- June 15, 2022
- -
പ്രീ ഫാബ് സ്റ്റീൽ ഫ്രെയിം രംഗത്തെത്തി. വീടിനു മുകളിൽ രണ്ടാം നില പണിയാം ഇനി ധൈര്യമായി
അടിത്തറക്കു ഉറപ്പു കുറവുള്ള വീടുകളുടെ മുകളിൽ മുറികൾ പണിയുന്നതിനുള്ള മാർഗമാണ് പ്രീഫാബ് ഗാൽവനൈസ്ഡ് സ്റ്റീൽ സ്ട്രക്ച്ചർ.താഴത്തെ നിളയുടെ മുകളിൽ കട്ട കെട്ടി കോൺക്രീറ്റ് ചെയ്തു മുറി പണിയുന്നതിന് പകരം കോൾഡ് ഫോംഡ് സ്റ്റീൽ ഫ്രെയിം ഉപയോഗിച്ചു മുകൾ നില നിർമ്മിക്കുന്ന രീതിയാണിത്. ഭാരം കുറഞ്ഞതും എന്നാൽ ഉറപ്പിനും ബലത്തിനും ഒട്ടും കുറവില്ലാത്തതുമായ പ്രത്യേകതരം ഗാൽവനൈസ്ഡ് സ്റ്റീൽ ആണ് ഇതിനുപയോഗിക്കുന്നതു. സ്റ്റീൽ ഭാഗങ്ങളൊന്നും പുറത്തു കാണാത്ത രീതിയിലാണ് നിർമ്മാണം. അതുകൊണ്ട് പണി തീരുമ്പോൾ സാധാരണ കെട്ടിടം പോലെ തോന്നുകയും ചെയ്യും.
പ്രീഫാബ് സ്റ്റീൽ ഫ്രെയിം
മുൻകൂട്ടി തയ്യാറാക്കിയ ഡിസൈൻ അനുസരിച്ചു ഒട്ടുമിക്ക ഭാഗങ്ങളും ഫാക്ടറിയിൽ തന്നെ തയ്യാറാക്കുകയും ട്രെയിലറിന് സൈറ്റിൽ എത്തിച്ചു കൂട്ടിയോചിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പ്രീ ഫാബ് സ്റ്റീൽ സ്ട്രക്ച്ചർ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ വീട് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാനും സാധിക്കുന്നു.
ഫൈബർ സിമെൻറ് ബോർഡ് ഉപയോഗിച്ചുള്ള ചുമരുകൾ
മുകളിലേക്ക് പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഉറപ്പും ബലവും നോക്കിയതിനു ശേഷമാണ് മുകളിലെ നിളയുടെ ഡിസൈൻ തീരുമാനിക്കുക. അതിനു അനുസരിച്ചാണ് സ്റ്റീൽ ഫ്രെയിമിന്റെ അളവും കനവും നിശ്ചയിക്കുക. ജനൽ, വാതിൽ തുടങ്ങിയവയുടെ സ്ഥാനം ഇലെക്ട്രിക്കൽ പോയിന്റുകൾ, മേൽക്കൂരയിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ എന്നിവയെല്ലാം തീരുമാനിച്ചതിനു ശേഷമാണ് നിർമ്മാണം ആരംഭിക്കുക.
പ്ലാറ്റഫോമിനുള്ളിൽ വരുന്ന സ്ഥലത്തു ഫൈബർ സിമെൻറ് ബോർഡ് ഉറപ്പിച്ച ശേഷം അതിനു മുകളിൽ ഫോം കോൺക്രീറ്റ് ചെയ്താണ് തറയൊരുക്കുന്നത്. ഇവിടെ സാധരണപോലെ ടൈലോ ഗ്രാനൈറ്റോ വിരിക്കാവുന്നതാണ്. ഫോം കോൺക്രീറ്റിനു മുകളിൽ ഫ്ളോറിങ് ചെയ്യുന്നതിനാൽ ഇളക്കമോ നടക്കുമ്പോൾ ശബ്ദമോ ഉണ്ടാകുന്നില്ല.
സ്റ്റീൽ ചാനലിൽ ഫൈബർ സിമന്റ് ബോർഡ് പോലുള്ള പാർട്ടീഷൻ മെറ്റീരിയൽ സ്ക്രൂ ചെയ്തു ഉറപ്പിച്ചണ് ഭിത്തി നിർമ്മിക്കുക. ചാനൽ ഉള്ളിൽ വരും വിധം രണ്ടു വശങ്ങളിലും ഫൈബർ സിമന്റ് ബോർഡ് നൽകും. ഉള്ളിൽ പഞ്ഞി പോലെയുള്ള പോളിസ്റ്റർ വാഡിങ് നിറക്കുന്നതിനാൽ ചൂടും കുറവായിരിക്കും.
കേബിളുകൾ കാണാത്ത വിധം സിമന്റ് ബോർഡുകൾക്കുള്ളിലൂടെയാണ് വയറിങ് ചെയ്യുന്നത്.
- 795
- 0