Share

Our Blog

Whats New

scroll down

പല വീടുകളിലെയും പ്രധാന പ്രശനം ടൈലുകൾ ഇളകുന്നു എന്നതാണ്. എന്താണ് ഇതിനൊരു മാർഗം

പല വീടുകളിലും വിരിച്ച ടൈലുകൾ ഇളകി വരുന്നു എന്ന പരാതികൾ ഇന്ന് കേരളത്തിൽ കൂടുതലാണ്. പലവിധ കാരണങ്ങൾ ചൂടി കാട്ടാമെങ്കിലും ടൈലുകൾ തിരഞ്ഞെടുക്കുമ്പോളും അവ ഒട്ടിക്കുമ്പോളും ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പരാതികൾ നമുക്ക് കുറയ്ക്കാൻ സാധിക്കും. ബജറ്റ് അനുസരിച്ചു ഏതു ടൈൽ വാങ്ങിയാലും മിനിമം നിലവാരമുള്ളവ തിരഞ്ഞെടുക്കുക. വശങ്ങൾ ഒരേകാട്ടിയുള്ളതും ബെൻഡ് ഇല്ലാത്തതുമായ ടൈൽ തിരഞ്ഞെടുക്കുക. ഭാവിയിലേക്കുള്ള കരുതൽ എന്ന നിലയിൽ 5 % കൂടുതൽ വാങ്ങുക. ഏതെങ്കിലും കാലത്തു പൊട്ടലോ മറ്റോ വന്നാൽ […]

Read more
  • 2
  • 0

Things to be kept in mind while selecting floor tiles

ഫ്ലോറിങ് ചെയ്യുമ്പോൾ അബദ്ധങ്ങൾ വരാതെ നോക്കാം ഒരു വീട് പണിയുമ്പോൾ അതിലെ പ്രധാന ഘട്ടമാണ് ഫ്ലോറിങ്. വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിൽ ഫ്ലോറിങ് പ്രധാന പങ്കുവഹിക്കുന്നു. കൂടുതലായും നമ്മൾ ടൈലുകളാണ് ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ബജറ്റ് ഏതു ഗുണനിലവാരമുള്ള ടൈൽ ആണ് വേണ്ടത്, അത് എത്ര അളവിൽ വേണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നമുക്ക് നല്ല ധാരണയുണ്ടായിരിക്കണം. ബജറ്റ് അനുസരിച്ചു വിട്രിഫൈഡ്, സെറാമിക്, ടെറക്കോട്ട, എന്നിങ്ങനെ ഏത് ടൈൽ ആണ് വേണ്ടത് എന്ന് […]

Read more
  • 28
  • 0

Home interior with multiwood and plywood

വീട് പണിയുമ്പോൾ കൺഫ്യൂഷൻ ഉണ്ടോ ? പ്ലൈവുഡ് വേണോ മൾട്ടി വുഡ് വേണോ ? യഥാർത്ഥ തടിയുടെ ലഭ്യത കുറവും വില വർധനവും കാരണം സമാനമായ മറ്റു പ്രൊഡക്ടുകളിലേക്കു നമ്മളെ ആകർഷിച്ചിട്ടുണ്ട്. മൾട്ടി വുഡ് ഇന്ന് തടിക്കു പകരമായി ഏറ്റവും കൂടുതൽ ഉപയോഗിച്ച് കാണുന്നവയാണ് ഇത്. ദീർഘ കാല ഗാരന്റി ഇവ നൽകുന്നുണ്ടെങ്കിലും ഇതിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്. ഗുണങ്ങൾ ഇവയിൽ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതിനാൽ ഈർപ്പത്തെ പ്രതിരോധിക്കുന്നു. ഏതു കാലാവസ്ഥയിലും കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നതിനാൽ ദീർഘകാല […]

Read more
  • 79
  • 0

Interior trend in lighting

magnetic track lights

ലൈറ്റിങ്ങിലെ പുതിയ ട്രെൻഡാണ് ട്രാക് ലൈറ്റിങ് നല്ല ഇന്റീരിയർ എന്താണെന്നറിയാൻ ലൈറ്റിംഗ് എന്താണെന്നറിയണം. ഒരു ട്രക്കും അതിൽ പല ലിഹ്റ് ഫിക്സ്ചറുകളും ചേർന്നതാണ് ഈ ലൈറ്റിങ്. ഫിക്സ്ചറുകൾ ട്രാക്കിലേക്ക് മാഗ്നെറ്റ് ഉപയോഗിച്ചു എളുപ്പം വയ്ക്കാൻ സാധിക്കുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത. ഇതിലുള്ള ലൈറ്റുകൾ ആവശ്യാനുസരണം നീക്കാനും എടുത്തുമാറ്റി ഇഷ്ടാനുസരണം വയ്ക്കാനും സാധിക്കുന്നു. മാഗ്‌നെറ്റിക് ട്രക്കുകൾ തമ്മിൽ ബന്ധിപ്പിച്ചു ചതുരം, L, U, വൃത്തം, ഓവൽ എന്നീ പല ആകൃതികൾ ഉണ്ടാക്കാൻ സാധിക്കും. രണ്ട് മീറ്റർ നീളത്തിലാണ് ട്രാക്ക് […]

