kerala-house-exterior-painting

കീശ ചോരാതെ അതി മനോഹരമായി വീട് പെയിന്റ് ചെയ്താലോ

വർണ്ണ സുലഭമായ വീട് എല്ലാവരുടെയും ഒരു സ്വപ്നമാണ്. പുതിയതോ പഴയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണ്ണങ്ങളുടെ ഈട് നിലനിർത്താൻ സാധിക്കും. അതോടൊപ്പം പോക്കറ്റ് കാലിയാകാതെ നോക്കാനും സാധിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

രണ്ടു തരത്തിലുള്ള പെയിന്റിങ് രീതികളുണ്ട്. സാധാരണ പെയിന്റും വാട്ടർ പ്രൂഫ് പെയിന്റും. പണ്ടെല്ലാം വീട് പണിയുമ്പോൾ മണലിട്ടാണ് ഭിത്തികളെല്ലാം തേച്ചിരുന്നത്. എന്നാൽ ഇന്ന് മണലിന് പകരം എം സാൻഡ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വൈറ്റ് സിമന്റ് അടിച്ചാലും പ്രൈമറിൽ തന്നെ വേണം പെയിന്റിങ് തുടങ്ങാൻ. അതിനു ശേഷം പുട്ടി ഇടണം. എന്നിട്ടു വേണം അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുവാൻ.

വീടിന് പെയിന്റ് ചെയ്യുമ്പോൾ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുറികളുടെ ഉൾഭാഗത്തു കൂടുതൽ പ്രകശം ലഭിക്കുന്ന നിറങ്ങൾ വേണം തിരഞ്ഞെടുക്കുവാൻ. കിടപ്പു മുറികളിൽ ലൈറ്റ് നിറങ്ങളാണ് നല്ലതു. ഇളം നിറങ്ങൾ വീടിനകത്തു ഒരു പോസിറ്റീവ് ലുക്ക് ക്രീറ്റ ചെയ്യുന്നതിനൊപ്പം കൂടുതൽ വെളിച്ചം ലഭിക്കാനും ഇത് സഹായിക്കും. ഡൈനിങ്ങ് റൂമിൽ കുറച്ചു നിറം കൂടുതൽ കൊടുത്താലും കുഴപ്പമില്ല. കാരണം അവിടെ ഇപ്പോഴും ആക്റ്റീവ് ആയി തോനിപ്പിക്കേണ്ട ഒരിടമാണ്. അതുകൊണ്ട് ചുവപ്പ്, നീല എന്നീ നിറങ്ങൾ അവിടേക്ക് അനുയോജ്യമായിരിക്കും.

ഊർജ്ജസ്വലതയുടെ പ്രതീകമായ അടുക്കളയ്ക്ക് വൈബ്രൻറ് നിറങ്ങൾ ചേരും. ലിവിങ് റൂം ആഡംബരം നിറയുന്നതായതുകൊണ്ട് ഇപ്പോഴും അവിടം ആകർഷണീയമായി തോന്നിക്കണം. അതുകൊണ്ട് അവിടെ ഇളം നിറങ്ങൾ വേണം ഉപയോഗിക്കാൻ. ഇനി വീടിനു പുറത്തേക്കു നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ കാലാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മഴയും വെയിലും മാറി മാറി ധാരാളമായി വന്നുകൊണ്ടിരിക്കുന്ന ഒരു ഇടമാണ് നമ്മുടേത്.

ഇനി ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.
പെയിന്റ് വാങ്ങുമ്പോൾ ആവശ്യമുള്ള മുഴുവൻ പെയിന്റും ഒന്നിച്ചു വാങ്ങാൻ ശ്രമിക്കണം. അല്ലെങ്കിൽ പിന്നീട് ആവശ്യമായി വന്നാൽ അതെ ഷെയിഡിലുള്ളത് കിട്ടാൻ ബുദ്ധിമുട്ടാകും.
റീപെയിന്റിങ് ചെയ്യുമ്പോൾ പഴയ പെയിന്റ് നല്ലപോലെ ഉറച്ചു കഴുകി കളഞ്ഞതിനു ശേഷം കഴുകി വൃത്തിയാക്കി പ്രൈമർ അടിക്കണം.
ഓരോ കോട്ട് പെയിന്റ് ചെയ്യുമ്പോഴും അത് നല്ലതുപോലെ ഉണഗിയതിനു ശേഷം ചെയ്യുവാൻ ശ്രദ്ധിച്ചാൽ കൂടുതൽ കാലം ഈട് നിൽക്കുന്നതാണ്. പെയിന്റ് ചെയ്യുമ്പോൾ ബ്രഷിനു പകരം റോളർ ഉപയോഗിച്ചാൽ ഫിനിഷിങ് മെച്ചമാകും.

  • 346
  • 0