kerala contemporary home design

നിങ്ങള്ക്ക് ഒരു പുതിയ വീട് അത്യാവശ്യമാണോ? എങ്കിൽ വളരെ ശ്രദ്ധയോടെ ഒരുക്കാം

നമ്മുടെയെല്ലാം വലിയൊരു സ്വപ്നമാണ് വീട് എന്നത്. അതിനായി സമ്പാദ്യത്തിൻറെ വലിയൊരു പങ്കും ഇതിനായി ചിലവാക്കുന്നു. വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ ചിലതു എന്താണെന്നു നോക്കിയാലോ.

നമ്മൾ ഒരു വീട് നിർമ്മിക്കുന്നതിന് മുൻപ് ഇപ്പോൾ നിൽക്കുന്ന വീടിന് അറ്റകുറ്റപണികൾ ചെയ്‌താൽ മതിയോ, അതോ ചില കൂട്ടിച്ചേർക്കലുകൾ ചെയ്യണോ, അതുമല്ലെങ്കിൽ റെഡിമേഡ് വീട് വാങ്ങിക്കാനോ എന്നെല്ലാം വേണ്ട കാര്യങ്ങൾ നമ്മൾ ഗൗരവത്തോടെതന്നെ വേണം ചിന്തിക്കാൻ.

ഇതിനൊരു തീരുമാനം പുതിയ വീട് എന്നതിലേക്ക് എത്തുകയാണെകിൽ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം. നമ്മളുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, സാമ്പത്തിക സ്ഥിതി, ഭൂമിയുടെ അവസ്ഥ എന്നിവയെല്ലാം പരിഗണിക്കേണ്ടവയാണ്.

വിവിധ മാധ്യമങ്ങളിലൂടെ വീടിനെ പറ്റിയും അവയുടെ ഡിസൈൻ, ലോൺ വേണമോ വേണ്ടയോ എന്നതിനെ പറ്റിയും, ബിൽഡിംഗ് പെര്മിറ്റി എടുക്കുന്ന രീതിയും നിർമ്മാണ വസ്തുക്കളെ പറ്റിയും ഏറെ കൊണ്ട് വീട് നിർമിപ്പിക്കും എന്നതിനെ കുറിച്ചുമെല്ലാം നല്ലൊരു ധാരണ ഉണ്ടായിരിക്കണം. യാതൊരു മുന്നൊരുക്കവും ഇല്ലാതെ എടുത്തുചാടി വീട് നിർമ്മാണം നടത്തിയാൽ സ്വാഭാവികമായും വലിയ നഷ്ടവും അസൗകര്യങ്ങളും ഉണ്ടാകും.

വീടിന്റെ ഡിസൈൻ ചെയ്യുവാൻ ഒരു ഡിസൈനേരെയോ ആര്കിടെക്റ്റിനെയോ സമീപിക്കുക. വീടിന്റെ ഡിസൈൻ മുഴുവനായി ചെയ്തു തരുകയും നിർമ്മാണത്തിന് വേണ്ട ഉപദേശങ്ങൾ തരുന്നവരെ വേണം കണ്ടെത്തി സമീപിക്കുവാൻ.

നിർമ്മാണ വസ്തുക്കളുടെ കാര്യത്തിൽ മുൻകൂട്ടി തീരുമാനം എടുത്തിരിക്കണം. ഗുണ നിലവാരവും വിലയിലുള്ള വ്യത്യാസവും ശ്രദ്ധിച്ചുവേണം നിർമ്മാണ വസ്തുക്കൾ വാങ്ങാൻ. വിദഗ്ധനായൊരാളുടെ സൂപ്പർവൈസിങ്ങിൽ വേണം നിർമ്മാണം ആരംഭിക്കുവാനും പൂർത്തിയാക്കുവാനും.

  • 354
  • 0