garden-furniture-idea

ഗാർഡനെ മോടിപിടിപ്പിക്കാൻ പുത്തൻ ഫർണിച്ചർ ട്രെൻഡുകൾ !

പണ്ട് മുറ്റത്തു ഗാർഡനും അതിനടുത്തു ഇരിപ്പിടങ്ങളും ഒരുക്കുന്നത് ആഡംബര വീടുകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു രീതിയായിരുന്നു. എന്നാൽ ഇന്ന് ഇതൊരു സർവ്വസാധാരണമായി മാറി കഴിഞ്ഞു. കുടുംബത്തിന് ഒന്നായി സമയം ചിലവഴിക്കാനുള്ള സൗകര്യം കണക്കിലെടുത്തു ഗാർഡൻ ഏരിയയിൽ ഫർണിച്ചറുകൾ കൂടി ഉൾപെടുത്തുന്നതാണ് പുതിയ രീതി. ഗാർഡൻ ഫര്ണിച്ചറുകളിൽ ഇപ്പോഴത്തെ ട്രെൻഡ്സ് എന്തൊക്കെ ആണെന്ന് നോക്കാം.

പ്ലാസ്റ്റിക് ഫർണിച്ചറുകൾ

ഏറ്റവും കുറഞ്ഞ ചിലവിൽ ഗാർഡൻ ഏരിയ മോടി പിടിപ്പിക്കാൻ വ്യത്യസ്ത നിറത്തിലും ആകൃതിയിലും ഉള്ള പ്ലാസ്റ്റിക് ഫർണിച്ചറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ സൂര്യ പ്രകാശവും മഴയും നേരിട്ട് ഏൽക്കുന്നതിനാൽ ഇത്തരം ഫര്ണിച്ചറുകൾക്കു അധികം കാലം നിലനിൽക്കാൻ സാധിക്കില്ല എന്നത് ഒരു പോരായ്മയാണ്.

വുഡൻ ഫർണിച്ചറുകൾ

ഗാർഡൻ ഏരിയ കൂടുതൽ പ്രൗഢമാക്കാൻ വുഡൻ ഫര്ണിച്ചറുകൾക്കു സാധിക്കും. വുഡൻ ഫർണിച്ചറുകൾ ഒരു ക്ലാസിക് ലുക്ക് നമ്മുടെ ഗാർഡനു നൽകാനായിട്ട് സാധിക്കും. സാധാരണയായി പൈൻ വുഡാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈർപ്പം അടിക്കാൻ സാധ്യത ഉള്ളതിനാൽ മൾട്ടി സ്റ്റേജ് പ്രോസസ്സിംഗ് കഴിനുള്ള വുഡ് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചൂരലും മുളയും

ചൂരലും മുളയും കൊണ്ടുള്ള ഫർണിച്ചറുകൾ ഏതൊരു ഗാർഡനും യോചിച്ചതാണ്. ഇത് നമ്മുടെ ഗാർഡനു ഭംഗി കൊടുക്കുന്നതിനോട് ഒപ്പം തന്നെ ഇത്തരം ഫര്ണിച്ചറുകൾക്ക് ഭാരവും കുറവാണു. എന്നാൽ ദീർഘകാല ഉപയോഗത്തിന് ഇത് കാര്യക്ഷമമല്ലാത്തതിനാൽ വിക്കർ ഫര്ണിച്ചറുകൾക്കുവേണ്ടി കൂടുതൽ പണം ചിലവാക്കണ്ടിരിക്കുന്നതാണ് നല്ലതു.

മെറ്റൽ ഫർണിച്ചർ

ഗാർഡൻ ഏരിയ കൂടുതൽ സ്റ്റൈലിഷ് ആക്കാൻ ഫോർജ്ഡ് മെറ്റൽ ഫർണിച്ചറുകൾ ഉപയോഗിക്കുന്നവർ ഇന്ന് കൂടുതലാണ്. ഇവക്ക് അല്പം ചിലവ് കൂടുമെങ്കിലും ഇത് നമുക് വ്യത്യസ്ഥ ആകൃതിയിൽ ലഭ്യമാണ്. ഇവക്കു പ്രത്യേകം പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇവക്കു വേഗം കേടുപാടുകൾ വരാൻ സാധ്യതയുണ്ട്.

കല്ലിൽ നിർമ്മിക്കുന്ന ഫർണിച്ചറുകൾ

വളരെ മനോഹരമായി റഫ് ലുക്കിൽ ഗാർഡൻ ഒരുക്കാൻ ഏറ്റവും ഉചിതം കല്ലുകൊണ്ട് ഉള്ള ഫർണിച്ചറുകൾ ആണ്. വെയിലത്തും മഴയത്തും ഒരേ പോലെ യാതൊരു കേടുപാടുകളും സംഭവിക്കാതെ നിലനിർത്താൻ സാധിക്കും എന്നതാണ് ഇത്തരം ഫർണിച്ചറിന്റെ പ്രെത്യേകത. അല്പം വില കൂടുമെങ്കിലും ദീർഘകാലത്തേക്കു ഇവ ഉപയോഗിക്കാൻ സാധിക്കും.

  • 943
  • 0