- June 27, 2023
- -
ഹൗസിങ് ലോണിനെ പറ്റി ചിന്തിക്കണോ? അറിയാം കൂടുതൽ
പുതിയ നിയമങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളുമെല്ലാം നിർമ്മാണ മേഖലയെ വളരെയധികം ബാധിച്ചിട്ടുണ്ട്. നിർമ്മാണസാമഗ്രികളുടെ വില കുത്തനെ കൂടിയത് മാത്രമല്ല, ഗൃഹനിർമ്മാണ വായ്പ്പകളുടെ പലിശ നിരക്ക് വർധിച്ചതും സാധാരണക്കാരനെ സംബന്ധിച്ചു വളരെ വിഷമകരമായ വാർത്തയാണ്.
ഓരോരുത്തരുടെയും ഇഷ്ട്ടനുസരണം വീട് നിർമ്മിക്കാൻ പണം ആവശ്യമാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചു ഇതിനുള്ള പണം മുഴുവനായി എടുക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ബാങ്ക് ലോണുകളെ ആശ്രയിക്കേണ്ടി വരും. എന്നാൽ കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ട് പോയാൽ ഹോം ലോൺ വലിയ ബാധ്യതയായി തോന്നില്ല.
അടച്ചു തീർക്കാൻ ഉറപ്പുണ്ടേൽ മാത്രം ലോണിനെ പറ്റി ചിന്തിക്കുന്നതാണ് നല്ലത്. ഹൗസിങ് ലോൺ കഴിഞ്ഞാൽ പേർസണൽ ലോൺ എടുത്തു പണി തീർക്കാമെന്ന് കുറെ പേർ ചോദിക്കുന്നുണ്ടേൽ അത് ബുദ്ധിയല്ല. കാരണം പേർസണൽ ലോയേണിനു പലിശ നിരക്ക് കൂടുതലാണ്. അതിനാൽ കയ്യിലുള്ള പൈസയും ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നതുകയും കൂട്ടി കയ്യിലൊതുങ്ങാവുന്ന ഒരു വീട് പണിയുന്നതാണ് ബുദ്ധി.
മാസാവരുമാനത്തിൻറെ 25 ശതമാനത്തിലധികം പണം EMI അടയ്ക്കുന്ന വിധത്തിൽ ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത്. അതായത് ഒരുലക്ഷം രൂപ വരുമാനമുള്ള ഒരാൾ 25000 രൂപ EMI വരുന്ന വിധത്തിൽ ലോൺ എടുത്താൽ നിത്യജീവിതം പ്രയാസങ്ങളില്ലാതെ മുന്നോട്ട് കൊണ്ട് പോകാനാകും. പത്തുവർഷം കഴിഞ്ഞു തുടങ്ങേണ്ട വീടുപണിക്കുള്ള EMI നേരത്തെ ബാങ്കിൽ നിക്ഷേപിക്കുകയാണ് വേണ്ടത്.
ഇൻകം ടാക്സ് ആനുകൂല്യങ്ങൾ ലഭിക്കാൻ ലോൺ എടുക്കുന്നത് സഹായിക്കും എന്ന ചിന്തയുടെ പ്രസക്തി ഇപ്പോഴത്തെ സാഹചര്യത്തിൽ നഷ്ട്ടപ്പെട്ടു എന്ന് പറയാം . ഇപ്പോൾ നമ്മുടെ നാട്ടിൽ രണ്ടു ആദായ നികുതിയാണുള്ളത്. പഴയ സ്കീമിൽ നിലനിൽക്കുന്നവർക്ക് ലോണിൻറെ പ്രിൻസിപ്പലിലേക്കു പോകുന്ന തുകയെ 80 c വിഭാഗത്തിൽ ഉൾപ്പെടുത്താം. കൂടാതെ പലിശയിനത്തിൽ രണ്ട് ലക്ഷത്തിനു വരെ ടാക്സ് ഇളവ് ലഭിക്കും. വീട് വാകുകയാണെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടിയും 80 c ൽ ഉൾക്കൊള്ളിക്കാം. എന്നാൽ ആദായനികുതി പരിതി ഉയർത്തിയ പുതിയ വ്യവസ്ഥയിൽ ഇത്തരം നികുതി ഇളവുകൾക്ക് സ്ഥാനമില്ല. അതുകൊണ്ടുതന്നെ ന്യൂ റജീം പിന്തുടരുന്നവരെ സംബന്ധിച്ച് ടാക്സ് ഇളവുകൾ പ്രതീക്ഷിച്ചു ലോൺ എടുത്തു വീടുപണിയുന്നതിൽ പ്രത്യേകിച്ച് ലാഭമൊന്നുമില്ല. പുതിയ സ്കീമിനാണ് ഗവൺമെൻറ് പ്രാധാന്യം നല്കുന്നതുകൊണ്ട് പഴയതു എന്താകുമെന്ന് ഉറപ്പുപറയാനാകില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഫ്ലോട്ടിങ് നിരക്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലതു. പലിശ നിരക്ക് ഇപ്പോൾ കൂടുതലാണെങ്കിലും കുറയാനുള്ള സാഹചര്യമാണുള്ളത്. സാമ്പത്തിക വ്യവസ്ഥ സുഗമമായി പോകാൻ വരും വർഷങ്ങളിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്.
- 323
- 0