും ഭവന നിർമാണത്തിന് യോജിച്ചതല്ല.
ആരാധനലയത്തിനു നേരെ വരുന്ന രീതിയിലും വീടുപണിഅരുത്.
വാസ്തുപ്രകാരം വടക്ക്- കിഴക്ക് ചരിവുള്ള പ്രദേശം ഭവന നിർമാണത്തിന് ഉത്തമമാണ്.
സ്ഥലത്തിന് അളവിന് ആനുപാതികമായിട്ടായിരിക്കണം ഭവനം നിർമിക്കേണ്ടത്.
പ്രദേശത്തിന്റെ വടക്കു-കിഴക്ക് മൂല താഴ്ന്നും തെക്ക്- പടിഞ്ഞാറു മൂല ഉയർന്നും ഇരിക്കുന്നതും നല്ലതാണു.
ഭൂമിയുടെ ചരിവും വീടിന്റെ തറനിരപ്പും ഏകദേശം ഒപ്പമായി വരുന്നത് ഉത്തമമാണ്.
ഒരു വീടിന്റെ ഹൃദയം അടുക്കള തന്നെയാണ് അടുക്കളയുടെ സ്ഥാനം ഒരിക്കലും കന്നിമൂലയിൽ ആകരുത് വാസ്തുവനുസരിച്ച് മാത്രമേ നിർമിക്കാവൂ
വീടിന്റെ അഭിമുഖം, മുറികളുടെ സ്ഥാനം ,അവയുടെ വിസ്തീർണം,വീടിന്റെ മധ്യരേഖ കടന്നു പോകാനുള്ള സ്ഥലം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കണം.
വീടിന്റെ പ്രധാന കവാടം എന്നിവയുടെ നിർണയവും വാസ്തു പ്രകാരം വേണം.
സിറ്റിയിലും മറ്റുംവില്ലയും, ഫ്ലാറ്റുകളും പണിയുമ്പോൾ എല്ലാ വശവും പെർഫെക്റ്റ്ആക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ച കാര്യങ്ങൾ ശ്രദ്ധിക്കാം. ഇളം നിറങ്ങൾ വളരെ നല്ലതാണു ഇതു മനസ്സിന് ശാന്തി പ്രധാനം ചെയ്യുന്നു വീടിനുള്ളിൽ എല്ലായിടത്തും പ്രകാശം കടന്നു ചെല്ലണം മൂലകൾ ഒരിക്കലും ഇരുളടഞ്ഞു കിടക്കരുത്.
പൂജാമുറിയുടെ സ്ഥാനവും വാസ്തു പ്രകാരം തന്നെ വേണം പൂജമുറിക്കടുത്തു ബെട്രൂമോ, ബാത്രൂമോ പാടുള്ളതല്ല. വീടിന്റെ ദർശനം അനുസരിച്ച് വേണം പൂജാമുറിയുടെ സ്ഥാനം കണ്ടെത്താൻ. വടക്ക്-കിഴക്ക് ഭാഗത്ത് പൂജാമുറി വരുന്നത് ഉത്തമമാണ്. ബെട്രൂമിൽ അക്വാറിയമോ ,മറ്റേതെങ്കിലും തരത്തിലുള്ള ജല സാന്നിധ്യമോ ഉണ്ടാവാൻ പാടുള്ളതല്ല. ബെട്രൂമിൽ വയ്ക്കാൻ നിഷ്കർച്ചിട്ടുള്ള ചെടികൾ വയ്ക്കാവുന്നതാണ്. ഫർണിച്ചറുകൾ വടക്ക് -കിഴക്ക് ഭാഗത്ത് സ്ഥാപിക്കാം
kerala vasthu Technique for homes
In earlier times build the home on the basis of how facility is needed. But in modern times building and designing of home on the grounds of vasthushastra aspects become an art. it needs engineering works at the same time demanded some creativity. we can made the home within some architectural grounds we can make our home beautiful and live peacefully.
1. ARCHITECTURAL ASPECTS OF YOUR DREAM HOME
Every one has a desire you build their dream home in kerala vasthu. The home would be beautiful and mind blowing at the same time we have to consider some architectural aspects. For many years back carpenter has to decide the structure of the home he was also start first step for build a home. Now we are consider all important architectural factors while making the home for this helps to avoid unnecessary problems and tension.
2. FIXING OF RIGHT PLOT KERALA VASTHU
According to vasthushasthra it is important to select better plot for build your dream home. We do not take a plot which there is any environmental problem. Now a day’s non-availability of plots all plots are considered as good. Sometime we get plot will be nearest to the temple notice some important facts while fixing the plot.
First will consider the nature of statue if the icon is hard nature don’t build the home their right side and opposite side. it is not good to make the home left side and back side of soft icons do not build the house that is strait forward to the temple mosque etc. according to vasthu the plot is bend to north to east and south west it is goodness to build the home. the house is build must be in proportionate to the requirement of the plot. the bend of plot and floor level of the house are equal it is very goodness.
3. INTERIOR OF THE HOUSE
Kitchen is the heart of every home so fixing the right place is very important. The kitchen is not build at the ‘kanni corner’of the house .it is made according to the architectural aspects. And the allotment of entrance of home, placement of rooms and their dimensions all can be done according to the vasthushastra aspects and Kerala Vasthu.
The colors preference is light colors it give freshness and peaceful mind. The whole corners have to be brighten there was no corner with darkness. While constructing the pooja room notice points in vasthushastra. do not build bedroom or bathroom nearest to the pooja room. it is good to made pooja room north -east corner. The place of pooja room is changed according to the requirements of home. There is no the presence of water in the bed room we can put some plants that help us catch better sleep.
- 2965
- 0