- June 8, 2023
- -
അറിയാം വീടിൻറെ ലാൻഡ്സ്‌കേപ്പിങ്നെപറ്റി
ലാൻഡ്‌സ്‌കേപ്പിങ് രണ്ടു തരമുണ്ട്, സോഫ്റ്റ്‌സ്‌കേപ്പിങ് ഹാർഡ്സ്‌കേപ്പിങ്. സ്ഥലത്തിന്റെ തനതായ പച്ചപ്പ് നിലനിർത്തി ഒരുതരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്താതെ ഹോർട്ടികൾച്ചറൽ എലെമെന്റ്സ് മാത്രം കൂട്ടിച്ചേർക്കുന്നതാണ് സോഫ്റ്റ്‌സ്‌കേപ്പിങ്. കോൺക്രീറ്റ്, മരമോ അങ്ങനെയുള്ള വസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹാർഡ്‌സ്‌കേപ്പിങ്. അതായത് കോൺക്രീറ്റ് ഉപയോഗിച്ച ഒരു വാക് വേ നിർമ്മിക്കുന്നത് ഹാർഡ്‌സ്‌കേപ്പിംഗിന്റെ ഭാഗമാണ്.
ലാൻഡ്‌സ്‌കേപ്പിംഗ് ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തിൻറെ പ്രത്യേകതകൾ ആദ്യം തന്നെ പരിശോധിക്കണം. അധികം വെള്ളം കെട്ടി നിൽക്കാത്ത ഇടം ആയിരിക്കണം. അഥവാ വെള്ളം കെട്ടിനിൽക്കുന്ന ഇടമാണെങ്കിൽ അവിടെ മണ്ണിട്ട് ലെവൽ ചെയ്യണം. കാരണം അങ്ങനെയുള്ള സ്ഥലത്തെ ലാൻഡ്‌സ്‌കേപ്പിങ് സാധ്യമാകുകയുള്ളൂ. കളകളോ മറ്റു അനാവശ്യ സസ്യങ്ങളോ ഉണ്ടെങ്കിൽ അവ പറിച്ചു കളയണം. കൂടാതെ ചെടികൾ വളരാൻ യോചിച്ച മണ്ണ് വേണം അവിടെ ഇട്ടുകൊടുക്കാൻ.
ലാൻഡ്‌സ്‌കേപ്പിംഗ് പ്ലാൻ തയ്യാറാക്കുമ്പോൾ എന്തെല്ലാമാണ് നിങ്ങളുടെ ആവശ്യങ്ങൾ എന്ന് ആദ്യം തീർച്ചപ്പെടുത്തണം. ഏതുതരം ഗാർഡൻ വേണമെന്ന് ആദ്യം തീരുമാനിക്കണം. പരിപാലനത്തിന് സമയമില്ലാത്തവർക്കു അധികം ചെടികൾ വയ്ക്കാതെ ഡ്രൈ ഗാർഡൻ എന്ന ആശയം കൊണ്ട് വരാം. പെബിൾസ് കൂടുതൽ ഉപയോഗിച്ച് കൊണ്ടുള്ള പെബിൾ ഗാർഡൻ, പൂളുകളും വെള്ളച്ചാട്ടവും സെറ്റ് ചെയ്തുകൊണ്ടുള്ള വാട്ടർ ഗാർഡൻ, എന്നിങ്ങനെ പലതരത്തിൽ ലാൻഡ്‌സ്‌കേപ്പിംഗ് ചെയ്യാൻ സാധിക്കും.
വാക് വേ, ഡ്രൈവ് വേ, പ്ലേ ഏരിയ എന്നിവയെല്ലാം നേരത്തെകൂട്ടിത്തന്നെ തീരുമാനിക്കണം. ചെടികളും പുൽത്തകിടിയും മറ്റും നനയ്ക്കാനുള്ള വെള്ളവും മറ്റും എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കണം. ഓരോ പ്രദേശത്തെയും കാലാവസ്ഥക്കനുസരിച്ചു വേണം നടനുള്ള ചെടികൾ തിരഞ്ഞെടുക്കാൻ. ഗ്രാസ്സ് പ്ലാനറ്റേഷൻ ചെയ്യുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന ഇടം തിരഞ്ഞെടുക്കാം ശ്രദ്ധിക്കണം.
- 450
- 0