- April 12, 2023
- -
വീടിനു ഭിത്തിക്ക് പകരം ഗ്ലാസ്സ് നൽകുന്നത് വാസ്തു പ്രകാരം ശരിയാണോ
വാസ്തു പ്രകാരം വീടിനു ഭിത്തിക്ക് പകരം ഗ്ലാസ്സ് നൽകുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല. എന്നാൽ അതിയായ കാലാവസ്ഥ വ്യതിയാനങ്ങളായ കൂടിയ ചൂട്, തണുപ്പ്, കൂടിയ കാറ്റ്, എന്നിവ വീടിനകത്തേക്കി വരാതിരിക്കാനാണ് കനം കൂടിയ ഭിത്തികൾ നൽകിയിരുന്നത്. എന്നാൽ ഇന്ന് കാലത്തിന്റെ മാറ്റം കണക്കിലെടുത്തു ജനലുകൾ വലുതാക്കി കൂടുതൽ വെളിച്ചവും വായുവും വീടിനകത്തേക്ക് വരുന്നത് ആവശ്യം തന്നെയാണ്. എന്നാൽ നമ്മുടെ സുരക്ഷാ കണക്കിലെടുത്തു ഗ്ലാസ്സ് കൊണ്ടുള്ള പുറംഭിത്തി കൊടുക്കാതിരിക്കുന്നതാണ് നല്ലതു.
- 419
- 0