- June 27, 2024
- -
പൈസ ഇല്ലേ സാരമില്ല, പണച്ചിലവില്ലാതെ വീടിനകം ഒന്ന് മേക്കോവർ ചെയ്താലോ
പൈസ ഇല്ലാത്തതിന്റെ പേരിൽ എന്നും കുന്നും ഒരേ പോലെ കിടക്കുന്ന വീടിനകങ്ങൾ കാണാം അല്ലെ. വീടിനകം മേക്കോവർ ചെയ്യണമെന്ന് വിചാരിച്ചാൽ പോലൂം പൈസ ഇല്ല എന്ന് പറഞ്ഞു മാറിനിൽക്കലാണ് പതിവ്. എന്നാൽ ആ പതിവ് നമുക്കിന്നു തെറ്റിക്കാം. പൈസ ചിലവില്ലാതെ വീട്ടിൽ ഉള്ള സാധനങ്ങൾ വച്ചുതന്നെ നിങ്ങൾ ആഗ്രഹിച്ച മാറ്റം വരുത്താൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
നമ്മുടെയൊക്കെ വീടുകളിൽ പലാമുറികളിലായി പല ആർട്ട് പീസുകൾ കാണും അവയെല്ലാം ഒന്നിച്ചെടുത്തു ഒരു ഗ്യാലറി വോൾ സെറ്റ് ചെയ്യാവുന്നതാണ്. അതിൽ കുട്ടികളുടെ ചിത്രം വര കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. കൂട്ടത്തിൽ അവരുടെ ആത്മവിശ്വാസവും കൂട്ടാം.
ഇനി എടുത്തുപറയേണ്ട ഒന്നാണ് ചെടികൾ. ചെടികൾ ഓരോ വീടിന്റെയും അഴക് വർധിപ്പിക്കുന്നു. ഇതിനായി പൈസ കൊടുത്തു കടയിൽ നിന്നും ചെടികൾ വാങ്ങണമെന്നില്ല. നമ്മുടെ വീട്ടുമുറ്റത്തുള്ള മണിപ്ലാന്റ് തന്നെ ധാരാളമല്ലേ. അവയുടെ തണ്ടു മുറിച്ചെടുത്തകൊണ്ടുവന്ന് കുപ്പികളിലാക്കി വീടിന്റെ പലയിടത്തും സ്ഥാപിക്കാം. മുറ്റത്തു പൂക്കൾ നിൽക്കുന്നുണ്ടെങ്കിൽ അവയും പൊട്ടിച്ചോ.
വീടിനുള്ളിലെ ഫർണിച്ചർ പലയിടങ്ങളിലായി മാറ്റി മാറ്റി ഇടുക. വീടിനുള്ളിൽ ഉപയോഗിക്കാതെ കിടക്കുന്ന മേശയും മറ്റും ഉണ്ടെങ്കിൽ അവ പൊടിതട്ടിയെടുത്ത് അതിൽ നല്ലൊരു ടേബിൾ ക്ലോത്തുംകൂടി വിരിച്ചു ഒരു ചെടിയും കൂടി വച്ച് കഴിഞ്ഞാൽ സംഭവം കലക്കി. ആ റൂമിന്റെ ലുക്ക് തന്നെ മാറിക്കിട്ടും.
വീടിനുള്ളിൽ ആവശ്യമില്ല എന്ന് തോന്നുന്ന സാധങ്ങൾ എടുത്തു കളയുകയോ മറ്റാർക്കെങ്കിലും കൊടുക്കുകയോ തന്നെ ചെയ്യണം. ആവശ്യമില്ലാതെ അധിക സാധനങ്ങൾ കിടക്കുന്നതുതന്നെ വീടിനൊരു അഭംഗിയാണ്.
- 174
- 0