- January 3, 2022
- -
വീടുപണിയുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൽ …
വീട് നിർമ്മാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രാധാന്യമേറിയതുമായ ഒന്നാണ് എസ്റ്റിമേറ്റ് ബഡ്ജറ്റിംഗ്. വീടുപണിക്കായി നമ്മൾ ചിലവാക്കാൻ പോകുന്ന പണം എത്ര ആണ് എന്ന് നമ്മൾ ആദ്യം തീരുമാനിക്കണം. അതിനായി ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത് തൊട്ടു ചുറ്റുമതിൽ, കിണർ, ലാൻഡ്സ്കേപ്പിംഗ് എന്നിവക്ക് വരുന്ന തുകയും കണക്കിൽ പെടുത്തണം. കൂടാതെ ഡിസൈനറുടെ ഫീസ് സർക്കാർതലത്തിൽ അടയ്ക്കേണ്ടി വരുന്ന ഫീസ് എന്നിവയും കണക്കിൽ ഉൾപെടുത്താൻ മറക്കരുത്.
വീടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ തന്നെ നിർമാണവസ്തുക്കളുടെ വിശദ വിവരം ശ്രദ്ധിക്കണം. കാരണം എസ്റ്റിമേറ്റ് തുകയിൽ വ്യതിയാനം എന്നത് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബ്രാന്ഡാനുസരിച്ചുള്ള വിലവ്യത്യാസം കൂടിയാണെന്നു മനസിലാക്കണം. സ്വിച്ചുകൾ ടാപ്പുകൾ തുടങ്ങിയവക്ക് വിവിധ ബ്രാന്ഡുകള്ക്കു വിലവ്യത്യാസം ഉണ്ട്. ബജറ്റ് ഹോമിന്റെ നിർമാണവേളയിൽ അധിക ചിലവുകൾ നിയത്രിക്കുന്നതിനു നിർമാണവസ്തുക്കളുടെ വിശദ വിവരം നന്നായി മനസിലാക്കി നമുക്കാവശ്യമായ സാമഗ്രികൾ തിരഞ്ഞെടുക്കണം.
വീട്ടിൽ വേണ്ടിവരുന്ന ഫര്ണിച്ചറുകളെ കുറിച്ചും നമ്മൾ മുന്നേ തീരുമാനിക്കേണ്ടതുണ്ട്. നമ്മുടെ കൈവശമുള്ള പഴയ ഫർണിച്ചറുകൾക്കു രൂപഭംഗി വരുത്തി പുതിയ വീട്ടിലെ സ്ഥലലഭ്യതക്കനുസരിച്ചു ഉപയോഗിക്കാൻ പാറ്റോമോ എന്ന് മുന്നേകൂടി തീരുമാനിക്കുന്നത് നല്ലതായിരിക്കും .
പലപ്പോഴും വീടിന്റെ യഥാർത്ഥ സ്റ്റിമേറ്റിനെക്കാൾ പണി തീർന്നപ്പോൾ പൈസ വർധിച്ചു എന്ന പരാതി ശരിയായ ബഡ്ജറ്റിംഗ് രീതികൾ നടപ്പിലാക്കാത്തനിനാലാണ് സംഭവിക്കുന്നത്.
- 888
- 0