- June 4, 2024
- -
കേരളത്തിൽ പ്രചാരമേറി ഹോബ്സ് റൂഫിങ് വിപണി
വീടിനെ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം നൽകുന്ന ഒരു കുടപോലെയാണ് റൂഫിങ്. വീടിന്റെ ഭംഗിയെ ബാധിക്കാതെ ചെലവ് ചുരുക്കി മികച്ച മെറ്റീരിയലിൽ ട്രെൻഡിനനുസരിച്ചു റൂഫിങ് ചെയ്യാൻ സാധിക്കണം. നമ്മുടെ ആശയത്തിനനുസരിച്ചുള്ള ഏതു റൂഫിങ് മെറ്റീരിയലും ഇന്ന് വിപണിയിൽ ലഭ്യമാണ്.
ച്ചുടുകുറക്കുകയും അതെ സമയം റൂഫിനെ വീടിന്റെ ഒരു യൂട്ടിലിറ്റി ഏരിയ ആയി മാറ്റിവരുകയാണ് ഇന്ന്. ജിം, കുട്ടികൾക്ക് പ്ലേയ് ഏരിയ, ട്യൂഷൻ ഏരിയ, പേറ്സിനുള്ള റീ എന്നിങ്ങനെ പല ആവശ്യങ്ങൾക്കനുസരിച്ചു റൂഫിങ് ചെയ്യാവുന്നതാണ്.
അലൂമിനിയം ഷീറ്റുകളും ആസ്ബറ്റോസും മാത്രം ഉണ്ടായിരുന്ന രംഗത്തേക്ക് ഇന്ന് പുതുമയുള്ള മെറ്റീരിയലുകൾ വന്നിരിക്കുന്നു. കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന ചൂട് അനുഭവപ്പെടാത്ത മെറ്റീരിയലുകളാണ് ഇന്ന് ആളുകൾ നോക്കുന്നത്. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
അന്തരീക്ഷം ഉഷ്മളമാക്കുന്ന ചൂടിലും കുളിർമ്മ നൽകുന്ന ക്ലേ ടൈലുകൾ മുതൽ മെറ്റൽ റൂഫിങ് മെറ്റീരിയൽ വരെ റൂഫിങ്ങിനായി ലഭ്യമാണ്. സെറാമിക് ഓടുകൾ മെറ്റാലിക് ഷീറ്റുകൾ എല്ലാക്കാലത്തും ഡിമാൻഡ് ഉള്ളവയാണ്.
മരക്കൊമ്പുകൾ, മാങ്ങാ തേങ്ങാ എന്നിവ വീഴാൻ സാധ്യതയുള്ള ഇടങ്ങളിൽ മെറ്റാലിക് ഷീറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മാറ്റലിക് ഷീറ്റാകുമ്പോൾ ചിലവും കുറവായിരിക്കും. എന്നാൽ ശബ്ദം ഒരു ബുദ്ധിമുട്ടായി തോന്നുന്നവർ ഗാൽവനൈസ്ഡ് അയൺ ഷീറ്റുകൾ തിരഞ്ഞെടുക്കുക. ബാരക്കുറവാണ് ഇതിന്റെ പ്രധാന ആകർഷണം.
ടെറാക്കോട്ട ടൈലുകൾക്കൊരു അപരൻ എന്ന നിലയിലാണ് കോൺക്രീറ്റ് ടൈലുകൾ ഇന്ന് വിപണി പിടിച്ചെടുത്തിരിക്കുന്നത്. മാറ്റ് ഗ്ലോസി ഫിനിഷുകളിൽ കോൺക്രീറ്റ് ടൈലുകൾ ലഭ്യമാണ്. എന്നാൽ ഇത് ചൂടിനെ ആഗിരണം ചെയ്യുന്നതുകൊണ്ട് വീടിനുള്ളിൽ ചൂട് കൂടാനുള്ള സാധ്യതയുണ്ട്.
- 179
- 0