- July 27, 2023
- -
ഏതാണ് ലാഭകരം – വീട് പുതുക്കി പണിയുന്നതാണോ അതോ പുതിയ വീടാണോ…
പഴയ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചാൽ എത്ര തുക ചിലവഴിക്കാം എന്നുള്ളത് പ്രാധാന്യമര്ഹിക്കുന്നു. പഴയ വീട് പുതുക്കി പണിതു കഴിയുമ്പോൾ ഇതിലും ഭേദം പുതിയതൊന്ന് പണിയുന്നതായിരുന്നു നല്ലതു എന്ന് ചിന്തിക്കുന്ന പലരും ഇണ്ട്.
ആദ്യം നിലവിലുള്ള വീടിന്റെ പ്ലാൻ തയ്യാറാക്കണം. എന്നിട് വേണം രൂപകല്പനയിൽ കൂട്ടിച്ചേർക്കലും, പൊളിക്കലുകളും എവിടെയൊക്കെ വേണം എന്ന് തീരുമാനിക്കാൻ. പഴയ ഭിത്തികൾ പൊളിച്ചു നീക്കി പുതിയവ നിർമ്മിക്കണമെങ്കിൽ വരുന്ന നിർമ്മാണ ചെലവ്, ഫലം കൂട്ടാനുള്ള മറ്റു ചിലവുകൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി കാണേണ്ടിയിരിക്കുന്നു.
പഴയ വീടിൻറെ പ്രയോജന പെടുത്താവുന്ന സാമഗ്രികൾ എന്തൊക്കെയാണെന്ന് പരിശോധിക്കണം. ആവശ്യത്തിന് നീളവും വീതിയുമുള്ള വാതിലുകളും ജനാലകളും ഉപയോഗിക്കാനാവുമെങ്കിൽ ചെലവ് കുറയ്ക്കാനാകും. കട്ടയും കല്ലുമടക്കം തീർച്ചയായും പെസ്റ്റ് കോൺട്രോൾ ട്രീറ്റ്മെന്റിന് ശേഷം ഉപയോഗിക്കാവുന്നതാണ്.
വീട് പൊളിച്ചു പണിയുമ്പോൾ കാശ് ചോരാതിരിക്കാൻ മികച്ച ആസൂത്രണം തന്നെ വേണം. കൃത്യമായ പ്ലാനിങ്ങോടെ തന്നെ വേണം പഴയ വീട് പൊളിക്കുവാനും കൂട്ടിച്ചേർക്കുവാനും .വീട് പുതുക്കി പണിയുമ്പോൾ വെറുതെ എന്തിനാണ് പൊളിച്ചു കളയുന്നത് എന്ന് കരുതി പ്രയോജനമില്ലാത്ത ഒരു ഭാഗവും നിലനിർത്തരുത്. ഇങ്ങനെ നിലനിർത്തിയാൽ വീടിന്റെ സൗകര്യവും ഭംഗിയും,കുറയും.
പഴയ വീടിന്റെ ഫൌണ്ടേഷൻ നിലനിർത്തിക്കൊണ്ടാണ് പണിയാൻ ഉദ്ദേശിക്കുന്നതെങ്കിൽ വിശദമായ പരിശോധന നടത്തണം. എന്തേലും പൊട്ടലോ, പിള്ളേർ ഫൌണ്ടേഷൻ കൊടുത്തോ ബലപ്പെടുത്തി പണിയാൻ സാധിക്കുമോ എന്നെല്ലാം എസ്റ്റിമേറ്റ് എടുക്കുന്നതിനു മുൻപ് തീരുമാനിക്കണം.
പഴയ ഭിത്തിയിലെ വയറിങ്ങും,പ്ലംബിംഗ് ജോലിയും തീർത്തു റീപ്ലാസ്റ്ററിങ് ചെയ്യുന്ന രീതിയായിരിക്കും ഉചിതം. പഴയ കുമ്മായ തേപ്പു ഭിത്തികൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്തു വേണം സിമെൻറ് പ്ലാസ്റ്ററിങ് ചെയ്യുവാൻ. ഫുഉണ്ടഷനും ഭിത്തിയും നല്ലപോലെ ബലപ്പെടുത്തി വേണം കോൺക്രീറ്റ് റൂഫിങ്ങിന് തട്ടടി ആരംഭിക്കുവാൻ . പഴയ ഭിത്തിക്ക് മുകളിൽ ഒരു ഭീം ബെൽറ്റ് നൽകിയാൽ കോൺക്രീറ്റ് റൂഫിന് കൂടുതൽ ബലവും ഈടും ലഭിക്കും. ഇതോടൊപ്പം തന്നെ പഴയ സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്ക് എന്നിവ ഉപയോഗയോഗ്യമാണോ എന്ന് നോക്കേണ്ടതുണ്ട്. ഇവയെല്ലാം കണക്കിലെടുത്തു വേണം ഒരു പഴയ വീട് പുതുക്കി പണിയാൻ.
- 358
- 0