- May 19, 2023
- -
വീട്ടിലെ സ്വീകരണ മുറിയെ ഭംഗിയാക്കാം – മുറിയുടെ ലുക്ക് തന്നെ മാറ്റി മറിക്കും
നല്ല വീടിനെ മോശമാക്കാനും മോശം വീടിനെ നല്ലതാക്കാനും ഫർണിച്ചറിന് സാധിക്കും. അതുപോലെതന്നെയാണ് അപ്ഹോൾസ്റ്ററിയുടെ കാര്യത്തിലും. മുറിയുടെ ലുക്ക് തന്നെ മാറ്റി മറിക്കും നന്നായി അപ്ഹോൾസ്റ്ററി ചെയ്ത ഫർണിച്ചർ. കോൺട്രാസ്റ്റ് നിറത്തിലുള്ള കുഷനുകൾ ഫർണീച്ചറിന്റെ ഭംഗി വർധിപ്പിക്കും. അങ്ങനെ മൊത്തം അകത്തളത്തിന്റെ അഴക് കൂട്ടും.
ആദ്യം സ്വീകരണ മുറിയിൽ മാത്രം ഒതുങ്ങി കൂടിയിരുന്നിരുന്ന കുഷനുകൾ ഇന്ന് സർവ്വവ്യാപകമായിരിക്കുകയാണ്. ഇരിക്കാനും കിടക്കാനും വെറുതെ ഇരിക്കുമ്പോൾ മടിയിൽ വയ്ക്കാനും വരെ ഇപ്പോൾ കുഷനുകൾ വേണം. ഇപ്പോൾ പല തരത്തിലുള്ള കുഷനുകൾ ലഭ്യമാണ്. ചതുര ഷേപ്പിലുള്ളത്, ഉരുണ്ടത്, പത്തുപതാന്നു അമങ്ങി പോകുന്നത്, കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലുള്ളത്, സാറ്റിനിൽ പൊതിഞ്ഞത്, അങ്ങനെ പലതരം കുഷനുകൾ.
ചതുരത്തിലുള്ള കുഷനുകൾക്കായിരുന്നു ഏറെ പ്രചാരം. ഇരിപ്പിടങ്ങളിലും കിടക്കയിലും,ദിവാനിലും എല്ലാം കുഷനുകളുണ്ട്. വീടിന്റെ അകത്തളങ്ങൾ മോടിപിടിപ്പിക്കുന്നതിൽ കുഷനുകൾക്ക് പലരും പ്രധാന സ്ഥാനം കൊടുക്കുന്നുണ്ട്. നിറം, രൂപം നിർമ്മാണ വസ്തു എന്നിവയിലാണ് കുഷനുകൾ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുക. കടുത്ത നിറത്തിലുള്ള കുഷനുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. വീടിന്റെ ഇന്റീരിയറിനു യോചിച്ച കളർ നോക്കിവേണം കുഷനുകൾ തിരഞ്ഞെടുക്കാൻ.
കുഷ്യനിൻമേൽ മുത്തുകളും എംബ്രോയിഡറിയും ചെയ്തു മനോഹരമാക്കിയവയും ഇന്ന് വിപണിയിൽ ലഭ്യമാണ്.
- 434
- 0