bedroom design

വോൾ പേപ്പറുകൾ വീണ്ടും അരങ്ങത്തേക്ക്

ഒരു കാലത്തേ ട്രെൻഡ് ആയിരുന്ന വോൾ പേപ്പറുകൾ വീണ്ടും പുതിയ ലുക്കിലും ഭാവത്തിലും തിരിച്ചു വന്നിരിക്കുകയാണ്. ടൈൽ ആണോ അതോ പെയിന്റിംഗ് ആണോ എന്ന് സംശയം തോന്നിപോകുന്നത്ര ഫിനിഷിങിലാണ് ഇപ്പോൾ വാൾ പേപ്പറുകൾ ലഭ്യമാകുന്നത്. മുൻപ് ചെയ്തിരുന്നപോലെ ഭിത്തി മുഴുവനായി ഒട്ടിക്കാതെ ഹൈലൈറ്റ് ചെയ്യുന്നതിനായി വോൾ പേപ്പർ ഉപയോഗിക്കുന്നു.

ലിവിങ് റൂം, ബെഡ് റൂം, ഡൈനിങ്ങ് റൂം, കിഡ്സ് റൂം എന്നിവിടങ്ങളിലെല്ലാം വോൾ പേപ്പർ ഹൈലൈറ്റ് ആയി ഉപയോഗിക്കാം. മാറിവരുന്ന പെയിന്റിങ് ട്രെൻഡിനും ഡിസൈനിനും അനുസരിച് മാറ്റങ്ങൾ വരുത്താൻ എളുപ്പമാണ്.

പൈന്റിങ്ങിനു പകരമായാണ് കൊണ്ടോ ചെലവ് കുറവായതു കൊണ്ടോ മാത്രമല്ല ഇപ്പോൾ വോൾ പേപ്പർ ഉപയോഗിക്കുന്നത്. നല്ല ഫിനിഷിങ് ലുക്ക് വൃത്തിയാക്കാനുള്ള എളുപ്പം ആരെയും ആകർഷിക്കുന്ന ഡിസൈനുകൾ ഇവയെല്ലാമാണ് എല്ലാവരെയും വോൾ പപ്പേരിലേക്കു ആകർഷിക്കുന്നത്.

എംബോസ്ഡ്, പെയിൻറ്, ലാമിനേറ്റഡ് തുടങ്ങിയ പാറ്റേർണികളിൽ വോൾ പേപ്പർ ലഭ്യമാണ്. വിനയാൽ വോൾ പേപ്പർ, പേപ്പർ വോൾ പേപ്പർ, ഫാബ്രിക് വോൾ പേപ്പർ ഇവയെല്ലാം ഇന്ന് മാർകെറ്റിൽ ലഭ്യമാണ്.

അത്യാവശ്യ ഒരു വലിയ വീടിന്റെ അഞ്ചോ ആരോ മുറികൾ പൂർത്തിയാക്കാൻ ഒരു പാകൾ തന്നെ ധാരാളം. പെയിന്റിംഗ്, വയറിങ്, പ്ലംബിംഗ് തുടങ്ങീ എല്ലാ പണികളും കഴിഞ്ഞാൽ വോൾ പേപ്പറിന്റെ പണി തുടങ്ങാം. ചിലവാണേൽ പെയിന്റിങ്ങിന്റെ പകുതിയും.

ചെറിയ ചെറിയ പീസുകളാക്കി അവയിൽ പശ തേച്ചു പിടിപ്പിച്ച ആ പശ വലിച്ചെടുക്കാൻ കുറച്ചു സമയം കൊടുത്തതിനു ശേഷമാണ് ഇവ ചുമരിൽ ഒട്ടിച്ചു കൊടുക്കുന്നത്. എയർ ബബ്ബ്ൾസ് നീക്കി സ്ക്രപ്പേർ ഉപയോഗിച്ചാണ് ഇവ പതിച്ചു കൊടുക്കുന്നത്. ജോയിന്റുകൾ ശ്രദ്ധയോടെ യോജിപ്പിക്കണം.

കൂടുതലായി തണുപ്പടിച്ചാലും കൂടുതലായി വെയിൽ കൊണ്ടാലും വോൾ പേപ്പറിന് കേടുവരാം. അതെ സമയം അറ്റകുറ്റ പണികൾക്ക് സൗകര്യമാണ്.

  • 267
  • 0