kitchen design ideas

പിഴവുകളില്ലാതെ അടുക്കള ഡിസൈൻ ചെയ്താലോ

ഒരു വീട്ടിലെ ഏറ്റവും പ്രധാന പെട്ട ഒരു ഇടമാണ് അടുക്കള. അതുകൊണ്ട് തന്നെ വീട് ഡിസൈൻ ചെയ്യുന്ന ആ ഘട്ടത്തിൽ തന്നെ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒരു ഇടവും അടുക്കളത്തന്നെ. ആവശ്യത്തിന് വേണ്ട സ്റ്റോറേജ് സ്പേസ് കൊടുത്തു വേണം അടുക്കള ഡിസൈൻ ചെയ്യാനായിട്ട്.

ആദ്യം തന്നെ അടുക്കളയ്ക്ക് യോജിച്ച ലേഔട്ട് തിരഞ്ഞെടുക്കുക. നാല് പ്രധാന ലേയൗട്ടുകളാണ് അടുക്കള ഡിസൈനിങ്ങിനുള്ളത്. ഓപ്പൺ സ്റ്റൈൽ, L ഷേപ്പ്, U ഷേപ്പ്, പാരലൽ സ്റ്റൈൽ, തുടങ്ങിയവയാണ്.

kerala home kitchen design

സിങ്ക്, കുക്കിങ് ഏരിയ, ഫ്രിഡ്ജ്, എണ്ണമിവയുടെ സ്ഥാനവും അടുക്കളയിൽ പ്രാധാന്യമർഹിക്കുന്നു. ഇവ ശരിയായ രീതിയിൽ ക്രമീകരിച്ചില്ലെങ്കിൽ അടുക്കളയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ അത്ര സുഗമായിരിക്കില്ല. നമ്മൾ ഉപയോഗിക്കാൻ ആവശ്യമുള്ളത് മാത്രം അടുക്കളയിൽ വാങ്ങിച്ചു വച്ചാൽ മതി. അടുക്കളയിൽ ആവശ്യമായ തോതിൽ പ്ളഗ് പോയിന്റുകൾ ഉൾപ്പെടുത്തണം. കൂടാതെ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒരു ഇടമാണ് സ്റ്റോറേജ്. സ്റ്റോറേജിനായി അടുക്കളയുടെ മുക്കും മൂലയും വരെ ഉപയോഗപ്പെടുത്തണം. ഈലക്ട്രോണിൿ ഉപകാരണങ്ങൾക്കുവരെ സ്റ്റോറേജ് സ്പേസ് നൽകണം.

അടുക്കളയിലെ വായു സഞ്ചാരം സുഗമമാക്കാൻ വെന്റിലേഷൻ അനിവാര്യമാണ്. ജനലുകൾ ഉണ്ടെങ്കിലും അടുക്കളയിൽ ഒരു എക്സ്ഹോസ്റ്റ ഫാൻ നിർബന്ധമായും നൽകണം. പാചകത്തിനിടെ ഉണ്ടാകുന്ന മണങ്ങൾ അകറ്റാൻ ഇത് സഹായിക്കും.

  • 793
  • 0