- October 31, 2023
- -
പുതിയകാല ചില ട്രെൻഡുകൾ അറിയാം…
ഇന്ന് കൂടുതൽ ആളുകളും ഇന്റീരിയർ ഫർണിഷിങ്ങിനാണ് കൂടുതൽ പണം ചിലവാക്കുന്നത്. സ്ട്രക്ച്ചർ പണിയെക്കാളും കൂടുതൽ പൈസ അകത്തളം ഒരുക്കാൻ ചിലവഴിക്കുന്നവരാണ് ഇന്ന് ഏതാനും ആളുകൾ. എന്നാൽ ഇന്റീരിയർ ഡിസൈൻ രംഗത്തെ പുത്തൻ ട്രെൻഡുകൾ അറിഞ്ഞിരുന്നാൽ മനസ്സിനിണങ്ങിയ വീട് അധികച്ചിലവില്ലാതെ നിർമ്മിക്കാനാകും.
കളർ ഹൈലൈറ്റ്
ഏതെങ്കിലും ഒരു ഭിത്തിക്ക് വേറിട്ട നിറം നൽകി വീടിനകം ഹൈലൈറ്റ് ചെയ്യുന്ന രീതിയാണിത്. മുറിയുടെ തീമിനനുസരിച്ചു വേണം കളർ സെലക്ട് ചെയ്യാൻ.
ജാലി വർക്സ്
ഭംഗിക്കൊപ്പം വീടിനകത്തേക്ക് കാറ്റും വെളിച്ചവും നിറയ്ക്കാൻ സാധിക്കുന്ന ഐഡിയ ആണിത്. കൃത്യമായ സ്ഥാനം നിർണ്ണയിച്ചാണ് ജോലി വർക്കുകൾ രൂപപ്പെടുത്തുക. ലിവിങ്-ഡൈനിങ്ങ്, കിച്ചൻ-ഡൈനിങ്ങ് എന്നിവിടങ്ങളിൽ സെമി പാർട്ടീഷനായും ജാലി വർക്കുകൾ കൊടുക്കാറുണ്ട്.
വോൾ ആർട്
ഭിത്തികൾ മനോഹരമാക്കുന്നതിൽ വോൾ ആർട്ടിന് വലിയ പങ്കാണുള്ളത് വോൾ ആർട് ചെയ്യുമ്പോൾ വീടിന്റെ തീമിനനുസരിച്ചുള്ളതാകണം. അതല്ല ഫോട്ടോ ഫ്രെയിംസ് ആണ് വയ്ക്കുന്നതെങ്കിൽ അതിന്റെ ഫോട്ടോ, ഫ്രെയിംസ്, വലുപ്പം എന്നിവയും ശ്രദ്ധിക്കണം.
ഇൻഡോർ പ്ലാൻറ്സ് & പെബിൾസ് –
വീടിന്റെ അകത്തളത്തിൽ ചെടികൾ വളർത്തുന്ന രീതി ഇന്ന് കൂടുതലായും കണ്ടു വരുന്നു. കോർട്ടിയാർഡുകൾ, മുറിയുടെ മൂലകൾ, ബാൽക്കണി, വാഷ് ഏരിയ, സ്റ്റെയർകേസിന്റെ അടിഭാഗം എന്നിവിടങ്ങളിൽ പ്ലാന്റുകളും പെബിൾസും ഇട്ടു കൊടുക്കുന്നതാണ് ഇന്നത്തെ ട്രെൻഡ്. പോസിറ്റീവ് ഊർജം വീടിനകത്തു നിറയ്ക്കാൻ ഇവയ്ക്കു സാധിക്കും.
- 320
- 0