- December 31, 2021
- -
വീടൊരുക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ
വീട്ടിൽ എത്ര മുറികൾ വേണം വാസ്തുവിൽ എന്തേലും കാര്യമുണ്ടോ അധിക ചിലവുകൾ ഒഴിവാക്കാനുള്ള വഴികൾ നോക്കാം.
നമ്മൾ വീടുവെക്കാൻ തുടങ്ങുബോൾ തന്നെ നമ്മുടെ ഉള്ളിൽ ഒട്ടേറെ ചോദ്യങ്ങൾ കടന്നു കൂടും. ഒരു പ്ലോട്ട് തിരഞെടുക്കുന്നതു തൊട്ടു വീടിനുള്ളിലെ മുറികൾ സൗകര്യങ്ങൾ ഇവയെകുറിച്ചെല്ലാം നമ്മൾ വ്യാകുലരാണ്.
ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. നമ്മൾ വീട് പണിയുമ്പോൾ കുറേ വർഷത്തേക്കുള്ള ഒരു കണക്കു വച്ച് വേണം വീടിന്റെ പട്ടിക തയ്യാറാക്കാൻ. ഇന്ന് ഇപ്പോളുള്ളവ മാത്രമല്ല വരൻ പോകുന്ന കാര്യങ്ങൾ കൂടെ കണക്കിലെടുത്തു വേണം നമ്മൾ വീട് പണിയാൻ.അതായതു ഇന്നിപ്പോ നമ്മുടെ വീട്ടിൽ വാഷിംഗ് മെഷീൻ ഇല്ല എന്നുണ്ടേൽ അത് ഭാവിയിൽ നമ്മുടെ വീട്ടിൽ വെക്കേണ്ടി വരും എന്ന് നമ്മൾ മുന്നിൽ കണ്ടു വേണം വീട് പണി ചെയ്യാൻ.
ആദ്യം തന്നെ നമ്മുടെ വീട്ടിൽ എത്ര മുറികൾ വേണം എന്ന് നമ്മൾ തീരുമാനിക്കണം. ഇന്ന് എല്ലാവരും ചൈൽഡ് റൂം എന്ന് പറഞ്ഞു ഒരു റൂം പണിയാറുണ്ട്. എന്നാൽ കുട്ടികൾ എന്നും ഒരേപോലെ ആണോ എന്ന് നമ്മൾ ഓർക്കാറില്ല. അവർ വലുതായി കഴിഞ്ഞാൽ പിന്നെ ആ മുറി നമുക് ഉപയോഗിക്കാൻ പറ്റാതായി പോകും. മറ്റുള്ളവരെ കാണിക്കാനല്ല നമ്മുടെ സൗകര്യത്തിനൊത്ത വീടാണ് നമ്മൾ പണിയേണ്ടത്. അത് നല്ല വൃത്തിയോടെയും ഭംഗിയോടെയും ചെലവ് കുറച്ചും പണിയുക എന്നതിലാണ് കാര്യം.
ലിവിങ്റൂം പണിയുമ്പോൾ വളരെ ലളിതമായി പണിയാൻ നോക്കുക. വസ്തുക്കൾ തിങ്ങി ഞെരുങ്ങി വയ്ക്കാതെ വൃത്തിയായി ഇരിക്കേണ്ട വീട്ടിലെ ഒരു പ്രധാന സ്ഥലം കൂടിയാണ് ലിവിങ്റൂം. ഇനി ബെഡ്റൂമിന്റെ കാര്യത്തിൽ ആണെങ്കിലും വസ്തുക്കൾ തിങ്ങി ഇരിക്കരുത് ആവശ്യമെങ്കിൽ മാത്രം ഫർണിച്ചറുകൾ റൂമിൽ ഇടുക. അടുക്കള നോക്കുകയാണേൽ നമുക് അവിടെ നിന്ന് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമാണ് നമ്മൾ നോക്കേണ്ടത്. വീട്ടിലെ പ്രയർ ഏരിയ നമ്മുടെ വീടിന്റെ സ്ഥല പരിധിക്കനുസരിച്ചു സെറ്റ് ചെയ്യുക. അതിനായി ധാരാളം സ്ഥലം കളടേണ്ടതില്ല. അതുപോലെതന്നെ മഴക്കാലത്ത് തുണികൾ കഴുകി ഉണക്കാനായി നമ്മളെല്ലാവരും ആ സമയം എത്തുമ്പോൾ വീടിന്റെ പുറകു വശത്തു ട്രേസ് അടിക്കാറുണ്ട്. ഈ കാര്യം മുന്നേ കൂട്ടി മനസ്സിൽ കണ്ടു വീട് പണിയുന്നതിനോടൊപ്പം തന്നെ ചെയ്യുകയാണേൽ അതിന്മേൽ വരുന്ന അധിക ചെലവ് കുറയ്ക്കാനായി നമുക് സാധിക്കും. ഇതുപോലെ തന്നെ വീട്ടിലെ ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധ കൊടുത്താൽ അധികാധികച്ചിലവിൽ നിന്നും ഒഴിവാക്കാൻ സാധിക്കും.
- 924
- 0