വീട് പണിയുമ്പോൾ കൺഫ്യൂഷൻ ഉണ്ടോ ? പ്ലൈവുഡ് വേണോ മൾട്ടി വുഡ് വേണോ ?

യഥാർത്ഥ തടിയുടെ ലഭ്യത കുറവും വില വർധനവും കാരണം സമാനമായ മറ്റു പ്രൊഡക്ടുകളിലേക്കു നമ്മളെ ആകർഷിച്ചിട്ടുണ്ട്.

മൾട്ടി വുഡ്

ഇന്ന് തടിക്കു പകരമായി ഏറ്റവും കൂടുതൽ ഉപയോഗിച്ച് കാണുന്നവയാണ് ഇത്. ദീർഘ കാല ഗാരന്റി ഇവ നൽകുന്നുണ്ടെങ്കിലും ഇതിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്.

ഗുണങ്ങൾ
ഇവയിൽ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതിനാൽ ഈർപ്പത്തെ പ്രതിരോധിക്കുന്നു.
ഏതു കാലാവസ്ഥയിലും കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നതിനാൽ ദീർഘകാല ആവശ്യങ്ങൾക്ക് ഉത്തമമാണ്.
ഇന്റീരിയറിനും എക്സ്റ്റീരിയറിനും ഒരേപോലെ അനുയോജ്യം.
പോളിഷിങ് ഇല്ലാതെ തന്നെ ഇത് ഉപയോഗിക്കാം.

ദോഷങ്ങൾ
അസംസ്കൃത വസ്തുവായതിനാൽ ഇവ പ്രകൃതിക്ക് ദോഷം ചെയ്യും.
ഡെൻസിറ്റി കുറവായതിനാൽ സ്ക്രൂ ഹോൾഡിങ് മെച്ചമായിരിക്കില്ല.

പ്ലൈവുഡ്

ഇവ തടിയുടെ ചീളുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇവയ്ക്കും അതിന്റെതായ ഗുണദോഷങ്ങൾ ഉണ്ട്.

ഗുണങ്ങൾ
മുല്റ്റി വുഡിനെക്കാളും തടിയോടു കൂടുതൽ സാമ്യത തോന്നിപ്പിക്കുന്നു.
ഇവ ഏതു ആകൃതിയിൽ വേണമെങ്കിലും മുറിച്ചെടുക്കാവുന്നതാണ്.

ദോഷങ്ങൾ
ഈർപ്പം താങ്ങാൻ അധികം കഴിവില്ലാത്തതിനാൽ എല്ലായിടത്തും ഉപയോഗിക്കാൻ സാധ്യമല്ല.

എം ഡി എഫ്

തടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന നാരുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നവയാണ് MDF എന്ന് അറിയപ്പെടുന്നത്. മീഡിയം ഡെൻസിറ്റി ഫൈബർ ബോഡുകൾ എന്നതാണ് ഇതിൻറെ മുഴുവൻ പേര്.

ഗുണങ്ങൾ
ഇവ വേഗത്തിൽ സംസ്കരിക്കാൻ കഴിയുന്നതിനാൽ പ്രകൃതിക്കു ദോഷം ചെയ്യുന്നില്ല.
പ്ലൈവുഡിനും മുൾട്ടിവുഡിനും നല്ലൊരു പകരക്കാരനായാണ് MDF
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കൂടുതൽ ഗുണമേന്മ ഉള്ള വസ്തു.

ദോഷങ്ങൾ
ഇവയ്ക്ക് കൂടുതൽ വ്യാജന്മാർ വിപണിയിലുണ്ട്.

  • 78
  • 0