Read more
  • 177
  • 0

home designing based on vastu

kerala vastu shastra for house

വാസ്തു പ്രശ്നങ്ങളില്ലാത്ത വീട്ടിൽ ഐശ്വര്യവും ഭാഗ്യവും വാസ്തു ശാസ്ത്ര പ്രകാരമുള്ള ചില കാര്യങ്ങൾ നമ്മൾ അറിഞ്ഞിരുന്നാൽ വാസ്തു ദോഷങ്ങൾ സ്വയം തിരിച്ചറിഞ്ഞു ഒഴിവാക്കാൻ സാധിക്കും. വീടുകളുടെ നിർമ്മാണവും താമസവുമായി ബന്ധപ്പെട്ടു ധാരാളം വിശ്വാസങ്ങൾ നിലവിലുണ്ട്. ചിലർ വിശ്വസിക്കുന്നു എന്നാൽ മറ്റു ചിലർക്കു വിശ്വാസവുമില്ല. തെക്കോട്ടോ പടിഞ്ഞാറു ദിശയിലേക്കോ ദര്ശനമുള്ള വീടുകളേക്കാൾ താമസത്തിനു അഭികാമ്യം കിഴക്കോട്ടോ വടക്കോട്ടോ ദര്ശനമുള്ള വീടാണ്. സ്ഥലം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിലും ഭൂമിയുടെ കിടപ്പു ഏതു ദിക്കിലേക്ക് അഭിമുഖമാണ് എന്നത് പ്രധാനമാണ്. ചതുരാകൃതിയിൽ അല്ലെങ്കിൽ ദീർഘ […]

Read more
  • 204
  • 0

Things to be considered while constructing compound wall

ചുറ്റുമതിലിനും ഗേറ്റിനും വാസ്തു നോക്കണമോ ? ഓരോ ഭൂമിയുടെയും ഘടനയ്ക്കനുസരിച്ചാണ് അവിടെ നിർമ്മിക്കുന്ന വീടുകളുടെ വാസ്തു നിർണയിക്കപ്പെടുന്നത്. ഒരു വീട് വച്ച് കഴിഞ്ഞാൽ അതിന് ഒരു ചുറ്റുമതിലും ഗേറ്റും നിർബന്ധമാണ് നമ്മൾ മലയാളികൾക്ക്. എന്നാൽ ഗേറ്റ് വയ്ക്കുമ്പോൾ വാസ്തു കൂടി നോക്കിയിട്ട് ചെയ്യുന്നതായിരിക്കും ഉചിതം. വാസ്തു നോക്കുന്നത് പൊതുവെ പോസിറ്റീവ് എനർജിയുടെ ഭാഗമായാണ്. ശാസ്ത്രവും വിശ്വാസവും ഒരുപോലെ സംഗമിക്കുന്നതാണ് വാസ്തു ശാസ്ത്രം. വീടിന്റെ മുൻവാതിൽ അകത്തളവും എക്സ്റ്റീരിയറും വേർതിരിക്കുന്നു. അതോടൊപ്പം അകത്തേക്കും പുറത്തേക്കുമുള്ള ഊർജ പ്രവാഹം സുഗമമാക്കുന്നു. […]

Read more
  • 200
  • 0

home painting tips

kerala-house-exterior-painting

കീശ ചോരാതെ അതി മനോഹരമായി വീട് പെയിന്റ് ചെയ്താലോ വർണ്ണ സുലഭമായ വീട് എല്ലാവരുടെയും ഒരു സ്വപ്നമാണ്. പുതിയതോ പഴയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണ്ണങ്ങളുടെ ഈട് നിലനിർത്താൻ സാധിക്കും. അതോടൊപ്പം പോക്കറ്റ് കാലിയാകാതെ നോക്കാനും സാധിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. രണ്ടു തരത്തിലുള്ള പെയിന്റിങ് രീതികളുണ്ട്. സാധാരണ പെയിന്റും വാട്ടർ പ്രൂഫ് പെയിന്റും. പണ്ടെല്ലാം വീട് പണിയുമ്പോൾ മണലിട്ടാണ് ഭിത്തികളെല്ലാം തേച്ചിരുന്നത്. എന്നാൽ ഇന്ന് മണലിന് പകരം എം സാൻഡ് […]

