kerala home interior design ideas

വീടിൻറെ ചുവരുകൾക്കു വോൾ പേപ്പർ ഭംഗി കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം

വീടിന്റെ ചുവരുകൾ അലങ്കരിക്കുന്നതിനു ഇന്ന് ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു മാർഗം വോൾ പേപ്പർ ആണ്. എല്ലാത്തരത്തിലുമുള്ള വെള്ള പേപ്പർ ഇന്ന് വിപണിയിൽ ലഭ്യമാണ്. വോൾ പേപ്പർ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

അനുയോജ്യമായ നിറം

വോൾ പേപ്പർ പതിക്കാനുദ്ദേശിക്കുന്ന മുറിയുടെ സ്വഭാവം കണക്കിലെടുത്തുവേണം വോൾ പേപ്പർ തിരഞ്ഞെടുക്കാൻ. മുറിക്കുള്ളിൽ ശാന്ത മായ ഒരു അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇളം നിറങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. കൂടാതെ ഇളം നിറങ്ങൾ മുറിക്കുള്ളിൽ കൂടുതൽ വിശാലതയും തോന്നിപ്പിക്കുകയും പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും.

വോൾ പേപ്പർ ഡിസൈനുകൾ

ഗ്രാഫിക് പാറ്റേൺ, ഡമാസ്‌ക് ഡിസൈൻ, മെറ്റാലിക് ഫിനിഷ്, ഫ്ലോറൽ പ്രിന്റ് എന്നിങ്ങനെ പലതരത്തിലുള്ള ഡിസൈനുകൾ വിപണിയിൽ ലഭ്യമാണ്. വീടിനകത്തു ഒരു ഫോർമൽ ലുക്ക് ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഡമാസ്‌ക് വോൾ പേപ്പർ തിരഞ്ഞെടുക്കാം. പഴമയുടെ പ്രൗഡിയിലുള്ള തീമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഗ്രാസ് ക്ലോത്ത് വോൾ പേപ്പർ സെലക്ട് ചെയ്യാവുന്നതാണ്.

വോൾ പേപ്പർ എവിടെ ഉപയോഗിക്കണം

ഒരു മുറിയുടെ പ്രധാന ചുമരിലായിരിക്കണം വോൾ പേപ്പർ പതിക്കേണ്ടത്. ഇന്ന് സീലിങ്ങിലും വോൾ പേപ്പർ പതിച്ചു കാണുന്നുണ്ട്. വീണ്ടും പെയിന്റ് ചെയ്യാൻ ഉദ്ദേശിക്കാത്ത ഇടങ്ങളിലും വോൾ പേപ്പർ പതിക്കാവുന്നതാണ്. വെള്ളത്തിന്റെ സാന്നിധ്യം ഉള്ള വീട്ടിലെ അടുക്കള, ടോയ്‌ലറ്റ് എന്നിവിടങ്ങളിൽ വോൾ പേപ്പർ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അതുപോലെതന്നെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടങ്ങളിലും വോൾ പേപ്പർ ഒഴിവാക്കുന്നതായിരിക്കും നല്ലതു അല്ലെങ്കിൽ അത് വെയിലടിച്ചു വോൾ പേപ്പറിൻറെ നിറം മങ്ങി പോകാൻ സാധ്യത കൂടുതലാണ്.

  • 1774
  • 0