- July 7, 2023
- -
ഗൃഹത്തിൻറെ ആകൃതി – വാസ്തു പറയുന്നത് എന്താണെന്ന് നോക്കിയാലോ…
നമ്മളിൽ കൂടുതൽ ആളുകളും വീട് പണിതത്തിനു ശേഷം വാസ്തു പരമായി എന്തേലും തെറ്റുകൾ ഇണ്ടോ എന്ന് നോക്കുന്നവരാണ്. വീട് രൂപകൽപ്പന ചെയ്യുമ്പോൾ വളരെ നിസ്സാരമായി വാസ്തുനിയമങ്ങൾ പാലിക്കാവുന്നതേയുള്ളു.
കൂടുതൽ ആളുകൾക്കും തെറ്റിദ്ധാരണ ഉണ്ടാകുന്ന ഒന്നാണ് വീടിനു ഒടിവുകളും കട്ടിങ്ങുകളും വരാൻ പാടില്ല എന്ന വിശ്വാസം. പണ്ട് കാലത്തു സമചതുരത്തിലോ ദീർഘ ചതുരത്തിലോ മാത്രമേ വീട് പണിയാവു എന്ന് വാസ്തു ആചാര്യന്മാർ പറഞ്ഞിരുന്നു.
സാധാരണയായി നാം നിർമ്മിക്കുന്ന വീട് ഏകശാലയാണ്. ഇതിന് ദർശനം ഏതു ഭാഗത്തേക്കായാലും തെക്കുപടിഞ്ഞാറേ കോണിൽ കട്ടിങ് ഒഴിവാക്കി രോപകല്പന നടത്തിയാൽ മാത്രം മതിയാകും. മറ്റു കോണുകളിൽ കട്ടിങ് വരുന്നതിൽ തെറ്റില്ല.
വാസ്തുവിലെ ശാലാവിന്യാസത്തെ കുറിച്ചും സ്ഥാന നിർണയത്തെ കുറിച്ചും ശരിയായ പരിജ്ഞാനമില്ലാത്തതു കൊണ്ടാണ് വീട് സമചതുരവും ദീർഘ ചതുരവും ആയിരിക്കണമെന്ന് പറയുന്നത്. എന്നാൽ വൃത്താകൃതിയോ ത്രികോണാകൃതി, നാലിൽ കൂടുതൽ വശങ്ങളുള്ള മുറികൾ എന്നിവ രൂപകൽപ്പന ചെയ്യുന്നത് ഉചിതമല്ല.
ഇരുനില വീടുകളിൽ രണ്ടു നിലകളിലും തെക്കുപടിഞ്ഞാറേ കോൺ കട്ടിങ് ഇല്ലാതെ പൂർണ്ണമായിരിക്കുന്നതാണ് ഉചിതം. ഏതേത് ദിക്കിലേക്കാണോ വീട് തിരിഞ്ഞിരിക്കുന്നത് അതിനനുസൃതമായ വിധത്തിലാകണം വീടിൻറെ കണക്കുകൾ നൽകുവാൻ എന്ന കാര്യം മറന്നു പോകരുത്.
- 363
- 0