ceiling tile

മേൽക്കൂരയിൽ സീലിംഗ് ഓട് വിരിക്കാം

ചൂട് കുറയും ഭംഗി കൂടും. ഓട് മേഞ്ഞ മേൽക്കൂര നിർമ്മിക്കുമ്പോൾ മേച്ചിലോടിന് താഴെ മറ്റൊരു ഓട് കൂടി വയ്ക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം. സീലിംഗ് ഓട് എന്നാണ് ഇത്തരം ഓടുകൾക്കു പറയുന്ന പേര്. മേച്ചിലോടുപോലെതന്നെ കളിമണ്ണ് ചുട്ടെടുത്താണ് ഇവയും നിർമ്മിക്കുന്നത്.
സാധാരണയായി ഇവ 12 x 8 ഇഞ്ച് 12 x 6 ഇഞ്ചു എന്നീ അളവുകളിലാണ് ലഭിക്കുന്നത്. ഇന്ന് വിവിധ ഡിസൈനുകളിൽ സീലിംഗ് ഓടുകൾ വിപണിയിൽ ലഭ്യമാണ്. ഇഷ്ട്ടപെട്ട ഡിസൈനുകളിൽ ഓടുകൾ നിർമ്മിച്ച് കൊടുക്കുന്ന സ്ഥാപനങ്ങളും ഇന്നുണ്ട്. കുറെയധികം ഓടുകൾ ചെയ്യുമ്പോളാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

roofing tile

12 x 8 ഇഞ്ച് ഓടിന് 27 രൂപ മുതലും 12 x 6 ഇഞ്ച് ഓടിന് 25 രൂപ മുതലുമാണ് വില. ഇത് കൂടാതെ തറയിൽ വിരിക്കുന്ന ഊടും സീലിംഗ് ഓടിന് പകരമായി വിരിക്കുന്നവരുമുണ്ട്. 9 x 9 ഇഞ്ചിലുള്ള ഓടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 20 രൂപ മുതലാണ് ഇതിന്റെ വില. കേരളത്തിൽ തൃശ്ശൂർ, വളപട്ടണം എന്നിവിടങ്ങളിലാണ് സീലിംഗ് ഓടുകൾ നിർമ്മിക്കുന്ന ഫാക്ടറികളുള്ളത്. കൂടാതെ മംഗലാപുരത്തുനിന്നും സീലിംഗ് ഓടുകൾ വരുന്നുണ്ട്.

  • 709
  • 0