- April 11, 2022
- -
ലാൻഡ്സ്കേപ്പിങ് ചെയ്ത് വീടിനെ മനോഹരമാക്കാം
ഇന്ന് ഒരു പുതിയ വീടൊരുക്കുമ്പോൾ തന്നെ ഒട്ടു മിക്ക ആളുകളും ലാൻഡ്സ്കേപ്പിംഗ് ചെയ്യുന്നുണ്ട്. ലാൻഡ്സ്കേപ്പിങ് എന്ന വാക്കിന് സാധാരണക്കാർക്കിടയിൽ കുറച്ചു നാളുകളായി വളരെയധികം പ്രചാരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ ആവേശകരമായ ട്രെൻഡുകളും ഈ വിഭാഗത്തിൽ വരുന്നുണ്ട്.
ചെടികൾ
വീടിന്റെ ഡിസൈനിനു മാറ്റുകൂട്ടുന്നു വിധത്തിലുള്ള ചെടികളാണ് പുതിയ ലാൻഡ്സ്കേപ്പിലെ താരങ്ങൾ. ട്രോപ്പിക്കൽ കോൺടെംപോററി വീടുകൾ സാധാരണമായതിനാൽ ട്രോപ്പിക്കൽ കാലാവസ്ഥയിലേക്കു ചേരുന്ന ഏതു ചെടികൾക്കും ഡിമാൻഡ് ആയി. നാടൻ ചെടികളായ തെച്ചി അശോകം പവിഴമല്ലി ചെമ്പരത്തി നന്ത്യാർവട്ടം തുടങ്ങിയ ചെടികളും ലാൻഡ്സ്കേപ്പിൽ കേറിപിടിച്ചിട്ടുണ്ട്. ആരേലിയ കോർഡി ലൈൻ പോലുള്ള എൺപത്തിലെ താരങ്ങളും ഇപ്പോൾ വീടിന്റെ അകം പുറം വ്യത്യാസമില്ലാതെ സ്ഥാനം പിടിച്ചു കഴിഞ്ഞു.
നല്ല നാടൻ പുല്ല്
പുൽത്തകിടിക്ക് പണ്ടത്തെ അത്ര പ്രാധാന്യം ഇന്നില്ല. അഥവ പുല്ലു ഇടുന്നെങ്കിൽ തന്നെ നാടൻ ബഫല്ലോ ഗ്രസ്സോ, പേൾ ഗ്രസ്സോ ആണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്. നമ്മുടെ കാലാവസ്ഥക്കനുസരിച്ചും അതുപോലെതന്നെ കുറഞ്ഞ പരിചരണവും ആണ് ഇന്നത്തെ ആളുകൾ ലാൻഡ്സ്കേപ്പിംഗ് ചെയ്യുമ്പോൾ കൂടുതലായി ശ്രെദ്ധിക്കുന്നതും അതിനു യോചിച്ച ചെടികളും ഗ്രസ്സുകളുമാണ് ഇന്ന് ആളുകൾ തിരഞ്ഞെടുക്കുന്നത്.
ചെടിയുടെ വലുപ്പം
ഫീഡിൽ ലീഫ് ഫിഗ്, റബ്ബർ പ്ലാൻറ്, ചൈന ഡോൾ പ്ലാൻറ് പോലുള്ള വലിയ ഒറ്റ ചെടികളാണ് ലിവിങ്ങിന്റെയോ ഡൈനിങ്ങിന്റെയോ മൂലകളിൽ ആകർഷകമാക്കാൻ ഇന്ന് ആളുകൾ തിരഞ്ഞെടുക്കുന്നത്. ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്.
ഇലയുടെ ഭംഗി
ഇലകളിലെ ടെക്സ്ചർ, നിറങ്ങളിലെ വ്യത്യസ്ഥത ഇതിനു രണ്ടിനും ഇപ്പോൾ വളരെ പ്രാധാന്യം നല്കുന്നുണ്ട്. ഇൻഡോർ ചെടികളിൽ മാത്രമല്ല ഔട്ഡോർ ചെടികളിലും വാരിഗേറ്റഡ് ഇലകൾ ട്രെൻഡാണ്.
പ്ലാന്റർ ബോക്സുകളുടെ പ്രാധാന്യം
ഇന്റീരിയറിൽ പോട്ടിന്റെ ഭംഗി പ്രയോജനപെടുത്തുന്നത് ഇപ്പോൾ ട്രെൻഡാണ്. ചെടികളുടെ ഭംഗി ഒരൽപം കുറഞ്ഞാലും ആ കുറവ് നികത്താൻ താരത്തിലുള്ളതായിരിക്കണം നമ്മൾ തിരഞ്ഞെടുക്കുന്ന പൊട്ടുകൾ. അതുപോലെ തന്നെ ചെടിയുടെ നിരത്തിനോടും ടെക്സ്ചറിനോടും ചേർന്നുപോകുന്നതാകണം പൊട്ടുകൾ അതാണ് ഇപ്പോഴത്തെ ട്രെൻഡ്.
- 1011
- 0