- November 19, 2021
- -
വീട് കൂളാക്കാൻ എന്ത് ചെയ്യാം???
അസഹ്യമായ ഈ ചൂടുകാലത്തു നമ്മുടെ വീടിനുള്ളിലെ ചൂട് കുറക്കാൻ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നമുക്കു നോക്കാം.
മേൽക്കൂര ചെരിഞ്ഞതാണോ പരന്നതാണോ ??
ചെരിഞ്ഞ മേൽക്കൂര ഉള്ള വീടുകളിൽ ചൂട് കൂടുതൽ ആയിരിക്കും എന്തുകൊണ്ടെന്നാൽ ചെരിഞ്ഞ മേൽക്കൂരയിൽ റൂഫിന്റെ പരപ്പളവ് കൂടുതലായിരിക്കും. അത് ചൂട് കൂടുതൽ വലിച്ചെടുക്കുന്നു. ഇത് കുറയ്ക്കാനായി സ്ലോപ്പിംഗ് റൂഫിന്റെ താഴെ ഭാഗത്തായി ത്രികോണാകൃതിയിൽ വരുന്ന triangular വോയ്ഡിൽ കൂടുതൽ വെന്റിലേഷൻ നൽകാം.
പരന്ന മേൽക്കൂരയുള്ള വീടുകളിൽ റൂഫ് ടോപ് ഗാർഡൻ ചെയ്യുന്നത് നല്ലതാകും. പന്തലായി പടർത്താൻ പറ്റുന്ന ചെടികളും റൂഫ് ടോപ് ഗാർഡനിൽ പരീക്ഷിക്കാം. ഇങ്ങനെ ചെയ്യുന്നത് വീടിനുള്ളിലെ ചൂട് കുറക്കാൻ സഹായിക്കും. എന്നാൽ വെള്ളം കെട്ടി നിന്ന് ലീക്കേജ് ഉണ്ടാകാതെ നോക്കണം.
ചുമരുകൾ
ടെറാക്കോട്ട്, ഹോളോബ്രിക്സ്, മണ്ണ്, വെട്ടുകല്ല്, എന്നിവ ഉപയോഗിച്ചു ചുമരുകൾ പണിയുന്നത് ചൂട് കുറക്കാൻ സഹായിക്കും. കൂടാതെ ചുമരിനകത്തു തെർമൽ ഇൻസുലേറ്റിങ് മെറ്റീരിയലുകൾ ഉപയോഗിക്കുന്ന രീതിയും ഇന്ന് നിലവിലുണ്ട്.
വെന്റിലേഷൻ
വീടിനുള്ളിലെ വെന്റിലേഷന് ചൂടു കുറക്കുന്നതിൽ വലിയ പ്രാധാന്യമുണ്ട്. വീടിനുള്ളിലെ ചൂട് പുറത്തേക്കു തള്ളാൻ വലിയൊരു വെന്റിലേഷൻ തന്നെ വീട്ടിൽ ഒരുക്കണം. വീടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കാൻ ക്രോസ്സ് വെന്റിലേഷൻ സഹായിക്കും. കോർണർ വിൻഡോ നൽകുന്നുണ്ടെങ്കിൽ ആവശ്യമായ സൺഷെയിൽഡ് നൽകാനും മറക്കരുത്.
ഹീറ്റ് റിഫ്ലക്റ്റിംഗ് കോട്ടിങ്
ടെറസ്സിനു മുകളിൽ ഹീറ്റ് റിഫ്ലക്റ്റിംഗ് കോട്ടിങ് ഉപയോഗിക്കുന്നത് ചൂട് കുറക്കാൻ സഹായിക്കും. മേൽക്കൂരയിൽ ഓടിനടിയിൽ വിരിക്കുന്ന ഹീറ്റ് റിഫ്ലക്റ്റിംഗ് ഷീറ്റുകളും ഇന്ന് ലഭ്യമാണ്. അതുപോലെ തന്നെ റൂഫിൽ ഹീറ്റ് റിഫ്ലക്റ്റിംഗ് വൈറ്റ് പെയിന്റും ഉപയോഗിക്കാവുന്നതാണ്.
- 863
- 0