Read more
  • 345
  • 0

home interior Thrissur

ആരെയും കൊതിപ്പിക്കും അകത്തളങ്ങൾ ഒരുക്കാം ഏതൊരു വീടിന്റെയും അകത്തളങ്ങൾ ഒരുക്കുന്നതിൽ സ്റ്റോറേജ് സ്പേസിന് വളരെ പ്രാധാന്യമുണ്ട്. വളരെ ഭംഗിയായി ഇന്റീരിയർ എല്ലാം ചെയ്ത്, സ്റ്റോറേജ് സ്പേസിന്റെ അഭാവം മൂലം സാധനങ്ങൾ അവിടെയും ഇവിടെയും വലിച്ചു വാരിയിട്ടാൽ ആ ചെയ്ത ഇന്റീരിയറിന് പിന്നെ എന്ത് ഭംഗിയാണ് തോന്നിക്കുക. വീട് നിർമ്മാണ സാധനങ്ങളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം കൂടി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ബഡ്‌ജറ്റിനേക്കാൾ കൂടുതൽ പൈസ കയ്യിൽ കരുതണം. നല്ലൊരു ഇന്റീരിയറിനു ആദ്യം വേണ്ടത് നല്ലൊരു ഫ്ലോർ പ്ലാൻ ആണ്. […]

Read more
  • 289
  • 0

How to construct a new home

kerala contemporary home design

നിങ്ങള്ക്ക് ഒരു പുതിയ വീട് അത്യാവശ്യമാണോ? എങ്കിൽ വളരെ ശ്രദ്ധയോടെ ഒരുക്കാം നമ്മുടെയെല്ലാം വലിയൊരു സ്വപ്നമാണ് വീട് എന്നത്. അതിനായി സമ്പാദ്യത്തിൻറെ വലിയൊരു പങ്കും ഇതിനായി ചിലവാക്കുന്നു. വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ ചിലതു എന്താണെന്നു നോക്കിയാലോ. നമ്മൾ ഒരു വീട് നിർമ്മിക്കുന്നതിന് മുൻപ് ഇപ്പോൾ നിൽക്കുന്ന വീടിന് അറ്റകുറ്റപണികൾ ചെയ്‌താൽ മതിയോ, അതോ ചില കൂട്ടിച്ചേർക്കലുകൾ ചെയ്യണോ, അതുമല്ലെങ്കിൽ റെഡിമേഡ് വീട് വാങ്ങിക്കാനോ എന്നെല്ലാം വേണ്ട […]

Read more
  • 353
  • 0

New trend in curtain

window curtain ideas

പുതുമകൾ നിറച് കർട്ടനുകൾ കാർട്ടണിലും ബ്ലൈൻഡിലും ഒരുപാട് പുതുമകൾ ഇന്ന് വിപണിയിൽ വരുന്നുണ്ട്. കർട്ടൻ എന്ന് പറയുമ്പോൾ പുതിയൊരു ഡിസൈനോ കോളറിലോ അല്ല പ്രാധാന്യം. അവ ക്രമീകരിക്കുന്നതിലും പുതുമ കൊണ്ട് വരാൻ ശ്രമിക്കണം. ബ്ലൈൻഡ്സ് വ്യാപകമാക്കും മുൻപ് കർട്ടൻ റോഡിലാണ് കർട്ടൻ പിടിപ്പിച്ചിരുന്നത്. ഇപ്പോൾ പലരും വീണ്ടും കാർട്ടൺറോഡിലേക്കു തിരിച്ചു വരുന്നുണ്ട്. സ്റ്റൈൻലെസ്സ് സ്റ്റീൽ കാർട്ടൺറോഡുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. തടികൊണ്ടുള്ളതും അലൂമിനിയം കൊണ്ടുള്ള കർട്ടൻ റോഡുകൾ ഉണ്ടെങ്കിലും കൂടുതൽ ഡിമാൻഡ് സ്റ്റൈൻലെസ്സ് സ്റ്റീലിനു തന്നെ. ഇവയ്ക്കു പൌഡർ […]

Read more
  • 274
  • 0
1 2 3 4 23 24 25
Social media & sharing icons powered by UltimatelySocial