വീട് പണിയുമ്പോൾ പ്ലഗിനു ഒരു കുറവും ഉണ്ടാകരുത് എന്ന് കരുതി എല്ലാ മുറികളിലും രണ്ട് മൂന്ന് പ്ലഗ് പോയിന്റുകൾ ഇരിക്കട്ടെ എന്ന് കരുതി പ്ലഗുകൾ നൽകാൻ പോയാൽ അധിക ചിലവേ ഉണ്ടാകുള്ളൂ. നമ്മൾ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും പ്ലഗുകളെ ലോഡ് ആയാണ് കണക്കാക്കുന്നത്.

100 വാട്ടോളം പവർ എടുക്കുന്ന അനുമാനത്തിലാണ് ഓരോ പ്ലഗിൻറെയും ലോഡ് കണക്കാക്കപ്പെടുന്നത്. ഒരു പ്ലഗ് ആണെങ്കിൽ 500 വട്ടാണ്. രണ്ടു പവർ പ്ലഗ് സ്ഥാപിച്ചാൽ ഒരു കിലോവാട്ടാണ് കണക്റ്റഡ് വാട്ട് എന്ന കണക്കിൽ കൂട്ടുക. ഇത് മതി വൈദ്യുതി സ്ലാബ് മാറാനും ബില്ല് കൂടാനും. കണക്റ്റഡ് വാട്ട് 5000 കവിഞ്ഞാൽ ത്രീ ഫേസ് കണക്ഷൻ വേണ്ടി വരും.

എന്നാൽ പ്ലഗുകൾ വേണ്ടെന്നു വയ്ക്കുന്നതും ബുദ്ധിയല്ല. അയേൺ ബോക്സ്, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ ഇവയെല്ലാം ഒരിടത്തു നിന്ന് തന്നെ പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ പ്ലാൻ ചെയ്യുകയാണെങ്കിൽ ചിലവ് കുറയ്ക്കാൻ സാധിക്കും.

വീടിന്റെ സുരക്ഷയ്ക്ക് എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രെകേഴ്സ് നിർബന്ധമായും നൽകണം. വൈദ്യുതി ചോർച്ച മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും ഇത് സഹായിക്കും. പുതിയ ഇലക്ട്രോണിക് മീറ്റർ ആണെങ്കിൽ ചെറിയ കറൻറ് ലീക്ക് പോലും റീഡിങ്ങിൽ പ്രതിഫലിക്കും. 30 മില്ലി ആംപിയർ ചോർച്ചപോലും കണ്ടുപിടിക്കാൻ ഇഎൽസിബി കൊണ്ട് കഴിയും

  • 20
  • 0