kerala home living room interior ideas

കേരളത്തിൽ പ്രചാരമേറി ഫെറോസിമെൻറ് ഇന്റീരിയർ

ഇന്റീരിയർ വർക്കുകൾക്ക് പ്ലൈവുഡ് മൾട്ടിവുഡ് പോലുള്ള നിർമ്മാണ സാമഗ്രികൾക്കു പകരമായി ഫെറോസിമെൻറ് അപ്ഗ്രേഡായിരിക്കുന്നു. ഇടിന്റെയും ഉറപ്പിന്റെയും കാര്യത്തിൽ ഇവ മുന്നിൽ തന്നെ.

ഫെറോസിമെൻറ് പാർട്ടീഷൻ ഒരിഞ്ചു ഫ്രയ്മിൽ മുക്കാൽ ഇഞ്ച് ഗണത്തിലാണ് ഇവ സാധാരണയായി ചെയ്തുവരുന്നത്. കാണാം കുറഞ്ഞ ആണി, അല്ലെങ്കിൽ കമ്പി, വയർമേഷ് msand, സിമന്റ് എന്നിവയാണ് ഫെറോസിമെൻറ് മിക്സിങ് ചേരുവകൾ. ഓരോ വീടിന്റെയും വീട്ടുകാരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായതുകൊണ്ടുതന്നെ ഓർഡർ അനുസരിച് അളവെടുത്താണ് സ്ലാബുകളും മറ്റും വാർത്തെടുക്കുന്നത്. കിച്ചൻ മോഡുലാർ രീതിയിൽ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. 50 cm കട്ടയും, അതിനു മുകളിൽ 58 cm സ്ലാബും വച്ചാണ് തുടങ്ങുക. പണ്ട് നിലത്തോട് ചേർന്നാണ് കിച്ചൻ ചെയ്തിരുന്നതെങ്കിൽ ഇന്ന് 10 cm ഉയർത്തിയാണ് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നു അടിവശം തുടച്ചു വൃത്തിയാക്കാൻ കഴിയുന്നു.

മൾട്ടി വുഡ് ഉപയോഗിച്ചു 2 ലക്ഷം രൂപയ്ക്കു ചെയ്യുന്നത് ഫെറോസിമെന്റിൽ 30000 രൂപയിൽ ഒതുക്കാൻ കഴിയുമെന്ന് ആ മേഖലയിൽ ഉള്ളവർ പറയുന്നു. സ്‌ക്വയർ ഫീറ്റ് കണക്കിൽ മുൾട്ടിവുഡിന് 2000, പ്ലൈവുഡിന് 1000 രൂപയും വരുന്നിടത്തു ഫെറോസിമെന്റിനു വെറും 80 – 100 രൂപയെ വരുന്നുള്ളൂ.

ചുമർ അലമാരകളിലും ഷെൽഫുകളിലും സ്ലൈഡിങ് ഡോർ സംവിധാനം ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. മൾട്ടിവുഡോ അലുമിനിയമോ ഇതിനു ഉപയോഗിക്കുന്നു. പുട്ടിയിട്ടു മരത്തിന്റെ നിറം കൊടുക്കുന്നതും പതിവായിട്ടുണ്ട്.

  • 191
  • 0