tuffend glass work

ടഫൻഡ് ഗ്ലാസ് ഡോർ വീടിന് സുരക്ഷിതമാണോ

ഇന്ന് ഒട്ടുമിക്ക വീടുകളുടെ ഡിസൈനിനിലും ഗ്ലാസുകളുടെ റോൾ വളരെ കൂടുതലാണ്. ജനൽ മുതൽ കബോർഡുകളുടെ ഡോർ വരെ ഇന്ന് ഗ്ലാസ് ഉപയോഗിച്ചുകൊണ്ടാണ് ചെയ്യുന്നത്. അതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് തന്നെ പറയാം. എന്നാൽ വീട്ടിന്റെ എക്സ്റ്റീരിയറിന്റെ ഭംഗി കൂട്ടാൻ ചുമരുകൾക്കു ഗ്ലാസ് ഇടുന്നതു ഇന്ന് സുരക്ഷിതമാണോ എന്ന് നമുക്കറിയേണ്ടതുണ്ട്. ഗ്ലാസ് നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണോ എന്നും അറിയേണ്ടതുണ്ട്.

ഗ്ലാസ് ചുമർ കൊടുക്കുന്നത് എപ്പോഴും ഭംഗി തന്നെയാണ്. എന്നാൽ വീടിനു ഗ്ലാസ് ചുമർ കൊടുക്കുമ്പോൾ വീടിന്റെ ഉള്ളിലേക്ക് പുറമെ നിന്ന് കിട്ടുന്ന കാഴ്ച ഭംഗി എന്താണ് എന്നുള്ളത് നമ്മൾ മുന്നേ അറിഞ്ഞിരിക്കണം. ലാൻഡ്‌സ്‌കേപ്പിലെ പച്ചപ്പ്‌ ഗ്ലാസ്സിലൂടെ കാണാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ലതാണു. എന്നാൽ കുറെ കോൺക്രീറ്റ് കെട്ടിടങ്ങളോ അനാകര്ഷകമായ കാഴ്ചകളോ ആണ് പുറത്തു ഉള്ളതെങ്കിൽ അവിടെ ഗ്ലാസ് ഭിത്തി കൊടുത്തിട്ട് കാര്യമില്ല.

ടഫൻഡ് ഗ്ലാസ് അല്ലെങ്കിൽ ടെംപെർഡ് ഗ്ലാസ്, ലാമിനേറ്റഡ് ഗ്ലാസ് എന്നിവയാണ് സാധാരണയായി വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നത്. എത്ലീൻ വിനൈൽ അസാൻഡ് വിച്‌ സിറ്റേറ്റ് അല്ലെങ്കിൽ പൊളി വിനൈൽ ബുട്ടറെയിൽ എന്നിങ്ങനെയുള്ള പ്ലാസ്റ്റിക് ഷീറ്റുകളിൽ ഏതെങ്കിലും ഒന്ന് നടുവിൽ വച്ച് ഇരുവശത്തും രണ്ടോ അതിലധികമോ ഗ്ലാസ് പാളികൾ വച്ച് സാൻഡ് വിച്‌ ചെയ്താണ് ലാമിനേറ്റഡ് ഗ്ലാസ് നിർമ്മിക്കുന്നത്. സാധാരണ ഗ്ലാസ് പോലെ പൊട്ടി ചിതറില്ല എന്നതാണ് ഈ ഗ്ലാസ്സുകളുടെ പ്രത്യേകത.

എന്നാൽ അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും തെന്നി വീണു ഗ്ലാസ്സിലിടിചുണ്ടാകുന്ന അപകടങ്ങൾ ഒരു പ്രശ്നം തന്നെയാണ്. ചെലവ് കുറയ്ക്കാൻ ടഫൻഡ് ഗ്ലാസിന് പകരം സാധാരണ ഗ്ലാസ് ഉപയോഗിക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ അപകടകരണമാകും. ബാത്‌റൂമിൽ ചെയ്യുന്ന ഗ്ലാസ് ഷവർ പാർട്ടീഷൻ ഇത്തരം അപകടങ്ങൾ വിളിച്ചു വരത്താറുണ്ട്.

