kerala home kitchen interior design

സെമി ഓപ്പൺ സ്റ്റൈൽ അടുക്കളകൾ വീടിന്റെ ഭംഗി കൂട്ടുന്നുവോ ?

പണ്ട് കാലങ്ങളിൽ വീട് പണിയുമ്പോൾ അടുക്കളക്ക് ആരും അത്രതന്നെ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. അടുക്കള വീടിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇന്ന് എല്ലാവരും ഏറ്റവും ആധുനികമായ രീതിയിലാണ് അടുക്കളകൾ സജീകരിക്കാറ്. സെമി ഓപ്പൺ ശൈലിയിൽ അടുക്കള ഡിസൈൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

ഫ്രെയിം ലെസ്സ് ഗ്ലാസ് പാർട്ടീഷൻ

പാർഷൻ വീടിന്റെ മറ്റു ഏരിയകളിൽ നിന്നും വേർതിരിച്ചു നിർത്തുമെങ്കിലും വീടിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ആക്സസ് ഉറപ്പുവരുത്തുന്ന ഒരു രീതിയാണ് ഗ്ലാസ് പാർട്ടീഷൻ. ചൂട് അതുപോലെതന്നെ പാചകം ചെയ്യുമ്പോളുള്ള മണം എന്നിവ വീടിന്റെ മറ്റു ഏരിയകാലിലേക്ക് വ്യാപിക്കാതിരിക്കാൻ ഇത് സഹായിക്കുന്നു.

ബിഫോൾഡിങ് ഡിവൈഡർസ്

നമ്മുടെ ആവശ്യത്തിനനുസരിച്ചു തുറന്നിടാനും അടച്ചിടാനും സാധിക്കുന്ന ബിഫോൾഡിങ് ഡിവൈഡർസ് സെമി ഓപ്പൺ കിച്ചണിൽ കൊടുക്കുന്നത് നല്ലതായിരിക്കും. പാചകം ചെയ്യുമ്പോളും വൃത്തിയാക്കുമ്പോഴും അത് അടച്ചിടും അല്ലാത്ത സമയങ്ങളിൽ ഓപ്പൺ ആക്കി ഇടുകയും ചെയ്യാം.

സർവീസ് വിൻഡോ

അടുക്കളയേയും ഡൈനിങ്ങ് ഏരിയയെയും തമ്മിൽ വേർതിരിക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണ് സർവീസ് വിൻഡോ. സർവീസ് കൗണ്ടർ ആയും ഇതിനെ മാറ്റിയെടുക്കാം. കിച്ചണിൽ നിന്നും എളുപ്പത്തിൽ ഭക്ഷണം ഡൈനിങ്ങ് ടേബിളിലേക്കു എത്തിക്കാനും ഇത് വഴി സാധിക്കും.

ബ്രേക്ഫാസ്റ്റ് കൗണ്ടർ

ഓപ്പൺ സ്റ്റൈൽ കിച്ചണിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രേക്ഫാസ്റ്റ് കൗണ്ടർ. കുടുംബാംഗങ്ങൾക്ക് മാത്രമായി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഇവിടെ സാധിക്കും. ഇതിനെ ബാർ കൗണ്ടർ ആയോ അധികമായുള്ള കൗണ്ടർ ടോപ് ആയോ പ്രയോജനപ്പെടുത്താവുന്നതാണ്.

  • 699
  • 0