- June 22, 2023
- -
എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം വീട്ടിൽ ബുദ്ധനെ വയ്ക്കുമ്പോൾ
ഇപ്പോൾ എല്ലാവീട്ടിലും പലവലിപ്പത്തിലുള്ള ബുദ്ധപ്രതിമകൾ വയ്ക്കുന്നുണ്ട്. ശാന്തതയും പ്രസന്നതയും വീട്ടിൽ നിറയ്ക്കാൻ സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ അത് വയ്ക്കുന്നതിനുള്ള സ്ഥാനങ്ങൾ പലർക്കും അറിയില്ല. അതറിയാതെയാണ് പലരും വീടുകളിൽ അത് സ്ഥാപിക്കുന്നത്. വാസ്തു പ്രകാരം അത് ശരിയായ സ്ഥാനത്തു വയ്ക്കുകയാണേൽ കുടുംബാംഗങ്ങൾക്ക് സമാധാനവും മാനസിക ആരോഗ്യവും കൈവരും എന്നാണ് വിശ്വാസം.
വീട്ടിലെ പ്രവേശന കവാടത്തിന് അരികിൽ അനുഗ്രഹം ചൊരിയുന്ന ബുദ്ധൻറെ പ്രതിമ വയ്ക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. കൂടാതെ പ്രതിമ നിലത്തു വയ്ക്കാതെ മൂന്നോ നാലോ അടി ഉയരത്തിൽ വയ്ക്കാൻ ശ്രദ്ധിക്കണം.
വലതുഭാഗത്തേക്കു തിരിഞ്ഞു കിടക്കുന്ന രൂപത്തിലുള്ള ബുദ്ധപ്രതിമ പടിഞ്ഞാറ് ദിശക്ക് അഭിമുഖമായി വരുന്ന രീതിയിൽ വേണം ലിവിങ് റൂമിൽ സ്ഥാപിക്കാനായിട്ടു. വീട്ടിലുള്ളവർക്കും വീട്ടിലേക്ക് വരുന്ന അതിഥികൾക്കും ഇത് കാണുന്നതിലൂടെ പോസിറ്റീവ് എനർജി ലഭിക്കുന്നു.
വീട്ടുമുറ്റത്തു പൂന്തോട്ടമുണ്ടെങ്കിൽ അവിടെ ബുദ്ധപ്രതിമയ്ക്കുവേണ്ടി ഒരു പ്രത്യേകസ്ഥലം നീക്കിവയ്ക്കുന്നതു നല്ലതായിരിക്കും. ധ്യാനിക്കുന്ന ബുദ്ധനെയാണ് ഇവിടെ വയ്ക്കാൻ ഉത്തമം. ചപ്പുചവറുകൾ വീഴാതെ ഏറ്റവും വൃത്തിയായികിടക്കുന്ന സ്ഥലം നോക്കിവേണം പ്രതിമ സ്ഥാപിക്കാൻ. ഇവിടെ സമയം ചിലവഴിക്കുന്നതിലൂടെ മാനസിക പിരിമുറുക്കത്തിന് ആശ്വാസം ലഭിക്കുന്നു.
- 342
- 0