കാണാം കുറഞ്ഞ ഗ്ലാസ്സുകൾ ഉപയോഗിക്കുന്നതാണ് മറ്റൊരു കാരണം. ചവിട്ടുന്നതോ അപകട സത്യത്തെ ഉള്ളതോ ആയ സ്ഥലങ്ങളിൽ കുറഞ്ഞത് 12 mm കനമുള്ള ഗ്ലാസ് എങ്കിലും നിർബന്ധമായി കൊടുക്കേണ്ടതാണ്. ടഫൻഡ് ഗ്ലാസ് അയാൾ കൂടിയും ഗ്ലാസിന് കനം കുറയാൻ പാടുള്ളതല്ല.

കോർട്ടിയാർഡിന്റെ മേൽക്കൂരയ്ക്കും ഇന്ന് ഗ്ലാസ് ടോപ് ആണ് നൽകുന്നത്. മേൽക്കൂര വൃത്തിയാക്കാൻ ഗ്ലാസിന്റെ മുകളിൽ കയറേണ്ടി വരും എന്ന് മുന്നേ കൂട്ടി മനസിലാക്കി ഗ്ലാസിന്റെ കനവും സംരക്ഷണവും ഉറപ്പു വരുത്തണം. ജലാശയത്തിനു മുകളിൽ ഗ്ലാസ്സിട്ടു അതിനു മുകളിൽ ലിവിങ് റൂം ഒരുക്കുന്നതും ട്രെൻഡാണ്. പരിചിതമായത് വീട്ടുകാർക്ക് ഗ്ലാസിന് മുകളിലൂടെ നടക്കാൻ പേടി തോന്നില്ല. എന്നാൽ അതിഥികൾക്കും പ്രായമായവർക്കും അത് അസൗകര്യം ഉണ്ടാക്കും എന്ന് ഓർക്കുക.

ശരിയായ സ്ഥലത്തല്ല ഗ്ലാസ് സ്ഥാപിക്കുന്നതെങ്കിൽ വീടിനുള്ളിൽ ചൂട് കൂടും എന്നതിൽ ഒരു സംശയവും വേണ്ട. രാവിലെ കിഴക്കുനിന്നും ചൂട് കുറഞ്ഞ വെളിച്ചമായിരിക്കും കിട്ടുക. എന്നാൽ ഉച്ചക്ക് ശേഷം പടിഞ്ഞാറുനിന്നും നല്ല ചൂടുള്ള വെളിച്ചമായിരിക്കും വരിക. അപ്പോൾ അതെല്ലാം പരിഗണിച്ചു വേണം വീടിനു ഗ്ലാസ് ഭിത്തിയോ സീലിങ്ങോ കൊടുക്കാൻ.

ഗ്ലാസ് ഭിത്തിയോ സീലിങ്ങോ ഉള്ള മുറിയിൽ പതിവിൽ കൂടുതൽ വെന്റിലേറ്ററുകൾ കൊടുക്കാൻ ശ്രദ്ധിക്കണം. സീലിങ്ങിൽ ഗ്ലാസ് ഇടുമ്പോൾ അത് ചൂടിനെ അകത്തേക്ക് ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഗ്ലാസ് സീലിങ് നിർമ്മിക്കുമ്പോൾ സീലിങ്ങിനും ഗ്ലാസ്സിനുമിടയിൽ വിടവിട്ട് ചൂട് വായുവിന് പുറത്തേക്കു പോകാനുള്ള മാർഗം ഉണ്ടാക്കി കൊടുക്കണം.

ചൂടിനെ അകത്തേക്ക് കയറ്റാതെ വെളിച്ചം മാത്രം കടത്തിവിടുന്ന UV സംരക്ഷണമുള്ള ഗ്ലാസും കൂളിംഗ് ഫിലിം ഒട്ടിച്ച ഗ്ലാസും എല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരം ഗ്ലാസ്സുകൾക്കു ചിലവും കൂടുതലാണ്.

  • 305
  • 0