kerala_low_budget_home

വീടുപണിയിൽ എങ്ങനെ ചിലവ് കുറക്കാം…

കൃത്യമായ പ്ലാനിങ്ങോടോകൂടി വീട് പണിതാൽ ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കും. ചെലവ് ചുരുക്കുക എന്ന് പറഞ്ഞാൽ നമ്മുടെ ആവശ്യങ്ങൾ കുറക്കുക എന്നല്ല. മറിച്ചു നമ്മുടെ ബഡ്ജറ്റിനനുസരിച്ചു എല്ലാം ചെയ്യുക.

എന്തൊക്കെ കാര്യങ്ങൾ നമുക്കു ശ്രേദ്ധിക്കേണ്ടതെന്നു നോക്കാം…

അടുക്കള വലുതാകുന്നതിലല്ല ഉള്ള അടുക്കള വൃത്തിയോടെയും ഒതുക്കത്തോടെയും സൂക്ഷിക്കുക എന്നതിലാണ് കാര്യം. ചില വീടുകളിൽ ഷോ കിച്ചൻ, വർക്കിംഗ് കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം എന്നിങ്ങനെ പലതരത്തിൽ സ്ഥലം പോയേക്കുന്നതു കാണാം. ഇങ്ങനെ ച്യ്യുന്നതു അധിക ചിലവാണ്. യഥാർത്ഥത്തിൽ ഒരു അടുക്കളയും ഒരു വർക്ക് ഏരിയയും മതി നമ്മുടെ ആവശ്യങ്ങൾ നടക്കാനായിട്ട്.

ഇന്ന് മുറ്റത്തു ടൈൽ ഇടുന്നതു എല്ലാവരുടെയും സ്റ്റാറ്റസിനെ ബാധിക്കുന്ന ഒന്നാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതുമൂലം ഭൂമിയിലേക്ക് വെള്ളം ഇറങ്ങുന്നത് തടസപ്പെടുത്തുകയാണ്. കൂടാതെ ഇതും ഒരു അധിക ചിലവല്ലേ..

എല്ലാവരും ഫ്രണ്ട് ഡോർ വാക്കാൻ തിരഞ്ഞെടുക്കുന്നത് തേക്കാണ്. എന്നിട്ടോ അതിന് തേക്കിന്റെ കളർ നിലനിർത്താതെ വേറെ കളർ കൊടുക്കും. അങ്ങനെ ചെയ്യാനാണെന്നുണ്ടേൽ തേക്ക് എടുക്കേണ്ട ആവശ്യമില്ലല്ലോ. തേക്കിനാണേൽ ചിലവും കൂടുതലാണ്. അപ്പോൾ ആവശ്യമെങ്കിൽ മാത്രം തേക്ക് ഉപയോഗിക്കുക.

ഇനി ബെഡ്റൂമിന്റെ കാര്യത്തിൽ നോക്കിയാൽ അത് അത്യാവശ്യത്തിനുള്ളത് മാത്രം പണിയുക. ഇപ്പോഴത്തെ ഒരു ന്യൂ ട്രെൻഡ് ആണ് ഗസ്റ്റ്റൂം. വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുന്ന ഗുസ്റ്റിന്റെ പേരും പറഞ്ഞു എന്തിനു പണം ചിലവാക്കുന്നു. അത് അത്രേം അത്യാവശ്യമെങ്കിൽ മാത്രം പണിയുക.

നാലുചുറ്റും സൺഷെഡ് ആവശ്യമില്ല. ജനലുകൾക്ക് മുകളിൽ മാത്രം സൺഷെഡ് കൊടുക്കാം. അതും നമുക് കട്ടയും സിമെന്റും ഉപയോഗിക്കാതെ ഇരുമ്പും റൂഫിങ് ഷീറ്റും ഉപയോഗിച്ചു വീടിന്റെ ഡിസൈനിനനുസരിച്ചു ചെയ്യാവുന്നതാണ്. ഇതും നമുക് ചിലവ് കുറക്കാനുള്ള ഒരു രീതിയാണ്.

നമ്മുടെ വീടിനു പെയിന്റ് കൊടുക്കുമ്പോൾ വെള്ള നിറം കൊടുക്കുന്നതാണ് നല്ലതു. പലതരത്തിലുള്ള കളറുകൾ തേടിപോകുമ്പോൾ ചിലവ് കൂടാൻ സാധ്യത ഉണ്ട്.
ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ശ്രേദ്ധിച്ചാൽ നമുക് ചെലവ് കുറക്കാനായിട്ട് സാധിക്കുന്നതാണ്.

  • 950
  • 0