- January 3, 2025
- -
ഫ്ലോറിങ് ചെയ്യുമ്പോൾ അബദ്ധങ്ങൾ വരാതെ നോക്കാം
ഒരു വീട് പണിയുമ്പോൾ അതിലെ പ്രധാന ഘട്ടമാണ് ഫ്ലോറിങ്. വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിൽ ഫ്ലോറിങ് പ്രധാന പങ്കുവഹിക്കുന്നു. കൂടുതലായും നമ്മൾ ടൈലുകളാണ് ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
ബജറ്റ്
ഏതു ഗുണനിലവാരമുള്ള ടൈൽ ആണ് വേണ്ടത്, അത് എത്ര അളവിൽ വേണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നമുക്ക് നല്ല ധാരണയുണ്ടായിരിക്കണം. ബജറ്റ് അനുസരിച്ചു വിട്രിഫൈഡ്, സെറാമിക്, ടെറക്കോട്ട, എന്നിങ്ങനെ ഏത് ടൈൽ ആണ് വേണ്ടത് എന്ന് തീരുമാനിക്കണം. കൂടാതെ പല ബ്രാൻഡുകളുടെ വിളകളും താരതമ്യം ചെയ്യുന്നത് നല്ലതാണു.
ആവശ്യമായി വരുന്ന ടൈലുകളുടെ പത്തു ശതമാനം കൂടുതൽ വാങ്ങണം. കാരണം ടൈൽ ഇടുന്ന സമയത്തു അവ പൊട്ടന് പോറൽ വീഴാനുമുള്ള ചാൻസ് കൂടുതലാണ്. പിന്നീട അവ അന്വേഷിച്ചു പോകുമ്പോൾ കിട്ടണമെന്നില്ല.
കഴിയുന്നതും ബ്രാൻഡഡ് ടൈലുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. കാരണം വീട് എന്ന് പറയുന്നത് ഒരു ലോങ്ങ് ടേമിലേക്കുള്ളതാണ്. ലോക്കലായി ലഭിക്കുന്നവയ്ക്ക് വലുപ്പ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഉണ്ട്.
വെള്ളം വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മാറ്റ് ഫിനിഷ്ഡ്ഡ് ആയ വിട്രിഫൈഡ് ടൈലുകൾ മാത്രം ഉപയോഗിക്കുക.
ബാത്റൂമിലെ ടൈലുകൾ ഗ്രിപ്പ് ഉള്ളതാവാൻ ശ്രദ്ധിക്കുക. കിച്ചണിൽ മാറ്റ് ടൈലുകളാണ് നല്ലത് .
ടൈൽ തിരഞ്ഞെടുക്കുമ്പോൾ വീടിന്റെ ഇന്റീരിയറിന് യോജിച്ചവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചെറിയ റൂമുകൾക്കു ഇളം നിറത്തിലുള്ള ടൈലുകൾ ഉപയോഗിക്കുക. വലിപ്പ കൂടുതൽ തോന്നിപ്പിക്കാൻ നല്ലതാണ്.
- 28
- 0