- October 30, 2023
- -
മണി പ്ലാൻറ് വീടിനകത്തു ഗുണമാണോ ദോഷമാണോ
വെറും ഒരു അലങ്കാര സസ്യം എന്നതിലുപരി ഭാഗ്യവും സമ്പത്തും കൊണ്ട് വരുമെന്ന വിശ്വാസം മൂലമാണ് മിക്കവാറും വീടിനകത്തു മണി പ്ലാൻറ് വയ്ക്കുന്നത്.
ഫെങ്‌ഷൂയി പ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാൻറ്. വീടിനകത്തു കൃത്യമായ സ്ഥാനത്തു ക്രമീകരിക്കുകയാണെങ്കിൽ അത് ഭാഗ്യം കൊണ്ട് വരുമെന്നാണ് ഫെങ്ങ്ഷുയി പറയുന്നത്. സ്ഥാനം തെറ്റിയാൽ ഫലം വിപരീതമാകും എന്ന് പറയുന്നു.
വീടിനകത്തു തെക്കു കിഴക്കു ഭാഗത്തായി മണി പ്ലാൻറ് വയ്ക്കുന്നതാണ് ഉത്തമം. പോസിറ്റീവ് എനർജി നിറയ്ക്കുന്നതിനു ഇത് നല്ലതാണ്. എന്നാൽ വടക്കു കിഴക്കു ഭഗത് മണി പ്ലാൻറ് നടരുതെന്നും വിദഗ്ധർ പറയുന്നു. നെഗറ്റീവ് എനർജിക്കുള്ള ഇടമാണ് ഇത് എന്നാണ് പറയുന്നത്.
സൂര്യപ്രകാശം മണി പ്ലാന്റിന്റെ വളർച്ചക്ക് അത്യാവശ്യമായതിനാൽ ജനലിനു അടുത്ത് വയ്ക്കുന്നത് നല്ലതാണു. ചട്ടിയിൽ അല്ലാതെ കുപ്പിയിൽ വെള്ളം നിറച്ചു ചിലർ മണി പ്ലാൻറ് നാടാറുണ്ട്. അതുപോലെതന്നെ മണി പ്ലാൻറ് ഉണങ്ങി പോകാതെ നോക്കണം. വീട്ടിലെ സമ്പത്തു ശോഷിച്ചു പോകുന്നതിൻറെ മുന്നറിയിപ്പാണ് ഇത് എന്നാണ് പറയുന്നത്.
- 282
- 0