- June 26, 2024
- -
A ഫ്രെയിം വീടുകളുടെ സവിശേഷതകളും പരിമിതികളും
ഇംഗ്ലീഷ് അക്ഷരം A യുടെ ആകൃതിയിൽ ഉയർന്ന ത്രികോണം പോലെ വീടിന്റെ മുൻവശം കാണുന്നതുകൊണ്ടാണ് ഈ പേര് വന്നത്. തികച്ചും ലളിതവും കാഷ്വാലുമായ ആർക്കിടെക്ച്ചറൽ സ്റ്റൈലിലാണ് ഇത് പണിയുന്നത്. വളരെ കുത്തനെയുള്ള വശങ്ങളാണ് ഇത്തരം വീടുകൾക്ക്. തറയിൽ നിന്നും മുകളിലേക്ക് കൊടുമുടി പോലെ ഉയർന്നു വരുന്ന ആകൃതിയിലാണ് ഇതിന്റെ നിർമിതി.
ഇത്തരം വീടുകളുടെ ഇന്റീരിയർ മിക്കപ്പോഴും ഓപ്പൺ കോൺസെപ്റ്റിലുള്ളതായിരിക്കും. അതായത് വീടിനകത്തു ലിവിങ് സ്പേസ് പോലെയുള്ള ഭാഗങ്ങളെ വേർതിരിച്ചുകൊണ്ടുള്ള ഭിത്തികൾ ഉണ്ടാകില്ല. ഇങ്ങനെ ഓപ്പൺ കോൺസെപ്റ്റ് വീട്ടിലുള്ളവർക്കു മുഴുവൻ ഒന്നിച്ചു സമയം ചിലവഴിക്കാൻ മികച്ച ഒരു ആശയമാണ്. ഇവ പെട്ടന്ന് നശിച്ചു പോകുമെന്ന ഭയം വേണ്ട. ഇത്തരം വീടുകൾ പണിയാൻ അധികം ചിലവും വരുന്നില്ല എന്നത് ഇതിന്റെ ഒരു പ്രേത്യേകതയ്‌യാണ്.
ഒട്ടുമിക്ക A ഫ്രെയിം വീടുകളുടെയും ഒരു ഭിത്തി മുഴുവൻ ജനാലയായിരിക്കും. അതുകൊണ്ടുതന്നെ നല്ലപോലെ വെളിച്ചം വീടിനകത്തേക്ക് കിട്ടുകയും ചെയ്യും. വെള്ളയോ ഓഫ് വൈറ്റ് നിറത്തിലുള്ള ഭിത്തികൾ കൊടുക്കുന്നതായിരിക്കും വീടിന് കൂടുതൽ ഭംഗി. A ഫ്രെയിം വീടുകൾക്ക് വീതിയേക്കാൾ കൂടുതൽ നീളമായിരിക്കും ഉണ്ടാവുക. അതുകൊണ്ട് വീടിനകത്തെ സാധനങ്ങൾ അറേഞ്ച് ചെയ്യുമ്പോഴും അതനുസരിച്ചു വേണം ചെയ്യാൻ.
A ഫ്രെയിം വീടുകളുടെ ഗുണങ്ങൾ നോക്കാം
-
- ഒരു സാധാരണ വീടിനെ അപേക്ഷിച്ചു കാഴ്ചക്ക് വളരെയധികം ഭംഗി തോന്നുന്നവയാണ് ഇവ.
ഇവ വളരെ ലളിതമായതുകൊണ്ടും ഓപ്പൺ ഇന്റീരിയർ എന്ന കോൺസെപ്റ്റ് ഉള്ളതുകൊണ്ടും ഇവ നിർമ്മിക്കാൻ എളുപ്പമാണ്. - ലേബർ ചാർജും മെറ്റീരിയൽ കോസ്റ്റും A ഫ്രെയിം വീടുകൾക്ക് കുറവായിരിക്കും.
- A ഫ്രെയിം വീടുകൾക്ക് ഒരു ഭിത്തി മുഴുവനായി ജനാല കൊടുക്കുന്നതിനാൽ വീടിനകത്തു നല്ലപോലെ വെളിച്ചം ഉണ്ടായിരിക്കുന്നതാണ്.
- ഒരു സാധാരണ വീടിനെ അപേക്ഷിച്ചു കാഴ്ചക്ക് വളരെയധികം ഭംഗി തോന്നുന്നവയാണ് ഇവ.
ഗുണങ്ങൾ മാത്രമല്ല ചില പരിമിതികളും ഇവയ്ക്കുണ്ട്.
- ഇവ തടികൊണ്ടാണ് നിർമ്മിച്ചതെങ്കിൽ ചിതലിരിക്കാനുള്ള സാധ്യത കൂടുതലാണ്.
- ഓപ്പൺ കോൺസെപ്റ്റ് വീട്ടിലുള്ളവരുടെ പ്രൈവസി കുറയ്ക്കുന്നു.
- എല്ലാം കൂടി ഒന്നിച്ചുള്ള ഇന്റീരിയർ ആയതിനാൽ സ്റ്റോറേജ് ക്യാബിനുകൾ കുറവായിരിക്കും.
- 293
- 0