house permit kerala

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് – അധിക പണം തിരികെ ലഭിക്കാൻ ഓൺലൈൻ ആയി അപേക്ഷിക്കാം

കുത്തന്നെ വർധിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചതോടെ അധിക തുക അടച്ചവർക്ക് പണം തിരികെ ലഭിച്ചു തുടങ്ങും. വർദ്ധനവ് സമയത്തു അതായത് 2023 ഏപ്രിൽ 10 മുതൽ പെർമിറ്റ് എടുത്തവർക്കാണ് തുക മടക്കി ലഭിക്കുക,

പണം തിരികെ ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. നഗരസഭകളിൽ കെസ്മാർട് വഴിയും പഞ്ചായത്തുകളിൽ ഐ എൽ ജി എം എസ് വഴിയുമാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനനുസരിച്ചു തുക തിരിച്ചു നല്കന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്.

കെട്ടിട നിർമ്മാണ പെര്മിറ്റി ഫീസ് 20 ഇരട്ടിയോളമാണ് വർധിപ്പിച്ചിരുന്നത്. കൂടാത്ത കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ, ലേയൗട്ട് അപ്പ്രൂവലിനുള്ള പരിശോധന ഫീസ് എന്നിവയിലും വർദ്ധനവ് ഉണ്ടായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ ഇളവ് അനുവദിച്ചത്. പെർമിറ്റ് ഫീസ് ഇളവുകൾക്ക് മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ വര്ഷം തോറും അടയ്‌ക്കേണ്ട വസ്തു നികുതി ഏപ്രിൽ 30 മുൻപ് അടച്ചാൽ 5 ശതമാനം റിബേറ്റ് ലഭിക്കും.

  • 279
  • 0