- June 6, 2023
- -
വീട്ടിൽ പ്രധാന വാതിലിനു അനുയോജ്യമായ സ്ഥാനമേതാണ്
വീട്ടിലേക്കു പ്രവേശിക്കേണ്ടത് ഏതു ദിക്കിൽ നിന്നാണ്? എങ്ങോട്ടു തിരിച്ചാണ് പ്രധാന വാതിൽ വരേണ്ടത്? പ്രധാന വാതിലിൽ കൂടി അല്ലാതെ വീട്ടിലേക്കു പ്രവേശിച്ചാൽ കുഴപ്പമുണ്ടോ? ഇങ്ങനെ ഒരുപാട് സംശയങ്ങൾ നമുക്കുണ്ട്.
എന്തായാലും ഇത്തരം കാര്യങ്ങളെ കുറിച്ച് ഒരു ധാരണ എല്ലാവര്ക്കും ഉണ്ടായിരിക്കേണ്ടത് നല്ലതാണു. നമുക്കാദ്യം നാലുകെട്ടിൽ നിന്നും തുടങ്ങാം.
നാലുകെട്ട് എന്ന് പറയുമ്പോൾ നാല് ഗൃഹമായിട്ടാണ് വരിക. തെക്കിനി, പടിഞ്ഞാറ്റി എന്നിങ്ങനെ. തെക്കിനിക്കും പടിഞ്ഞാറ്റിക്കും ഇടയിൽ താഴ്ന്നു കിടക്കുന്ന സ്ഥലമുണ്ടാകും. അവിടെ പുരയില്ലല്ലോ . പൊതുവെ ആളുകൾ പറയും അവിടെ അങ്ങനെ താഴ്ന്നു കിടക്കാൻ വയ്യ എന്ന്. അതിലര്ഥമില്ല. പരസ്പരം ബന്ധിപ്പിക്കാത്ത നാലുകെട്ടാനിൽ നാല് മൂലയിലും താഴ്ന്നു കിടക്കും. അതുകൊണ്ട് വിരോധമില്ല. എന്നാൽ മുൻപ് പറഞ്ഞതുപോലെ നാല് പുറകിലും പരസ്പരം യോജിപ്പിക്കാതെ പണിതുകഴിഞ്ഞാൽ നടുക്ക് നടുമുറ്റമായി. അപ്പോൾ ശാസ്ത്രപ്രകാരം എന്തൊക്കെ ചെയ്യണമോ അതൊക്കെ ചെയ്യേണ്ടി വരും . തെക്കിനിയിലേക്കു കടക്കണമെങ്കിൽ നമുക് വടക്കു നിന്ന് കടക്കണം. അതിനാദ്യം നടുമുറ്റത്തേക്കു വന്നിട്ട് വേണം. കാരണം പ്രധാന വാതിലുകളെല്ലാം നടുമുറ്റത്തേക്കാണ് ദർശനം.
നടുമുറ്റത്തേക്കു വരാനുള്ള വഴി പടിഞ്ഞാറു നിന്നാണെങ്കിൽ തെക്കേ വശത്തുകൂടി വരണം. തെക്കു നിന്നാണ് വരുന്നതിനുവച്ചാൽ തെക്കിനിയുടെ കിഴക്കേ വശത്തുകൂടി വരണം. കിഴക്കു നിന്നാണ് വരുന്നതെന്ന് വച്ചാൽ കിഴക്കിനിയുടെ വടക്കു വശത്തുകൂടി വരണം. അതായതു ഇന്ന ദിക്കിൽ നിന്നും വരാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല.
പടിഞ്ഞാറു വശത്തു റോഡുണ്ടെങ്കിൽ പടിഞ്ഞാറ്റിയെ പണിയു. അപ്പോൾ അതിന്റെ മുഖം കിഴക്കോട്ടായിരിക്കും. പടിഞ്ഞാറു വശത്തുള്ള റോഡില്കൂടി കിഴക്കു വശത്തേക്ക് വരണമെന്ന് നിർബന്ധം പറയുന്നില്ല. അതിജിനാണ് പിൻവശത്തു വയ്ക്കുന്ന കട്ടിളയുടെ സ്ഥാനം പറയുന്നത്. പടിഞ്ഞാറ്റിയുടെ പിൻവശത്തു വയ്ക്കുന്ന കട്ടിള എന്ന് വച്ചാൽ പടിഞ്ഞാറു വശത്തേക്ക് കയറുന്ന കട്ടിള. അതിനു പ്രത്യേക സ്ഥാനമുണ്ട്. ആ സ്ഥാനത്തു കട്ടിള വച്ചാൽ കിഴക്കോട്ടു ദർശനമായ പടിഞ്ഞാറ്റിലയിലേക്ക് പടിഞ്ഞാറു നിന്ന് പ്രവേശിക്കണമെന്ന് ശാസ്ത്രം അനുശാസിക്കുന്നു എന്ന് മനസിലാക്കണം.
എന്നാൽ തെക്കുനിന്നും വടക്കുനിന്നും വീട്ടിലേക്കു കയറാൻ പാടില്ല എന്ന് നമ്മൾ പറയാറുണ്ട്. അതെന്താണെന്നു വച്ചാൽ അത് പൊതുവെയുള്ള ഒരു ആചാരം. തെക്കോട്ടു ഇറങ്ങുകയുമില്ല തെക്കോട്ടു കയറുന്നതും പതിവില്ല. തെക്കുനിന്നു വടക്കോട്ടു കയറാം കുഴപ്പമില്ല. എന്നാൽ വടക്കുനിന്നും തെക്കോട്ടു കയറാൻ പാടില്ല. എന്നാൽ വടക്കോട്ടു ഇറങ്ങാം. അപ്പോൾ വടക്കോട്ടു ദർശനമായി വരുന്ന വീടിനു രണ്ടു വഴി നിർമ്മിക്കണം. കയറിവാരാനും ഇറങ്ങി പോകാനും വേറെ വേറെ വഴികൾ വേണമെന്നർത്ഥം.
- 424
- 0