- November 22, 2021
- -
ഇനി ഇന്റീരിയർ ഡിസൈൻ ചുരുങ്ങിയ ബഡ്ജറ്റിൽ നമുക്കും ചെയ്യാം.
ചില വീടുകളിൽ ചെല്ലുമ്പോൾ അവിടത്തെ ഇന്റീരിയർ വർക്സ് നമ്മളെ കൊതിപ്പിക്കാറുണ്ടല്ലേ. അത് കാണുമ്പോൾ നമുക് തോന്നും എന്ത് പൈസ ആയിരിക്കും ഇതെല്ലം ചെയ്യാൻ, നമുക്കൊന്നും ഇത് ചെയ്യാൻ പറ്റത്തില്ല എന്ന്. എന്നാൽ അങ്ങനൊരു ചിന്ത ഇനി ആർക്കും വേണ്ട. എല്ലാവര്ക്കും അവരവരുടെ ബഡ്ജറ്റിനൊത്ത ഇന്റീരിയർ ഡിസൈൻസ് ചെയ്യാൻ കഴിയും.
ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും വിവിധ വില നിലവാരത്തിലുള്ളത് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നല്ലൊരു ആർക്കിടെക്ടിന്റെ സഹായത്തോടെ നമ്മുടെ ബഡ്ജറ്റിനൊതുങ്ങുന്ന ഇന്റീരിയർ ഡിസൈൻ വസ്തുക്കൾ തെരഞ്ഞെടുക്കാൻ സാധിക്കും. നല്ലൊരു ആർക്കിടെക്ട് അതിനു നിങ്ങളെ സഹായിക്കും.
ഇപ്പോൾ നിങ്ങൾക് ഒരു വുഡ് ഫിനിഷിങ് ആയിട്ടുള്ള ഒരു ഇന്റീരിയർ ഡിസൈൻ ആണ് വേണ്ടതെങ്കിൽ വുഡിന്റെ തന്നെ വില കൂടിയതും കുറഞ്ഞതുമായ നിരവധി വുഡ് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. കൂടാതെ ചിലവ് കുറക്കാൻ മരത്തിന്റെ ഡിസൈനിലുള്ള വെനീർ, മൈക്ക, വുഡ് ടെക്ച്ചർഡ് പാനലുകൾ എന്നിവയും ഉപയോഗിക്കാം.
- 1211
- 0