kerala bedroom design ideas

കിടപ്പുമുറി കളർ ആക്കാം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ

കിടപ്പുമുറിയുടെ എണ്ണം എത്ര എന്നതിലല്ല ഉള്ളത് എങ്ങനെ ഫലപ്രദമായും സുന്ദരമായും ഉപയോഗിക്കാം എന്നതിലാണ് കാര്യം.

മാസ്റ്റർ ബെഡ്‌റൂം

വീട്ടിലെ ഏറ്റവും പ്രാധാന്യമുള്ള കിടപ്പുമുറി അതാണ് മാസ്റ്റർ ബെഡ്‌റൂം. കിടപ്പുമുറിയുടെ വലുപ്പമനുസരിച്ചാകണം അവിടെ എന്തെല്ലാം സൗകര്യം വേണം എന്ന് തീരുമാനിക്കാൻ. കന്നിമൂല അല്ലെങ്കിൽ തെക്കു പടിഞ്ഞാറു മൂലയാണ് പ്രധാന കിടപ്പുമുറിക്കു തിരഞ്ഞെടുക്കുന്നത്. തെക്കു അല്ലെങ്കിൽ കിഴക്കോട്ടു തലവക്കുന്ന രീതിയിലാകണം ബെഡ് സെറ്റ് ചെയ്യാൻ. 14 x 12 sqft വിസ്തീർണ്ണമെങ്കിലും മാസ്റെർബെഡ്‌റൂമിന് ഉണ്ടായിരിക്കണം. എങ്കിലേ ചെറിയൊരു ഡ്രസിങ് ഏരിയ, സ്റ്റഡി ഏരിയ എന്നിവ ആ റൂമിൽ സെറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. കടുത്ത നിറങ്ങൾ ബെഡ്‌റൂമിൽ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കിടപ്പുമുറിയുടെ ഭംഗി നല്ല വൃത്തിയുള്ള ഒരു ബെഡ്ഷീറ്റിൽ കാണാൻ സാധിക്കും. ബെഡ്ഷീറ് നല്ല വൃത്തിയോടെ കട്ടിലിൽ വിരിച്ചാൽത്തന്നെ ആ ബെഡ്‌റൂം കാണാൻ എന്തുഭംഗിയാണ്. ബെഡ്ഷീറ് വാങ്ങുമ്പോൾ ആ റൂമിന്റെ തീമിനനുസരിച്ചുള്ള ബെഡ്ഷീറ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. മാസ്റ്റർ ബെഡ്‌റൂം കൂടുതൽ പ്രൗഢിയാകാൻ റൂമിൽ ഫോൾസ് സീലിങ് ചെയ്യാവുന്നതാണ്. പ്രകാശം കണ്ണിൽ തരക്കാത്ത രീതിയിൽ വേണം ബെഡ്റൂമിലെ ലൈറ്റുകൾ ക്രമീകരിക്കാൻ.

വെളിച്ചത്തെ ഉള്ളിലേക്ക് കടത്തിവിടും എന്നാൽ സ്വകാര്യത ഉറപ്പുവരുത്തുന്നതുമായിരിക്കണം റൂമിലെ കർട്ടനുകൾ. അതുകൊണ്ടുതന്നെ ഇന്ന് കൂടുതലായും എല്ലാവരും തിരഞ്ഞെടുക്കുന്നത് ബ്ലൈൻഡ്‌സ് ആണ്. ഇനി കർട്ടനാണ് ഇടുന്നതെങ്കിൽ കട്ടിയുള്ളതും കട്ടികുറഞ്ഞതും രണ്ടു പാളികളായി ഇടാവുന്നതാണ്.

കട്ടിലിനു ഹെഡ്‍ബോർഡ് കൊടുക്കുകയാണെങ്കിൽ ആ റൂമിനു പ്രൗഢി കൂടുതലായിരിക്കും. ഹെഡ്‍ബോർഡ് കൊടുക്കുമ്പോൾ ശ്രേധിക്കേണ്ട ഒരു കാര്യം – വലിയ ഡിസൈനുള്ള ഹെഡ്‍ബോർഡിനു ചെറിയ വെള്ള പേപ്പർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

കിഡ്സ് ബെഡ്‌റൂം

കുട്ടികൾക്കായി ഒരുക്കുന്ന ബെഡ്‌റൂം ഒരിക്കലും ചെറുതാകരുതു. ഒരു കളിസ്ഥലം എന്ന രീതിയിൽ വേണം ഈ ബെഡ്‌റൂം ഒരുക്കാൻ. കിഡ്സ്‌റൂമിന്‌ നിറം കൊടുക്കുമ്പോൾ കുട്ടി ആണാണോ പെണ്ണാണോ എന്ന് നോക്കി വേണം നിറം കൊടുക്കാൻ. പെണ്കുട്ടികളാണെങ്കിൽ പിങ്ക്, ലൈലാക്ക് എന്നിവയും ആൺ കുട്ടിയാണേൽ ബ്ലൂ, റെഡ് ഇവയോടാകും താല്പര്യം. കൂടാതെ കുട്ടികളോട് തന്നെ അവർക്കു ഇഷ്ട്ടപെട്ട കളർ ചോദിച്ചു അവരുടെ റൂമിനു കൊടുക്കുന്നതായിറിക്കും കൂടുതൽ നല്ലതു. കാരണം ഓരോ കുട്ടിക്കും അവരുടെ പ്രായത്തിനനുസരിച്ചു ഇഷ്ട്ടങ്ങൾ പലതായിരിക്കും.

ബെഡ്ഷീറ്റുകൾ കൂടുതലും കാർട്ടൂൺ കഥാപാത്രങ്ങളുടേതായിരിക്കും അവർക്കു താല്പര്യം. അതുപോലെ തന്നെ ലൈറ്റും ഫാനും എല്ലാം ഇന്ന് കുട്ടിപ്പട്ടാളങ്ങളുടെ ഇഷ്ട്ട കഥാപാത്രങ്ങളെ വച്ച് വിപണിയിൽ വരുന്നുണ്ട്. സ്വിച്ചുകളെല്ലാം കുട്ടികൾക്ക് കയ്യെത്തും ധൂർത്ത് വാക്കാണ് പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ അതുകൊണ്ട് അവർക്കു യാതൊരുതരത്തിലുള്ള അപകട സാധ്യതകൾ ഉണ്ടാകാനും പാടില്ല . ആ രീതിയിലായിരിക്കണം സ്വിച് ബോർഡ് ക്രമീകരിക്കാൻ. പൊക്കം കുറഞ്ഞ കട്ടിൽ ആണ് ഈ റൂമിലേക്ക് തിരഞ്ഞെടുക്കേണ്ടത്.

  • 821
  • 0