പല വീടുകളിലും വിരിച്ച ടൈലുകൾ ഇളകി വരുന്നു എന്ന പരാതികൾ ഇന്ന് കേരളത്തിൽ കൂടുതലാണ്. പലവിധ കാരണങ്ങൾ ചൂടി കാട്ടാമെങ്കിലും ടൈലുകൾ തിരഞ്ഞെടുക്കുമ്പോളും അവ ഒട്ടിക്കുമ്പോളും ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പരാതികൾ നമുക്ക് കുറയ്ക്കാൻ സാധിക്കും.

ബജറ്റ് അനുസരിച്ചു ഏതു ടൈൽ വാങ്ങിയാലും മിനിമം നിലവാരമുള്ളവ തിരഞ്ഞെടുക്കുക. വശങ്ങൾ ഒരേകാട്ടിയുള്ളതും ബെൻഡ് ഇല്ലാത്തതുമായ ടൈൽ തിരഞ്ഞെടുക്കുക. ഭാവിയിലേക്കുള്ള കരുതൽ എന്ന നിലയിൽ 5 % കൂടുതൽ വാങ്ങുക. ഏതെങ്കിലും കാലത്തു പൊട്ടലോ മറ്റോ വന്നാൽ അത് മട്ടൻ ഇത് ഉപകാരപ്പെടും. അല്ലാതെ അന്നേരം വാങ്ങാൻ ചെന്നാൽ same മോഡൽ കിട്ടണമെന്നില്ല. പറ്റുമെങ്കിൽ ടൈൽ ലേഔട്ട് വരച്ചതിന് ശേഷം ടൈൽ വാങ്ങുന്നതാകും നല്ലതു അപ്പോൾ ചെലവ് കുറയ്ക്കാൻ സാധിക്കും. ടൈൽ ഉപയോഗിക്കുന്നതിനും മുൻപ് 2 മണിക്കൂർ വെള്ളത്തിൽ മുക്കി വയ്ക്കുക. ഗുണ നിലവാരമുള്ള സിമന്റ് ഉപയോഗിക്കുക.

പലയിടത്തും വിരിച്ച ടൈലുകൾ പൊങ്ങിവരുന്നു, ചവിട്ടുമ്പോൾ ശബ്ദം കേൾക്കുന്നു തുടങ്ങിയ പരാതികൾ വ്യാപകമാണ്. വിരിക്കുന്നതിലെ അപാകതയാണ് ഇതിനു പ്രധാനകാരണം. ടൈലുകൾക്ക് സ്പേസർ വച്ച് വിടവ് ഇട്ട് ചെയ്യുന്നതാണ് പൊങ്ങാതിരിക്കാൻ നല്ലത്. തറയിൽ ചെയ്യുമ്പോൾ Cement mortar അഥവാ ചാന്ത്/പരുക്കൻ നന്നായി ലെവൽ ചെയ്ത് അതിനു മുകളിൽ ലൂസ് ആയ ഗ്രൗട്ട് ഒഴിച്ച് കരണ്ടി ഉപയോഗിച്ച് അടുത്തടുത്ത് വരഞ്ഞു ടൈൽ വച്ചു നന്നായി മുട്ടി അടിയിലെ Air പോയി എന്ന് ഉറപ്പുവരുത്തണം. ടൈൽ ജോയിന്റ് ഫ്രീ ആയി ചേർത്ത് ചെയ്‌താൽ ഭിത്തിയിൽ കൊള്ളിക്കാതെ നിർത്തണം. അരികിൽ ഭീതിയോടെ ചേർന്ന് നല്ല മണൽ ഇടുന്നതാകും നല്ലത്. എക്സ്പാൻഷൻ വരുമ്പോൾ പൊങ്ങാതിരിക്കാൻ ഇതാണ് നല്ലതു.

  • 3
  • 0